ന്യൂഡല്‍ഹി: യുവനടിയുടെ ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ട കേസില്‍ നടന് സിദ്ദിഖിന് നല്കിയ താല്‍ക്കാലിക ജാമ്യം തുടരും. തൊണ്ടവേദന കാരണം വാദം അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകന് മുകുള്‍ റോഹത്ഗിയുടെ അപേക്ഷ പരിഗണിച്ച്, ബുധനാഴ്ച ബെഞ്ച് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.
സിദ്ദിഖ് അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും കേരള സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. താല്‍ക്കാലിക ജാമ്യത്തിലുള്ള സിദ്ദിഖ് അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായി ബെഞ്ച് സര്‍ക്കാരിനോട് വിശദീകരണം തേടി.
അന്വേഷണത്തിന് സിദ്ദിഖ് നല്കുന്ന മറുപടി അപര്യാപ്തമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. അന്വേഷണ സംഘം ചോദിക്കുന്ന ചോദ്യങ്ങള്‍ പ്രാസംഗികമാണെന്നും, അതിന് ഉചിതമായ മറുപടി നല്‍കേണ്ട ഉത്തരവാദിത്വം പ്രതിക്കുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് രഞ്ജിത് കുമാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.