
ന്യൂഡൽഹി: ഇന്ത്യയും യുഎസും പ്രതിരോധ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും അമേരിക്കൻ പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്സെത്തും ഫോണിൽ ചർച്ച നടത്തി. ഇന്റലിജൻസ്, ലോജിസ്റ്റിക്സ്, വ്യാവസായിക ഇടപെടലുകൾ എന്നിവയടക്കമുള്ള മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ഇരുവരും ആലോചിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിംഗ്ടൺ സന്ദർശനത്തിന് മുന്നോടിയായിട്ടാണ് സംഭാഷണം നടന്നത്. യുഎസ് പ്രതിരോധ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം ഹെഗ്സെത്ത് രാജ്നാഥ് സിംഗുമായി നടത്തിയ ആദ്യ സംഭാഷണമാണിത്.
2025-2035 കാലയളവിലേക്കുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണം രൂപപ്പെടുത്താൻ ഇന്ത്യയും യുഎസും ചേർന്ന് സമഗ്രമായ ഒരു ചട്ടക്കൂട് തയ്യാറാക്കാൻ ധാരണയിലെത്തിയതായും ഇന്ത്യ അറിയിച്ചു