KeralaLatest NewsUpcoming Events

ഭാരതപ്പുഴ  കൺവൻഷൻ ഫെബ്രു. 21 മുതൽ.

ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കൺവെൻഷൻ 2025 ഫെബ്രു. 21, 22, 23 തീയ്യതികളിൽ ഒറ്റപ്പാലം ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും. ബ്രദർ സുരേഷ് ബാബു, പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലസ്സൻ, അജി ആൻ്റണി എന്നിവർ രാത്രിയോഗങ്ങളിൽ പ്രസംഗിക്കും. പ്രമുഖ സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ കെ.ബി. ഇമ്മാനുവേൽ, സ്റ്റീവൻ സാമൂവേൽ ദേവസി, ഷാരോൺ വറുഗീസ്, പാസ്റ്റർ ജോസ് ഇ.റ്റി എന്നിവർ സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

തൃശ്ശൂർ-പാലക്കാട്-മലപ്പുറം ജില്ലകളിലെ 50 ലേറെ പെന്തെക്കോസ്തു സഭകൾ ചേർന്നാണ് കൺവെൻഷൻ നടത്തുന്നത്. ഭാരവാഹികളായി പാസ്റ്റർ കെ.കെ. വിൽ‌സൺ (പ്രസിഡന്റ്), പാസ്റ്റർ വി.എം. രാജു, പാസ്റ്റർ പി കെ ജോൺസൺ (വൈസ് പ്രസിഡണ്ടുമാർ), പി.കെ. ദേവസ്സി (സെക്രട്ടറി), പാസ്റ്റർ അജീഷ് ജോസഫ് , റോയി തോമസ് (ജോയിന്റ് സെക്രട്ടറിമാർ), പാസ്റ്റർ പി.കെ. ചെറിയാൻ (ട്രഷറർ), സജി മത്തായി കാതേട്ട് (പ്രോഗ്രാം കോ- ഓർഡിനേറ്റർ), ബിജു തടത്തിവിള (പബ്ലിസിറ്റി കൺവീനർ) എന്നിവരടങ്ങുന്ന കമ്മറ്റി പ്രവർത്തിച്ചുവരുന്നു. 

തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ പെന്തെക്കോസ്തു സഭകളുടെ നേതൃത്വത്തിൽ 1999 മെയ് 6 മുതൽ 9 വരെയാണ് ഭാരതപ്പുഴ കൺവൻഷൻ എന്ന പേരിൽ പ്രഥമ കൺവൻഷൻ നടന്നത്. 

കൺവൻഷനോടനുബന്ധിച്ച് ആത്മീയ കൂട്ടായ്മകൾ, ഉപവാസ പ്രാർത്ഥനകൾ വിവിധ സഭകളിൽ നടന്നു വരുന്നു.

-മീഡിയാ കൺവീനർ

Show More

Related Articles

Back to top button