AmericaLatest NewsLifeStyleNews

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിലെ മതബോധന സ്‌കൂളിന്റെ ക്രിസ്മസ്  കരോൾ വർണ്ണശബളമായി നടത്തപ്പെട്ടു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഗ്ലോറിയ 2024 എന്ന പേരിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. സ്‌കൂളിലെ വിവിധ ക്ലാസ്സുകളുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ഒരുക്കിക്കൊണ്ടാണ് ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ വർണ്ണശബളമാക്കിയത്. മതബോധന സ്‌കൂളിന്റെ അസിസ്റ്റന്റ് ഡയറക്ടർ   മനീഷ് കൈമൂലയിലിന്റെ നേതൃത്വത്തിലുള്ള ടീച്ചേഴ്‌സും വോളന്റീയേഴ്‌സും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. സെന്റ് മേരീസ് ഗായക സംഘം ഒരുക്കിയ കരോൾ ഗാനങ്ങളും കൂടാരയാഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്രിസ്മസ് പാപ്പാ മത്സരവും ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി.  വികാരി ഫാ. സിജു മുടക്കോടിയിൽ, സാബു കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം വിസിറ്റേഷൻ സന്ന്യാസ സമൂഹാംഗങ്ങൾ എന്നിവരടക്കമുള്ള  പാരിഷ് കമ്മറ്റി ആഘോഷങ്ങളുടെ സജ്ജീകരണങ്ങൾക്ക് ചുക്കാൻ പിടിച്ചു. 

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button