KeralaLatest NewsLifeStyleNews

ആന എഴുന്നള്ളിപ്പിന് പുതിയ മാർഗനിർദേശങ്ങൾ; ഹൈക്കോടതിയുടെ കർശന നിർദേശങ്ങൾ.

കൊച്ചി: ആന എഴുന്നള്ളിപ്പിനുള്ള പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് ഹൈക്കോടതി, ആന എഴുന്നള്ളിപ്പിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എല്ലാ ആന എഴുന്നള്ളിപ്പുകൾക്കും ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ മുൻകൂട്ടി അനുമതി അനിവാര്യമാണ്. ആന എഴുന്നള്ളിപ്പിന് ഒരു മാസം മുമ്പ് അപേക്ഷ സമർപ്പിക്കണമെന്നും നിർദേശമുണ്ട്.

മാർഗരേഖ അനുസരിച്ച്, ആനകൾക്ക് വിശ്രമവും പോഷകഭക്ഷണവും ഉറപ്പാക്കണം. ഫിറ്റ്നസ്, ഹെൽത്ത് സർട്ടിഫിക്കറ്റുകൾ അടക്കം എല്ലാ ആരോഗ്യ രേഖകളും സമർപ്പിച്ച് ആനയുടെ ആരോഗ്യസ്ഥിതി തെളിയിക്കണമെന്നും നിർദേശം. രണ്ടുചോടു നാൾ ഇടവേളയിൽ മതിയായ വിശ്രമം ആനകൾക്ക് ലഭിക്കണമെന്നും നിർദേശം നൽകുന്നു.

എഴുന്നള്ളത്ത് നടത്തുമ്പോൾ ആനയും തീയും തമ്മിൽ കുറഞ്ഞത് 5 മീറ്റർ ദൂരപരിധി പാലിക്കണം. ആനകളിൽ തമ്മിലും 3 മീറ്റർ ദൂരമുണ്ടാകണം. ജനങ്ങളുമായി എട്ട് മീറ്റർ ദൂരം പാലിക്കണമെന്നും നിർദേശം. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ പൊതു നിരത്തിൽ ആനകളെ കൊണ്ടുപോകരുത്. ബാരിക്കേഡ് സംവിധാനവും നിർബന്ധമാണ്.

തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ ഉൾപ്പെടുത്തരുത്. രാത്രി 10 മണി മുതൽ പുലർച്ചെ 4 മണി വരെ ആനയെ യാത്ര ചെയ്യിക്കരുതെന്നും വിശ്രമ സ്ഥലവും ആവശ്യമായ സൗകര്യങ്ങളും ഉറപ്പാക്കണമെന്നും മാർഗനിർദേശങ്ങൾ നിർദേശിക്കുന്നു.

ആനയുമായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ വേഗം 25 കി.മീ/മണിക്കൂറിൽ താഴെയായിരിക്കണം. ദിവസം 125 കി.മീറ്ററിലും, 6 മണിക്കൂറിലും കൂടുതൽ ആനയെ വാഹനത്തിൽ കൊണ്ടുപോകരുത്. കൂടാതെ, എലിഫന്റ് സ്ക്വാഡ് എന്നു പേരിട്ട് ആളുകളെ നിയോഗിക്കരുതെന്നും ക്യാപ്ച്ചർ ബെൽറ്റുകൾ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button