AmericaLatest NewsOther CountriesPolitics
പനാമ ബിആർഐയിൽ നിന്ന് പിന്മാറി; പനാമ കനാൽ വിഷയത്തിൽ ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ നീക്കം.

ന്യൂഡൽഹി: പനാമ കനാൽ തിരിച്ചുപിടിക്കുമെന്ന യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിരന്തര ഭീഷണിക്കിടെ, ചൈനയുടെ ബെൽറ്റ് ആന്റ് റോഡ് (ബിആർഐ) പദ്ധതിയിൽ നിന്ന് പിന്മാറിയതായി പനാമ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ചൈനീസ് എംബസിക്ക് 90 ദിവസത്തെ നിയമപരമായ അറിയിപ്പ് കൈമാറിയിട്ടുണ്ടെന്ന് പനാമ പ്രസിഡന്റ് ഹോസെ റൗൾ മുളിനോ അറിയിച്ചു. കനാലിന്റെ നിയന്ത്രണം ചൈനയ്ക്കാണെന്നായിരുന്നു ട്രംപിന്റെ ആരോപണം. പനാമയിൽ ചൈനയുടെ സ്വാധീനം വർദ്ധിക്കുന്നുവെന്നത് ട്രംപിന്റെ പ്രതിഷേധത്തിന് കാരണമായതായും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.
ഏഷ്യയെ ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളുമായി കര-സമുദ്ര മാർഗങ്ങളിലൂടെ ബന്ധിപ്പിക്കുന്നതിന് ചൈന മുന്നോട്ട് വെച്ച ആഗോള പദ്ധതിയാണ് ബിആർഐ. ഇതുമായി ബന്ധപ്പെട്ട കരാർ പുതുക്കാനില്ലെന്ന് അറിയിച്ചാണ് പനാമയുടെ പുതിയ തീരുമാനം.