AmericaCrimeLatest NewsNews

ഫോർട്ട് വർത്തിൽ  രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരന് ജീവപര്യന്തം തടവ് ശിക്ഷ.

2022 ലെ വെടിവയ്പ്പിൽ 19 വയസ്സുകാരൻ രണ്ടു പേരെ വധിച്ച കേസിൽ  ജൂറി കുറ്റക്കാരനാണെന്നു കണ്ടെത്തി, അതിന്റെ ഫലമായി അയാൾക്ക് സ്വാഭാവിക ജീവപര്യന്തം തടവ് ലഭിച്ചു.

ടാരന്റ് കൗണ്ടി, ടെക്സസ് – 2022 ൽ ഫോർട്ട് വർത്തിൽ രണ്ട് പേരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ടാരന്റ് കൗണ്ടി ജൂറി ഈ ആഴ്ച കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 19 വയസ്സുക്കാരനെ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചു

നിക്സൺ-ക്ലാർക്ക് എന്ന ആൾക്കാണ് , സ്വാഭാവിക ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്

2022 ഓഗസ്റ്റ് 28 ന് നിക്സൺ-ക്ലാർക്ക്  വടക്കുപടിഞ്ഞാറൻ ഫോർട്ട് വർത്ത് പരിസരത്ത് വാഹനമോടിച്ചു, അവിടെ കൗമാരക്കാരും കുട്ടികളും കളിക്കുന്ന സ്റ്റീൽ ഡസ്റ്റ് ഡ്രൈവിലെ ഒരു വീടിനടുത്തു  പാർക്ക് ചെയ്തത്  കണ്ടു എന്ന് ഉദ്യോഗസ്ഥർ പറയുന്നു.

നിക്സൺ-ക്ലാർക്കും മറ്റൊരാളും മുഖംമൂടി ധരിച്ച് തോക്കുകളുമായി കാറിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് ഓടി, ഒരു ഡസനിലധികം വെടിയുതിർത്തു, തുടർന്ന് കാറിലേക്ക് തിരികെ ഓടിച്ചെന്ന് കയറി, അഞ്ച് കുട്ടികൾ കളിക്കുന്ന ഗാരേജിലേക്ക് അവർ 17 റൗണ്ടുകൾ വെടിയുതിര്ത്തു.ടാരന്റ് കൗണ്ടി അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി മെലിൻഡ ഹൊഗൻ വിചാരണയ്ക്കിടെ ജൂറി അംഗങ്ങളോട് പറഞ്ഞു.

17 വയസ്സുള്ള ജമാരിയൻ മൺറോയും 5 വയസ്സുള്ള അവന്റെ കസിൻ റെയ്‌ഷാർഡ് ജാവോൺ സ്കോട്ടും കൊല്ലപ്പെട്ടു. മൺറോയുടെ 18 മാസം പ്രായമുള്ള മകൻ ഉൾപ്പെടെ മറ്റുള്ളവർക്ക് പരിക്കേറ്റു.

“നമുക്ക് നഷ്ടപ്പെട്ടത് ഒരിക്കലും തിരികെ ലഭിക്കില്ല,” മൺറോയുടെ അമ്മ ടിജുവാന വെസ്റ്റ് ശിക്ഷ വിധിച്ചതിന് ശേഷം കോടതിമുറിയിൽ പറഞ്ഞു.

കുറ്റകൃത്യത്തിൽ അറസ്റ്റിലായ മറ്റൊരു പ്രതിയായ 23 വയസ്സുള്ള ആന്റണി ബെൽ-ജോൺസൺ പ്രത്യേക വധശിക്ഷാ കുറ്റം നേരിടുന്നു.

-പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button