KeralaLifeStyleNews

കണ്ടെത്താം… പ്രതിരോധിക്കാം:പ്രമേഹത്തിനെതിരെ ഡൈബ് ഫെസ്റ്റുമായി സൺറൈസ്.

കൊച്ചി : ലോക പ്രമേഹ ദിനത്തിൽ കാക്കനാട് സൺറൈസ് ആശുപത്രി സംഘടിപ്പിച്ച സൗജന്യ ശില്പശാല സൺറൈസ് ഡൈബ്ഫെസ്റ്റ് 2024 ശ്രദ്ധേയമായി. പ്രമേഹത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനറൽ മെഡിസിൻ, ഡയബറ്റോളജി, ഗൈനക്കോളജി, ഓർത്തോപെഡിക്സ്, ഒഫ്താൽമോളജി, ന്യൂറോളജി, ഫിസിയോതെറാപ്പി, ഡയറ്റീഷൻ എന്നീ ഡിപ്പാർട്ട്മെന്റുകളിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിലായിരുന്നു ശില്പശാല. പ്രമേഹത്തിനെതിരെയുള്ള സമഗ്ര ബോധവൽക്കരണത്തിനായി ഒരുക്കിയ ഇൻസുലിൻ അഡ്മിനിസ്ട്രേഷൻ, ഡയറ്റ് കൗൺസിലിംഗ്, ഡയബറ്റിക് എക്സസൈസ് പരിശീലനം തുടങ്ങിയ സെഷനുകൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പ്രമേഹവുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾക്ക് ആരോഗ്യ വിദ​ഗ്ദ്ധർ മറുപടി നൽകി. സൺറൈസ് ആശുപത്രിയിൽ വച്ച് നടന്ന ശില്പശാലയിൽ പങ്കെടുത്തവർക്ക് ജി. ആർ. ബി. എസ്, എച്ച്ബിഎ1സി, യൂറിൻ മൈക്രോആൽബുമിൻ, ബയോതെസിയോമെട്രി, തുടങ്ങിയ ലബോറട്ടറി പരിശോധനകളും കൺസൾട്ടേഷനും സൗജന്യമായിരുന്നു. സൺറൈസ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ പർവീൻ ഹഫീസ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുരേഷ് കുമാർ തമ്പി എന്നിവർ ചേർന്ന് ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. സൺറൈസ് ആശുപത്രിയുടെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെട്ട രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ഉദ്ഘാടനത്തോടൊപ്പം മാനേജിംഗ് ഡയറക്ടർ ചടങ്ങിൽ പറഞ്ഞു.


സൺറൈസ് ആശുപത്രി ഇതിനോടകം നടത്തിവന്ന വരുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ചും അവ ജനങ്ങൾക്ക് എത്രത്തോളം പ്രയോജനകരമാണെന്നും ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഭിപ്രായപ്പെട്ടു. മെഡിക്കൽ സൂപ്രണ്ട് ഡോ. തോമസ് ഗ്രിഗറി, ജനറൽ മാനേജർ ഓപ്പറേഷൻസ് മുഹമ്മദ് സഫീർ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരായ ഡോ. പ്രവീൺകുമാർ, ഡോ. ഷൈമ, ഡോ.സോണിയ, ഡോ. രമ്യ, ഡോ. രഞ്ജിനി കുര്യൻ, ഡോ. അയ്യപ്പൻ, ഡോ. വർഗീസ്, മെറീന, സിജോ, ഷില്ലി എന്നിവരും സംസാരിച്ചു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button