AmericaObituary

പാസ്റ്റർ ജേക്കബ് എം മാത്യു ഡാലസിൽ അന്തരിച്ചു; ഫെബ്രുവരി 15ന് സംസ്കാര ശുശ്രൂഷ.

ഡാലസ്: കുമ്പനാട് മേട്ടിൽ കുടുംബാംഗമായ പാസ്റ്റർ ജേക്കബ് എം മാത്യു (81) ഡാലസിൽ നിര്യാതനായി. അന്നമ്മ മാത്യുവാണ് ഭാര്യ. സ്റ്റാൻലി മാത്യു, ബർണി മാത്യു, സ്റ്റെഫിനി വർഗീസ് എന്നിവർ മക്കളും ബിൻസി, ജെയ്‌മി, ഫിലിപ്പ് എന്നിവർ മരുമക്കളുമാണ്.

ഗബ്രിയേല മാത്യു, സോഫിയ വർഗീസ്, ലൂക്കാസ് മാത്യു, മായാ വർഗീസ്, സാക്കറി വർഗീസ് എന്നിവർ കൊച്ചുമക്കളാണ്. പരേതനായ എം.എം. തോമസ്, എം.എം. വർഗീസ്, എം.എം. ഫിലിപ്പ്, പൊന്നമ്മ മാമൻ, ഏലിയാമ്മ വർഗീസ്, എബ്രഹാം മേട്ടിൽ, ജോൺ മാത്യു മേട്ടിൽ എന്നിവരാണ് സഹോദരങ്ങൾ.

ചിക്കാഗോയിൽ ദീർഘകാലം കുടുംബത്തോടൊപ്പം താമസിച്ചിരുന്ന പരേതൻ സഭാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

സംസ്കാര ശുശ്രൂഷ ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഡാലസിലെ Birkshire Chapel (9073 Berkshire Dr, Frisco, TX) ൽ വെച്ച് നടത്തും.

Show More

Related Articles

Back to top button