KeralaLatest NewsLifeStyleNews

കൊട്ടക് മ്യുച്വല്‍ ഫണ്ടിന്റെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് ഫണ്ട് എന്‍എഫ്ഒ.

കൊച്ചി: കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ (കെഎംഎഎംസി) കീഴിലുള്ള കൊട്ടക് മ്യൂച്വല്‍ ഫണ്ടിന്റെ കൊട്ടക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് ഫണ്ട് എന്‍എഫ്ഒ തിങ്കളാഴ്ച (നവം 25) ആരംഭിച്ചു. എന്‍എഫ്ഒയില്‍ അപേക്ഷിക്കാനുള്ള അവസാന തീയത് 2024 ഡിസംബര്‍ 9. ചുരുങ്ങിയ നിക്ഷേപത്തുക 100 രൂപ. തുടര്‍ന്ന് എത്ര തുകയും നിക്ഷേപിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kotakmf.com

ഗതാഗതവും ലോജിസ്റ്റിക്‌സുമായി ബന്ധപ്പെട്ട വ്യവസായങ്ങളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി സ്‌കീമായ ഇത് ദീര്‍ഘകാല മൂലധന വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ഗതാഗത മേഖലയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗതമേഖലയെ പിന്തുണയ്ക്കുന്ന ഫിനാന്‍സ് കമ്പനികള്‍, ലോജിസ്റ്റിക്‌സ് സേവനങ്ങള്‍ നല്‍കുന്നവ എന്നിവയിലും നിക്ഷേപിക്കും.

രാജ്യത്തെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്‌സ് വ്യവസായങ്ങളുടെ സ്‌ഫോടനാത്മകായ വളര്‍ച്ചയില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് ഫണ്ട് ഒരുക്കുന്നത്. ലാര്‍ജ്, മിഡ്, സ്‌മോള്‍ ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്നതിലൂടെ താഴേത്തട്ടില്‍ നിന്നു തുടങ്ങുന്ന സമഗ്രമായ നിക്ഷേപനയമാകും ഫണ്ട് പിന്തുടരുക. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളായ ഭാരത്മാല, സാഗര്‍മാല, ഡെഡിക്കേറ്റഡ് ഫ്രെയ്റ്റ് ഇടനാഴികള്‍ (ഡിഎഫ്എസികള്‍), മള്‍ട്ടി-നോഡല്‍ ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ എന്നിവയുടെ പിന്തുണയോടെ രാജ്യത്തെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്‌സ് വ്യവസായങ്ങള്‍ വന്‍കുതിപ്പ് നടത്തുകയാണ്. ഈ രംഗത്തെ സാങ്കേതികവിദ്യാ മുന്നേറ്റങ്ങള്‍, അസംഘടിത മേഖലയില്‍ നിന്ന് സംഘടിതമേഖലയിലേയ്ക്കുള്ള വളര്‍ച്ച, നിര്‍മാണ വ്യവസായങ്ങളുടെ വളര്‍ച്ച എന്നിവയും ഈ വ്യവസായങ്ങള്‍ക്ക് കുതിപ്പേകുകയാണ്.

ഉപോഭോഗവര്‍ധനവ്, ആളോഹരി ജിഡിപി വര്‍ധനവ്, ഇ-കോമേഴ്‌സ് കുതിപ്പ്, ഓട്ടോ, ഓട്ടോ-അനുബന്ധ വ്യവസയാങ്ങളുടെ വളര്‍ച്ച എന്നിവ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്‌സ് വ്യവസായങ്ങളുടെ കുതിപ്പിന് കരുത്തേകുന്നവയാണെന്ന് കെഎംഎഎംസി ഇക്വിറ്റി ആന്‍ഡ് മ്യൂച്വല്‍ ഫണ്ട് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ ഹര്‍ഷ ഉപാധ്യായ പറഞ്ഞു. ചരക്കു കടത്തു ചെലവ് കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം ഈ മേഖലയെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുകയും കൂടുതല്‍ പുതിയ സംരംഭങ്ങളുടെ വരവിന് കാരണമാവുകയും ചെയ്യും. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഈ മേഖലയിലെ ലിസ്റ്റഡ് കമ്പനികളുടെ എണ്ണത്തില്‍ 44% വര്‍ധനവുണ്ടായി. വരും വര്‍ഷങ്ങില്‍ ഈ മേഖലയുടെ ഡിമാന്‍ഡ് ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കൊട്ടക് മഹീന്ദ്ര എഎംസിയൊടൊപ്പം 2016 ഫെബ്രുവരി മുതല്‍ പ്രവര്‍ത്തിക്കുന്ന നളിന്‍ ഭട്ടാണ് ഫണ്ട് മാനേജര്‍. ഇക്വിറ്റി ഗവേഷണ, ഫണ്ട മാനേജ്‌മെന്റ് മേഖലകളില്‍ രണ്ടു ദശകത്തിലേറെ അനുഭവസമ്പത്തുള്ളയാളാണ് അദ്ദേഹം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button