
സുൽത്താൻബത്തേരി: അമരക്കുനിയിൽ നിന്നും പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിൽ ഇന്നു പുലർച്ചയോടെ അടച്ചു .അനിമൽ ആംബുലൻസിലാണ് കടുവയെ എത്തിച്ചത്
ഇന്നലെ വൈകിട്ട് ആറുമണിയോടെ ബത്തേരി കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിൽ നിന്ന് കടുവയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് .പലയിടങ്ങളിലായി നിർത്തി കടുവയുടെ ആരോഗ്യനില പരിശോധിച്ചതിനുശേഷം ആണ് യാത്ര തുടർന്നത് .
ഡോക്ടർ അജീഷ് മോഹൻദാസ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രാജകുമാർ എന്നിവ അടങ്ങുന്ന സംഘമാണ് കടുവയെ തിരുവനന്തപുരത്ത് എത്തിക്കാൻ സഹായിച്ചതെന്ന് സൗത്ത് വയനാട് അജിത് കെ രാമൻ പറഞ്ഞു .