AmericaGulfLatest NewsNewsPolitics
അമേരിക്കൻ ഭീഷണികൾ തുടർന്നാൽ തിരിച്ചടിക്കും: ഖമീനി

ടെഹ്‌റാന്‍ – അമേരിക്ക ഇറാനെതിരേ ഭീഷണി തുടരുകയാണെങ്കിൽ കടുത്ത പ്രതികരണം നടത്തുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. ഇറാൻ വിപ്ലവത്തിന്റെ 1979 വാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അമേരിക്ക നമ്മളെ ഭീഷണിപ്പെടുത്തുന്നു. അതിന് മറുപടിയായി ഞങ്ങളും ഭീഷണി മുഴക്കും. ഭീഷണി നടപ്പാക്കിയാൽ, തിരിച്ചടിക്കാൻ മടിയില്ല. നമ്മുടെ രാജ്യസുരക്ഷയ്ക്കു നേരെ ആക്രമണമുണ്ടായാൽ, അവരുടെ സുരക്ഷയ്ക്കും ഭീഷണിയുണ്ടാകുമെന്നും” ഖമീനി സൈനിക കമാൻഡർമാരോടു പറഞ്ഞതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.