AmericaIndiaLatest NewsPolitics

അനധികൃത കുടിയേറ്റം: 205 ഇന്ത്യക്കാരെ യുഎസ് നാടുകടത്തി

വാഷിംഗ്ടൺ ∙ അനധികൃത കുടിയേറ്റത്തിനെതിരായ കര്‍ശന നടപടിയുടെ ഭാഗമായി 205 ഇന്ത്യക്കാരെ യുഎസ് സൈനിക വിമാനത്തിൽ നാടുകടത്തിയതായി ഔദ്യോഗിക സ്ഥിരീകരണം. ടെക്‌സാസിൽ നിന്ന് പറന്നുയർന്ന യുഎസ് വ്യോമസേനയുടെ സി-17 വിമാനത്തിലൂടെയാണ് ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചത്.

അനധികൃതമായി യുഎസില്‍ പ്രവേശിച്ച 205 ഇന്ത്യന്‍ പൗരന്മാരെ ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചയോടെ ടെക്‌സാസില്‍ നിന്ന് പറന്നുയര്‍ന്ന യുഎസ് സൈനിക വിമാനത്തിലാണ് നാടുകടത്തിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ അറിവോടെയാണ് പ്രക്രിയകള്‍ നടക്കുന്നതെന്നും നാടുകടത്തപ്പെട്ട ഓരോ ഇന്ത്യന്‍ പൗരനെയും പരിശോധിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു. യുഎസിലെ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരുന്ന ആദ്യ വിമാനമാണ് ഇന്ന് പറന്നുയര്‍ന്നത്. യുഎസ് വ്യോമസേന സി -17 വിമാനത്തില്‍ 205 യാത്രക്കാര്‍ക്കുംകൂടി ഒരു ടോയ്ലറ്റ് സൗകര്യം മാത്രമാണ് ഉള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അനധികൃത കുടിയേറ്റ പ്രശ്‌നം ഇന്ത്യ-യുഎസ് ബന്ധത്തിൽ ചർച്ചയായ സാഹചര്യത്തിൽ, ഇന്ത്യക്കാർക്ക് നിയമപരമായ തിരിച്ചുവരവ് ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നേരത്തേ വ്യക്തമാക്കിയിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് മുമ്പായി ട്രംപ് ഭരണകൂടം ഇക്കാര്യത്തിൽ വേഗത്തിൽ ഇടപെടുകയാണെന്നത് ശ്രദ്ധേയമാണ്. ഇത് മോദിയുടെ, ട്രംപ് പ്രസിഡന്റായ ശേഷം യുഎസിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമായിരിക്കും.

Show More

Related Articles

Back to top button