NAMAM ( USA) Cultural Chairperson: 2025-2027 Priya Subramaniam
ന്യൂജേഴ്സി: അമേരിക്കൻ പ്രവാസി സമൂഹത്തിൽ 2009 മുതൽ പ്രവർത്തിക്കുന്ന പ്രമുഖ സാമൂഹിക സാംസ്കാരിക സന്നദ്ധ ജീവകാരുണ്യ ക്ഷേമ സംഘടനയായ NAMAM 2025-2027 കാലയളവിലെ കൾച്ചറൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് പ്രിയ സുബ്രഹ്മണ്യത്തെ തിരഞ്ഞെടുത്തു. ജനുവരി നാലാം തീയതി ന്യൂജേഴ്‌സി ഡൊമിനിക് ഹോട്ടലിൽ നടന്ന ലൈഫ് അംഗങ്ങളുടെ യോഗത്തിൽ ‘നാമം – NAMAM ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായരാണ് പ്രിയ സുബ്രഹ്മണ്യത്തെ പുതിയ കൾച്ചറൽ ചെയർപേഴ്സൺ ആയി പ്രഖ്യാപിച്ചത്. NAMAM പ്രസിഡൻ്റ് ഡോ.ആഷാ മേനോൻ, സെക്രട്ടറി സുജ നായർ, ട്രഷറർ നമിത് മന്നത്ത്, മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്രിയ സുബ്രഹ്മണ്യത്തെ കൾച്ചറൽ ചെയർപേഴ്സൺ ഭാരവാഹിത്വത്തിലേക്ക് ഏകകണ്ഠമായി തിരഞ്ഞെടുത്തത്.
സോഫ്റ്റ് വെയർ എൻജിനീയറായ പ്രിയ സുബ്രഹ്മണ്യം സാമൂഹിക ജീവകാരുണ്യ പ്രവർത്തക എന്ന നിലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ്. ” ലോകത്തിനും സമൂഹത്തിനും നമ്മളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുവാൻ ഉചിതമായൊരു വേദിയാണ് ഫലേച്ഛ കൂടാതെ ജീവകാരുണ്യ സന്നദ്ധ സേവനങ്ങൾ നടത്തുന്ന നാമം(NAMAM). മനുഷ്യൻ ഒരു സമൂഹജീവിയാകുന്നത് പാരസ്പര്യം നിലനിർത്തുമ്പോഴും കൂട്ടായ്മകളിൽ സജീവമാകുമ്പോഴുമാണ്. പരസഹായം മുഖമുദ്രയാക്കിയിട്ടുള്ള നാമം (NAMAM) എന്ന പ്രസ്ഥാനത്തിൻ്റെ ഭാഗമാകുമ്പോൾ അത് നമ്മുടെ നേതൃശേഷിയേയും സഹഭാവത്തെയും വർദ്ധിപ്പിക്കുമെന്ന കാര്യത്തിൻ സംശയമില്ല. ഈ മഹനീയ സംഘടനയുടെ ഭാഗമായി സാമൂഹിക രംഗത്ത് പ്രവർത്തിക്കാനാകുന്നത് ചാരിതാർത്ഥ്യജനകമാണ് ” എന്ന് പ്രിയ സുബ്രഹ്മണ്യം പറഞ്ഞു.
നാമം (NAMAM) കൾച്ചറൽ ചെയർപേഴ്സണായി സ്ഥാനമേറ്റ പ്രിയ സുബ്രഹ്മണ്യത്തെ സംഘടനയുടെ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ അനുമോദിച്ചു. 2018- 2021 കാലയളവിൽ NAMAM ട്രഷറർ ആയിരുന്ന പ്രിയ സുബ്രഹ്മണ്യം സ്തുത്യർഹമായ സേവനമാണ് അനുഷ്ഠിച്ചിട്ടുള്ളതെന്നും സാമൂഹിക സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ പ്രിയക്ക് നൽകുവാനാകുമെന്നും മാധവൻ ബി നായർ അഭിപ്രായപ്പെട്ടു. പ്രിയ സുബ്രഹ്മണ്യത്തെ നാമം (NAMAM) ഭാരവാഹികളും അംഗങ്ങളും അനുമോദിച്ചു. 2010 മുതല്‍ നോർത്ത് അമേരിക്കയില്‍ സജീവമായ ‘നാമം’ (NAMAM) സാമൂഹിക-സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ സംഘടനയാണ്. ‘നാമം’ (NAMAM) സംഘടിപ്പിച്ചു വരുന്ന എക്സല്ലൻസ് അവാർഡ് നൈറ്റ് പോലുള്ള മികച്ച പരിപാടികൾ പ്രവാസി സമൂഹത്തിൻ്റെ സവിശേഷ ശ്രദ്ധയാകർഷിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക:
https://namam.org/