റാസലഹരിയിൽ കൗമാരക്കാരായ ടെന്നീസ് താരങ്ങളെ വണ്ടിയിടിച്ച് കൊലപ്പെടുത്തി; ഇന്ത്യൻ വംശജന് 25 വർഷം തടവ്

ന്യൂയോർക്ക്: കൗമാരക്കാരായ രണ്ട് ടെന്നീസ് താരങ്ങളെ അമിതവേഗത്തിൽ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജന് യുഎസ് കോടതിയുടെ 25 വർഷം തടവ് ശിക്ഷ. അമൻദീപ് സിങ് (36) നാണ് ശിക്ഷ വിധിച്ചത്.
കൊക്കെയ്നും മദ്യവും ഉപയോഗിച്ച ശേഷം മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിലാണ് അമൻദീപ് സിങ് വാഹനം ഓടിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2023 മെയിലാണ് അപകടം നടന്നത്. തെറ്റായ ദിശയിലൂടെ അമൻദീപ് വാഹനം ഓടിച്ചു, കൗമാരക്കാർ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
അപകടത്തിൽ 14 വയസ്സുള്ള ഏഥൻ ഫാൽക്കോവിറ്റ്‌സും ഡ്രൂ ഹാസൻബെയ്‌നും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേർക്ക് പരുക്കേറ്റു. അപകടത്തിനു ശേഷം അമൻദീപ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്നു ഒരു മാലിന്യക്കൂമ്പാരത്തിന് സമീപം പിടികൂടി.
കോടതിയിൽ അമൻദീപ് തന്റെ കുറ്റം സമ്മതിച്ചു. “കുഞ്ഞുകളുടെ ജീവൻ നഷ്ടമായത് ഏറ്റവും വലിയ ദുഃഖം. മരിക്കേണ്ടത് ഞാനായിരിക്കണം,” – അമൻദീപ് ജഡ്ജിയോട് പറഞ്ഞു.
കേസിന്റെ വിധി കേൾക്കാനായി മരണപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിപേർ കോടതിയിൽ എത്തിയിരുന്നു. അമൻദീപിനെതിരെ രോഷാകുലരായി പ്രതിഷേധവും ഉയർന്നു.