BusinessIndiaKeralaLatest News
സ്വര്‍ണവില വീണ്ടും കുതിച്ചുയർന്നു; പവന് 62,480 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുകയറുന്നു. ഇന്ന് പവന് 62,480 രൂപയായാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 7,810 രൂപയും. ഒറ്റദിവസം കൊണ്ട് പവന് 840 രൂപയും ഗ്രാമിന് 105 രൂപയും വർദ്ധിച്ചതോടെ ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്.
18 കാരറ്റ് സ്വർണവിലയും സർവകാല റെക്കോർഡ് നിരക്കിൽ. ഗ്രാമിന് 90 രൂപ ഉയർന്ന് 6,455 രൂപയിലെത്തിയിട്ടുണ്ട്., വെള്ളിവില ഗ്രാമിന് 104 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
ആഗോളവ്യാപാര രംഗത്ത് അനിശ്ചിതത്വം തുടരുന്നതിനിടയിൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറക്കുമതി തീരുവ സംബന്ധിച്ച നിലപാട് കടുപ്പിച്ചതോടെ സ്വർണത്തിനുള്ള തിരിമറി വർദ്ധിച്ചു. ഓഹരിവിപണി ചാഞ്ചാട്ടം നേരിടുന്നതിനാൽ, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യക്കാർ കൂടുതലായതും വിലക്കയറ്റത്തിന് കാരണമായി.