അബി ശിരോദ്കർ നാമം ( NAMAM) വെബ് ആൻ്റ് സോഷ്യൽ മീഡിയ ചെയർ
ന്യൂജേഴ്സി: അമേരിക്കൻ പ്രവാസി സമൂഹത്തിൽ 2009 മുതൽ പ്രവർത്തിക്കുന്ന പ്രമുഖ സാമൂഹിക സാംസ്കാരിക സന്നദ്ധ ജീവകാരുണ്യ ക്ഷേമ സംഘടനയായ നോർത്ത് അമേരിക്കൻ മലയാളി അസോസിയേഷൻ ആൻ്റ് അസോസിയേറ്റ് മെംബഴ്സ്’ (നാമം – NAMAM ) 2025-2027 കാലയളവിൽ സോഷ്യൽ മീഡിയ ചുമതലകൾ നിർവഹിക്കുന്ന വെബ് മാസ്റ്റർ (വെബ് ആൻ്റ് സോഷ്യൽ മീഡിയ ചെയർ ) ആയി എക്സിക്യുട്ടിവ് അംഗം അബി ശിരോദ്കറിനെ തിരഞ്ഞെടുത്തു
NAMAM ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായരാണ് അബി ശിരോദ്കറിനെ 2025-2027 കാലയളവിലെ NAMAM വെബ് ആൻ്റ് സോഷ്യൽ മീഡിയ ചെയർ ആയി പ്രഖ്യാപിച്ചത്.
മുംബൈ സ്വദേശിയായ അബി ശിരോദ്കർ ജോർജിയ മെർസർ യൂണിവേഴ്സിറ്റി ബിരുദധാരിയാണ് . സീനിയർ ബിസിനസ് അനലിസ്റ്റായി ജോലി നോക്കുന്നു. സുജ നായരാണ് ഭാര്യ. സാമൂഹിക ജീവകാരുണ്യ സന്നദ്ധ സേവന മേഖലകളിൽ സജീവ പ്രവർത്തകനാണ്.
” NAMAM എന്ന മഹത്തായ പ്രസ്ഥാനത്തിൻ്റെ അംഗമായി കഴിഞ്ഞ നാലുവർഷമായി പ്രവർത്തിച്ചു വരുന്ന എന്നെ സംബന്ധിച്ചിടത്തോളം NAMAM ഏല്പിച്ച പുതിയ ഉത്തരവാദിത്വം സംഘടന എന്നിൽ അർപ്പിക്കുന്ന വിശ്വാസമാണ്. NAMAM അംഗങ്ങൾ എല്ലാവരും എൻ്റെ കുടുംബാംഗങ്ങൾ തന്നെയാണ് . NAMAM വെബ് ആൻ്റ് സോഷ്യൽ മീഡിയ ചെയർ ആയി എന്നെ തിരഞ്ഞെടുത്തതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. മാധവൻ ബി നായരുടെ ഉജ്ജ്വല നേതൃത്വത്തിൽ അനുദിനം മുന്നേറുന്ന ഈ സാംസ്കാരിക കൂട്ടായ്മയിൽ പങ്കാളിയാകാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു. സംഘടനയുടെ നിയുക്ത ഭാരവാഹികൾക്കൊപ്പം പ്രവർത്തിക്കാനാവുമെന്നതിലും ഞാൻ സന്തോഷവാനാന്ന് . പുതിയ സാരഥികൾ പ്രസ്ഥാനത്തെ കർമ്മോത്സുകതയോടെ നയിക്കുമെന്നും വൈവിധ്യമാർന്ന ഭാവി പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന കാര്യത്തിലും സംശയമില്ല.” എന്ന് അബി ശിരോദ്കർ യോഗത്തിൽ പ്രതികരിച്ചു.
നാമം (NAMAM) വെബ് ആൻ്റ് സോഷ്യൽ മീഡിയ ചെയർ ആയി സ്ഥാനമേറ്റ അബി ശിരോദ്കറെ സംഘടനയുടെ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ അനുമോദിച്ചു. ” NAMAM എക്സിക്യുട്ടീവ് മെംബർ ആയ അബി ശിരോദ്കർ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഇതുവരെയും കാഴ്ചവച്ചിട്ടുള്ളത്. വെബ് മാസ്റ്റർ എന്ന നിലയിൽ വെബ് ആൻ്റ് സോഷ്യൽ മീഡിയയുടെ ചുമതല അദ്ദേഹം ഏറ്റെടുക്കുന്നതിലൂടെ നാമത്തിൻ്റെ (NAMAM) പ്രവർത്തനങ്ങളെ സമൂഹവുമായി കൂടുതൽ അടുപ്പിക്കാനാകുമെന്നും ആശയവിനിമയം കൂടുതൽ ഫലവത്താകുമെന്നും മാധവൻ ബി നായർ അഭിപ്രായപ്പെട്ടു. അബി ശിരോദ്കറെ നാമം (NAMAM) ഭാരവാഹികളും അംഗങ്ങളും അനുമോദിച്ചു.
നാമം – (NAMAM ) 2025-2027 കാലയളവിൽ ഭരണസാരഥ്യം വഹിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ട നിയുക്ത ഭാരവാഹികൾ മാർച്ച് 29 ന് റോയൽ ആൽബർ പാലസിൽ വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന സമ്മേളനത്തിൽ ചുമതലയേൽക്കുമെന്ന് ‘നാമം – NAMAM ‘ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ അറിയിച്ചു. പ്രദീപ് മേനോൻ (പ്രസിഡൻ്റ്), ബിന്ദു സത്യ (സെക്രട്ടറി), സിറിയക് എബ്രഹാം ( ട്രഷറർ) എന്നിവർ അന്നേ ദിവസം ചുമതലയേൽക്കും.
2010 മുതല്‍ നോർത്ത് അമേരിക്കയില്‍ സജീവമായ ‘നാമം ‘ (NAMAM) സാമൂഹിക-സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ സംഘടനയാണ്. ‘നാമം ‘( NAMAM ) സംഘടിപ്പിച്ചു വരുന്ന എക്സല്ലൻസ് അവാർഡ് നൈറ്റ് , സ്പ്രിംഗ് ഫെസ്റ്റിവെൽ , ജീവകാരുണ്യ സന്നദ്ധ സേവനങ്ങൾ പോലുള്ള മികച്ച പരിപാടികൾ പ്രവാസി സമൂഹത്തിൻ്റെ സവിശേഷ ശ്രദ്ധയാകർഷിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :
https://www.namam.org/