KeralaLatest NewsNewsUpcoming Events

സൺറൈസ് ആശുപത്രി മറവിരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

 കൊച്ചി: കാക്കനാട് സൺറൈസ് ആശുപത്രി മറവി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. 40 വയസ്സ് കഴിഞ്ഞവർക്ക് മുൻഗണന നൽകി കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡിസംബർ 10 മുതൽ 20 വരെ സൺറൈസ് ആശുപത്രിയിൽ വെച്ചാണ് രോഗ നിർണയ ക്യാമ്പ് നടക്കുന്നത്. മറവിരോഗം എങ്ങനെ കണ്ടെത്താമെന്നും പ്രാരംഭഘട്ടത്തിൽ തന്നെ ചികിത്സ നൽകേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ആയതിനാൽ ജനങ്ങൾക്കുള്ള മുന്നറിയിപ്പുമായാണ് സൺറൈസ് ആശുപത്രി ഇത്തരമൊരു നൂതന പദ്ധതി ആവിഷ്കരിക്കുന്നത്. സമൂഹത്തിന് വേണ്ടിയുള്ള ആരോഗ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന നൂതന പദ്ധതിയാണ് ഇതെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ പർവീൻ ഹഫീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. സൺറൈസ് ആശുപത്രിയിലെ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. ഷൈമയുടെ നേതൃത്വത്തിലാണ് മറവി രോഗ നിർണയ ക്യാമ്പ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും പദ്ധതിയുടെ ഭാഗമാകുന്നതിനും +919645303330 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button