കൊച്ചി: ഹൈക്കോടതി അഭിഭാഷകര്‍ ചേര്‍ന്നൊരുക്കിയ ക്രിസ്തുമസ് ഗാനം ‘നാടുറങ്ങും നേരമിരവില്‍’ കൊച്ചി പിഒസിയില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ യുട്യൂബില്‍ പ്രകാശനം ചെയ്തു. അഡ്വ. കെ എം രശ്മി രചിച്ച് അഡ്വ. അഡ്വ. വിപിന്‍ദാസ് ടി കെ സംഗീതം നല്‍കി ആലപിച്ചതാണ് ഗാനം. ഫാ. ടോണി കോഴിമണ്ണില്‍, ഫാ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ, ഫാ. സിബു ഇരുമ്പിനിക്കല്‍, ദീപിക ചീഫ് എഡിറ്റര്‍ ഫാ. ജോര്‍ജ് കുടിലില്‍, ഫാ. ക്ലീറ്റസ് കതിര്‍പ്പറമ്പില്‍, ഫാ. മാര്‍ട്ടിന്‍ തട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൈ ക്രിയേറ്റീവ് ക്വെസ്റ്റ് എന്ന യുട്യൂബ് ചാനലിലാണ് നാടുറങ്ങും നേരമിരിവില്‍ ലഭ്യമാവുന്നത്.
യുട്യൂബ് ലിങ്ക്: youtube.com/watch?v=qvu3_cjWxd4