IndiaKeralaLatest NewsPolitics

കേന്ദ്ര ബജറ്റ് അവഗണിച്ചു പ്രവാസികൾക്ക് നിരാശജനകം: പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്

ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് കാതലായ പരിരക്ഷയും കരുതലും കരുത്തും നൽകി വരുന്ന ഭാരത പ്രവാസി സമൂഹത്തെ ഒന്നടങ്കം അവഗണിച്ച ഒന്നാണ്
കേന്ദ്ര ബജറ്റെന്നു എൻ.ആർ. ഐ. കൗൺസിൽ ഓഫ് ഇന്ത്യാ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാരിൽ നിന്നും പ്രതീക്ഷിച്ച ഒന്നും ബജറ്റിൽ കാണാത്തതിൽ ഭാരത പ്രവാസി സമൂഹം നിരാശയിലും ആശങ്കയിലുമാണെന്നു അഹമ്മദ് പറഞ്ഞു. സൂഷമ്മ സ്വരാജ് വിദേശകാര്യ മന്ത്രിയായതിനു ശേഷം റദ്ദാക്കിയ പ്രവാസികാര്യ വകുപ്പ് പുന. സ്ഥാപിച്ചിട്ടില്ല.

പ്രവാസി ഭാരതീയ ദിവസ് രണ്ടു വർഷത്തിലൊരിക്കൽ ഒരിക്കലെന്ന തെറ്റായ നടപടി പിൻവലിച്ചിട്ടില്ല. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ദേശീയ റിഹാബിലേറ്റഷൻ കമീഷൻ തുടങ്ങി പല കാര്യങ്ങളോടും കേന്ദ്ര സർക്കാരിന്റെ അവലംബ മനോഭാവം മാറേണ്ടതാണെന്നു അദ്ദേഹം ആവശ്യപ്പെട്ടു. സമ്പന്ന വർഗ്ഗ മാത്രമല്ല പ്രവാസികളെന്നു കേന്ദ്ര സർക്കാർ തിരിച്ചറിയണം. ബഹു ഭ്രൂരിപക്ഷം വരുന്ന സാധാരണ – ഇടത്തരം പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങളിന്മേൽ കണ്ണടച്ചു ഇരുട്ടാക്കുന്ന വൈകൃതം അവസാനിപ്പിക്കേണ്ടതാണ്. വിമാന യാത്രാ നിരക്കിൽ കേന്ദ്രം അനുവർത്തിച്ചു വരുന്ന രഹസ്യഅജണ്ട പ്രവാസി സമൂഹത്തിന് ബോധ്യമുണ്ടെന്നും അഹമ്മദ് ചൂണ്ടിക്കാട്ടി. കുറഞ്ഞത് ആറു മാസമെങ്കിലും വിദേശഭാരതീയർ ഇന്ത്യയിലേക്ക് വിദേശപണം എത്തിക്കാതെ കരുതി വച്ചാലുള്ള ഇന്ത്യയുടെ സമ്പത് വ്യവസ്ഥയുടെ സ്ഥിതി എന്താകുമെന്നു അഹമ്മദ് ചോദിച്ചു.

Show More

Related Articles

Back to top button