താഴ്ന്ന ഹൃദയമിടിപ്പ് ചികിത്സയ്ക്കാനുള്ള ലെഡ്‌ലെസ്സ് പേസ്‌മേക്കര്‍സിസ്റ്റം അവതരിപ്പിച്ച് അബോട്ട്.
കൊച്ചി: ആഗോള ഫാര്‍മാഭീമനായ അബോട്ട് മന്ദഗതിയിലുള്ള ഹൃദയമിടിപ്പ് ചികിത്സയ്ക്കുന്നതിനായി എവെയിര്‍ വിആര്‍ (AVEIR VR) സിംഗിള്‍-ചേംബര്‍ വെന്‍ട്രിക്കുലാര്‍ ലെഡ്ലെസ് പേസ്മേക്കര്‍ വിപണിയിലിറക്കി. ഇന്ത്യയിലെ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസിഒ), യുഎസിലെ എഫ്ഡിഎ തുടങ്ങിയ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെയാണ് ഉല്‍പ്പന്നം വിപണിയിലെത്തിയിരിക്കുന്നത്. മന്ദഗതിയിലുള്ള ഹൃദയമിടിപ്പ് അനുഭവപ്പെടുന്ന ആളുകള്‍ക്ക് ഹൃദയം ശരിയായി മിടിക്കാന്‍ പ്രേരിപ്പിക്കുന്നതിനുള്ള വൈദ്യുതിപള്‍സുകള്‍ നല്‍കുന്ന ഉപകരണമാണിത്. പരമ്പരാഗത പേസ്‌മേക്കറുകള്‍ക്ക് ഹൃദയത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് ഒന്നോ അതിലധികമോ ഇന്‍സുലേറ്റ് ചെയ്ത വയറുകളോടൊപ്പം അതിന്റെ ജനറേറ്റര്‍ ഭാഗത്തിനായി നെഞ്ചില്‍ മുറിവും പോക്കറ്റ് പോലുള്ള ഒരു ഭാഗവും ആവശ്യമാണെങ്കില്‍ ലെഡ്ലെസ് പേസ്മേക്കറുകള്‍ക്ക് പോക്കറ്റോ ലെഡൊ ആവശ്യമില്ല. പകരം, ഹൃദയത്തിന്റെ വലത്തു താഴത്തെ അറയിലേക്ക് (വലതു വെന്‍ട്രിക്കിള്‍) ഉപകരണം നേരിട്ട് ഘടിപ്പിക്കുന്നു, ഞരമ്പില്‍നിന്നുള്ള കത്തീറ്റര്‍-അധിഷ്ഠിതമായതിനാല്‍ ഈ നടപടിക്രമത്തില്‍ നെഞ്ചില്‍ മുറിവുകളോ വയറുകളോ ജനറേറ്ററിനായി നെഞ്ചില്‍ പോക്കറ്റ്‌പോലുള്ള ഭാഗമോ ആവശ്യമില്ല .
ഹൃദയത്തിനുള്ളിലെ വൈദ്യുത സിഗ്‌നലുകള്‍ അളക്കുന്നതിനും അന്തിമ ഇംപ്ലാന്റേഷനു മുമ്പ് ഉപകരണത്തിന്റെ ഏറ്റവും മികച്ച സ്ഥാനം നിര്‍ണ്ണയിക്കുന്നതിനും ഫിസിഷ്യന്‍മാര്‍ക്ക് സഹായകമാകും വിധമാണ് രൂപകല്‍പ്പന. നിലവിലുള്ള ലെഡ്ലെസ് പേസ്മേക്കറുകളേക്കാള്‍ ഉയര്‍ന്ന ബാറ്ററി കാലാവധിയുമുണ്ട്. കൂടാതെ, ഉപകരണം മാറ്റിസ്ഥാപിക്കുകയോ തെറാപ്പി ഉള്‍പ്പെടുത്തുകയോ ചെയ്യുകയാണെങ്കില്‍ വീണ്ടെടുക്കാനുള്ള രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒരേയൊരു ലെഡ്‌ലെസ്സ്േ പസ്‌മേക്കര്‍ കൂടിയാണിതെന്നും അബൊട്ടിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
‘ഹൃദയാഘാതമോ, ക്രമരഹിതമായ ഹൃദയമിടിപ്പുകളോ ഉള്ള ആളുകളുടെ ചികിത്സയ്ക്ക് ലെഡ്‌ലെസ്സ് പേസ്‌മേക്കര്‍ കാര്യക്ഷമമായ ഒരു മാര്‍ഗമാവുകയാണെന്നും പരമ്പരാഗത പേസ്‌മേക്കറുകള്‍ക്കുള്ള സങ്കീര്‍ണതകളെ ലെഡ്ലെസ് പേസ്മേക്കറുകള്‍ ലഘൂകരിക്കുന്നുവെന്നും പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ എച്ച്ഒഡിയും സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിയുമായ ഡോ. എന്‍ കെ മഹേഷ് പറഞ്ഞു. ”ജീവിതാവസാനത്തില്‍ തിരിച്ചെടുത്ത് വീണ്ടും ഉപയോഗിക്കാവുന്ന ലെഡ്ലെസ് പേസ്മേക്കറിന്റെ വരവ് ഒരു വലിയ കുതിച്ചുചാട്ടമാണ്. ഇത് എല്ലാവര്‍ക്കും, പ്രത്യേകിച്ച് ചെറുപ്പക്കാരായ രോഗികള്‍ക്ക് വളരെയധികം ഗുണകരമാവും’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
്ഫിസിഷ്യന്‍മാര്‍ക്ക് ഇംപ്ലാന്റേഷനും വീണ്ടെടുക്കല്‍ പ്രക്രിയകളും കഴിയുന്നത്ര എളുപ്പത്തില്‍ ചെയ്യാനാവും വിധമാണ് രൂപകല്‍പ്പനെയന്ന് അബോട്ടിന്റെ ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, തായ്വാന്‍ & കൊറിയ കാര്‍ഡിയാക് റിഥം മാനേജ്മെന്റ് ബിസിനസ്സ് ജിഎം അജയ് സിംഗ് ചൗഹാന്‍ പറഞ്ഞു. മികച്ച ബാറ്ററി ലൈഫും അതുല്യമായ മാപ്പിംഗ്‌ശേഷിയും തിരിയെടുക്കാനുള്ളകഴിവുമാണ് മറ്റ് സവിശേഷതകള്‍, അദ്ദേഹം പറഞ്ഞു.