തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ സര്‍ഗാത്മക കഴിവുകളുടെ അവതരണവുമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ നാളെ (തിങ്കള്‍) രാവിലെ 10 മുതല്‍ ഭിന്നശേഷി കലോത്സവം നടക്കും. കേരള സമ്മോഹന് എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും നൂറുകണക്കിന് ഭിന്നശേഷിക്കാരാണ് കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. മാജിക്, നൃത്തം, സംഗീതം, ഉപകരണ സംഗീതം, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലാണ് അവതരണം. ഡിഫറന്റ് ആര്‍ട് സെന്ററിലെയും മാജിക് പ്ലാനറ്റിലെയും വിവിധ വേദികളിലാണ് കലാവതരണങ്ങള്‍ നടക്കുന്നത്. ചടങ്ങുകള്‍ക്ക് ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് നേതൃത്വം നല്‍കും.