ചിത്ര പിള്ളയും ഷീല ജോസഫും നാമം (NAMAM) എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ.
ന്യൂജേഴ്സി: അമേരിക്കൻ പ്രവാസി സമൂഹത്തിൽ 2009 മുതൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ സാമൂഹിക സാംസ്കാരിക ക്ഷേമ സന്നദ്ധ സേവന ജീവകാരുണ്യ സംഘടനയായ നാമം ( NAMAM ) 2025-2027 കാലയളവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ചിത്ര പിള്ളയെയും ഷീല ജോസഫിനെയും തിരഞ്ഞെടുത്തു. ‘നാമം’ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായരാണ് 2025-2027 കാലയളവിലെ ‘നാമം’ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങായി ചിത്ര പിള്ളയെയും ഷീല ജോസഫിനെയും പ്രഖ്യാപിച്ചത്.
കമ്മ്യൂണിക്കേഷൻ ബിരുദധാരിയായ ചിത്ര പിള്ള എഴുത്തുകാരിയും ബാലവിദ്യാഭ്യാസ വിദഗ്ധയും യോഗ പരിശീലകയുമാണ്. സാമൂഹിക സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സജീവയാണ്. ആനുകാലികളിൽ വ്യത്യസ്തമായ വിഷയങ്ങളെക്കുറിച്ച് ചിത്ര പിള്ള സ്ഥിരമായി എഴുതാറുണ്ട്. മുംബൈ സാന്താക്രൂസിലെ പ്രസിദ്ധമായ യോഗകേന്ദ്രത്തിൽ നിന്ന് യോഗപഠനം പൂർത്തിയാക്കിയ ചിത്ര പിള്ള യു.എസിൽ യോഗ പരിശീലകയായി പ്രവർത്തിക്കുന്നുണ്ട്.
ഫൊക്കാനയുടെ മുൻ അസോസിയേറ്റ് ട്രഷറർ ആയിരുന്ന ഷീല ജോസഫ് ജീവകാരുണ്യ സേവനങ്ങളിൽ സന്നദ്ധ പ്രവർത്തകയാണ്. എം. എച്ച്.കെ.എയുടെ മുൻ പ്രസിഡൻ്റും ട്രസ്റ്റി ബോർഡ് മെമ്പറുമായിരുന്നു. റോക് ലാൻഡ് ജോൺസ് ഓർത്തഡോക്സ് ചർച്ചിൻ്റെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാണ്.
‘നാമം’ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ചിത്ര പിള്ളയെയും ഷീല ജോസഫിനെയും സംഘടനയുടെ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ അനുമോദിച്ചു.
” ‘നാമം’ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി നിയുക്തരായ ചിത്ര പിള്ളയും ഷീല ജോസഫും വർഷങ്ങളായി സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്ത് പ്രവർത്തിച്ച് കഴിവും സാമൂഹിക പ്രതിബദ്ധതയും തെളിയിച്ചിട്ടുള്ള വനിതകളാണ്. അവരുടെ കർമ്മരംഗത്തെ അനുഭവപരിചയം ‘നാമം’ എന്ന പ്രസ്ഥാനത്തിന് മുതൽകൂട്ടാവും എന്നത് നിസ്സംശയമാണ് . ” എന്ന് മാധവൻ ബി നായർ അഭിപ്രായപ്പെട്ടു. ചിത്ര പിള്ളയെയും ഷീല ജോസഫിനെയും ‘നാമം’ ഭാരവാഹികളും അംഗങ്ങളും അനുമോദിച്ചു.
ചിത്ര പിള്ളയെയും ഷീല ജോസഫിനെയും ‘നാമം ‘ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി നിശ്ചയിച്ചുകൊണ്ട് സംഘടനയുടെ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ നടത്തിയ പ്രഖ്യാപനത്തെ നാമം പ്രസിഡൻ്റ് ഡോ. ആഷാമേനോൻ, സെക്രട്ടറി സുജ നായർ, ട്രഷറർ നമിത് മന്നത് നിയുക്ത ഭാരവാഹികളായ പ്രദീപ് മേനോൻ ( പ്രസിഡൻ്റ്), ബിന്ദു സത്യ (സെക്രട്ടറി), സിറിയക് എബ്രഹാം (ട്രഷറർ), മറ്റ് എക്സിക്യുട്ടീവ് അംഗങ്ങൾ, മാലിനി നായർ (വിമൺസ് ഫോറം ചെയർ), പ്രിയ സുബ്രഹ്മണ്യം ( കൾച്ചറൽ ചെയർ) , അബി ശിരോദ്കർ ( വെബ് ആൻ്റ് മീഡിയ ചെയർ), ഹരികൃഷ്ണൻ രാജ്മോഹൻ ( യൂത്ത് ചെയർ ), വിനോദ് കുമാർ തരോൾ (ചാരിറ്റി ചെയർ) എന്നിവർ സഹർഷം സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു.
‘ നാമം’ 2025-2027 കാലയളവിൽ ഭരണസാരഥ്യം വഹിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ട നിയുക്ത ഭാരവാഹികൾ മാർച്ച് 29 ന് റോയൽ ആൽബർ പാലസിൽ വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന സമ്മേളനത്തിൽ ചുമതലയേൽക്കുമെന്ന് ‘നാമം’ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ അറിയിച്ചു.
2010 മുതല്‍ നോർത്ത് അമേരിക്കയില്‍ സജീവമായ ‘നാമം ‘ സാമൂഹിക-സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ സംഘടനയാണ്. ‘നാമം ‘ സംഘടിപ്പിച്ചു വരുന്ന എക്സല്ലൻസ് അവാർഡ് നൈറ്റ് , സ്പ്രിംഗ് ഫെസ്റ്റിവെൽ , ജീവകാരുണ്യ സന്നദ്ധ സേവനങ്ങൾ പോലുള്ള മികച്ച പരിപാടികൾ പ്രവാസി സമൂഹത്തിൻ്റെ സവിശേഷ ശ്രദ്ധയാകർഷിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :
https://www.namam.org/