ബിൽ ഗേറ്റ്‌സ് പോള ഹുർദുമായുള്ള പ്രണയബന്ധം സ്ഥിരീകരിച്ചു

വാഷിങ്ടൺ: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് പോള ഹുർദുമായുള്ള തന്റെ പ്രണയബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രശസ്ത ടുഡേ ഷോക്ക് നൽകിയ അഭിമുഖത്തിലാണ് ഗേറ്റ്‌സ് ഈ കാര്യം വെളിപ്പെടുത്തിയത്.
പോളയെ ലഭിച്ചതിൽ താൻ ഭാഗ്യവാനാണെന്നും ഈ ബന്ധം ഇരുവരും ആസ്വദിക്കുകയാണെന്നും ഗേറ്റ്‌സ് പറഞ്ഞു. ഇരുവരും ഒരുമിച്ച് നിരവധി പരിപാടികളിൽ പങ്കെടുത്തിരുന്നു, ആനന്ദ് അംബാനിയുടെ വിവാഹച്ചടങ്ങിലും ടെന്നീസ് ഇവന്റുകളിലും ഇരുവരെയും ഒരുമിച്ചുകാണാനുണ്ടായി.
ഓറക്കിൾ മുൻ സിഇഒ മാർക് ഹുർദിന്റെ വിധവയാണ് പോള ഹുർദ്. 2019-ലാണ് മാർക് ഹുർദ് മരണപ്പെട്ടത്. രണ്ടു പെൺമക്കളുടെ മാതാവായ പോള, കോർപ്പറേറ്റ്, ചാരിറ്റബിൾ ഇവന്റുകൾ ആസൂത്രണം ചെയ്യുന്നതിനും സംഘടിപ്പിക്കുന്നതിനും ശ്രദ്ധകേന്ദ്രീകരിക്കുന്നവളാണ്.
മെലിൻഡ ഫ്രഞ്ചുമായി വേർപിരിഞ്ഞതിന് ശേഷം ബിൽ ഗേറ്റ്‌സ് പോളയുമായി ഡേറ്റിങ് ആരംഭിച്ചുവെന്ന വാർത്തകൾ ഇതിന് മുമ്പും പുറത്തുവന്നിരുന്നു.