• News

    അമേരിക്കൻ തിരഞ്ഞെടുപ്പു പ്രക്രിയയിൽ വൻ മാറ്റം; പൗരത്വരേഖ നിർബന്ധമാക്കും, തപാൽവോട്ട് നിയന്ത്രിക്കും

    ന്യൂയോർക്ക് ∙ യുഎസ് തിരഞ്ഞെടുപ്പു സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്സിക്യുട്ടീവ് ഉത്തരവിറക്കി. വോട്ടർമാർക്ക് പൗരത്വം തെളിയിക്കുന്ന രേഖ നിർബന്ധമാക്കുകയും തപാൽവോട്ടുകൾ തിരഞ്ഞെടുപ്പ്…

    Read More »
  • News

    മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റണ്‍ (MMGH) സംഘടിപ്പിച്ച ഇന്റർഫെയ്ത് ഇഫ്താർ വന്‍ വിജയമായി

    ഹ്യൂസ്റ്റണ്‍: മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (MMGH) മാർച്ച് 15 ശനിയാഴ്ച സംഘടിപ്പിച്ച സമൂഹ നോമ്പു തുറ വന്‍ വിജയമായി. വിവിധ മതവിശ്വാസങ്ങളിലുള്ള നിരവധി വ്യക്തിത്വങ്ങൾ…

    Read More »
  • News

    പെയർലാൻഡ് ലേഡീസ് ഫോറം സംഘടിപ്പിച്ച   രക്തദാനം വൻ വിജയമായി.

    ഹൂസ്റ്റൺ: സെയിന്റ് മേരീസ് പെയർലാൻഡ് ലേഡീസ് ഫോറം സംഘടിപ്പിച്ച രക്തദാനം വൻ വിജയമായി. ഫാ. വർഗീസ്‌ ജോർജ് കുന്നത്തിന്റെയും ട്രസ്റ്റിമാരുടെയും മേൽനോട്ടത്തിൽ പള്ളിയങ്കണത്തിൽ ഞായറാഴ്ച രാവിലെ 10.30…

    Read More »
  • News

    ഗാവിൻ മെൽച്ചോറിനെ മർദിച്ചുകൊലപ്പെടുത്തിയ  പ്രതികളെ പോലീസ് തിരയുന്നു.

    ഹ്യൂസ്റ്റൺ: ഈ മാസം ആദ്യം തെക്കുപടിഞ്ഞാറൻ ഹ്യൂസ്റ്റണിൽ 24 വയസ്സുള്ള ഒരാളെ മർദിച്ചു കൊന്ന കേസിൽ മൂന്ന് പ്രതികളെ പോലീസ് തിരയുന്നു. ഇതിൽ ഉൾപ്പെട്ടവരെ തിരിച്ചറിയുന്നതിനായി അധികൃതർ…

    Read More »
  • News

    പ്ലാനോ പള്ളിയിലെ ശവസംസ്കാര ചടങ്ങുകൾ നിർത്തിവയ്ക്കാൻ ഗവർണർ അബോട്ട് ഉത്തരവിട്ടു.

    പ്ലാനോ (ഡാളസ് ):ഈസ്റ്റ് പ്ലാനോ ഇസ്ലാമിക് സെന്റർ (ഇപിഐസി) കോമ്പൗണ്ടിന് എല്ലാ നിയമവിരുദ്ധ ശവസംസ്കാര ചടങ്ങുകളും ഉടൻ നിർത്താൻ ഉത്തരവിട്ടുകൊണ്ട് ടെക്സസ് ഫ്യൂണറൽ സർവീസ് കമ്മീഷൻ കത്ത്…

    Read More »
  • News

    ക്ഷമിക്കുന്നതിനു പൊറുക്കുന്നതിനുള്ള കരുത്ത് സ്വായത്തമാക്കണം, റവ സുകു ഫിലിപ്പ്.

    മെസ്ക്വിറ്റ് (ഡാളസ് ): കാൽവരി ക്രൂശിൽ മൂന്നണികളിന്മേൽ  തൂങ്ങിക്കിടക്കുന്ന ക്രിസ്തുവിനെ  നാം ദർശിക്കുമ്പോൾ  ആ ക്രൂശു  നമ്മെ പഠിപ്പിക്കുന്ന രണ്ടു വിലയേറിയ സത്യങ്ങളാണ് ക്ഷമിക്കുക എന്നതും പൊറുക്കുകയെന്നതും.പലപ്പോഴും…

    Read More »
  • News

    ക്ലാസിക് നാടക പ്രദർശനങ്ങൾ ഒരുക്കി ഷാർജ അൽ ഖസ്ബ

    കാലാതിവർത്തിയായ ക്ലാസിക് നാടകങ്ങൾ കാണാൻ അവസരമൊരുക്കി ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്). കുടുംബങ്ങളുടെ പ്രിയവിനോദകേന്ദ്രമായ അൽ ഖസ്ബയിലെ ‘മസ്ര അൽ ഖസ്ബ’ തീയറ്ററിലാണ് നാടക പ്രദർശനങ്ങളൊരുങ്ങുന്നത്. ഏപ്രിൽ 1 മുതൽ ഡിസംബർ 7 വരെ, വിവിധ ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന നാടകങ്ങളുടെ പട്ടികയിൽ “സിൻഡ്രല”, “ട്രഷർ ഐലൻഡ്”, “പിനോക്കിയോ”, “എറൗണ്ട് ദി വേൾഡ് ഇൻ 80 ഡേയ്‌സ്”, “സ്നോ വൈറ്റ് & ദി സെവൻ ഡ്വാർഫ്‌സ്” എന്നിങ്ങനെ നാടകകഥാപ്രേമികളുടെ മനംകവർന്ന എക്കാലത്തെയും മികച്ച പേരുകളുണ്ട്. തീയറ്റർ രം​ഗത്ത് പ്രശസ്തരായ H2 പ്രൊഡക്ഷൻസുമായി ചേർന്നാണ് പ്രദർശനമൊരുക്കുന്നത്. എട്ടു മാസത്തോളം നീണ്ടുനിൽക്കുന്ന നാടകമേള ഏപ്രിൽ 1ന് ‘സിൻഡ്രല’യുടെ പ്രദർശനത്തോടെ ആരംഭിക്കും. ഏപ്രിൽ 5 വരെ ഈ നാടകം കാണാൻ അവസരമുണ്ടാവും. ശേഷം, ജൂൺ 2 മുതൽ 7 വരെ ‘ട്രഷർ ഐലൻഡ്’, ആ​ഗസ്റ്റ് 29 മുതൽ 31 വരെ ‘പിനോക്കിയോ’ എന്നീ നാടകങ്ങൾ അരങ്ങേറും. സംവേദനാത്മകമായ തമാശയും സാഹസികതയും സമ്മേളിപ്പിച്ച് കുടുംബങ്ങളെയും കുട്ടികളെയും നാടകാനുഭവത്തിന്റെ പുതുലോകത്തേക്ക് കൈപിടിക്കുന്ന ‘എറൗണ്ട് ദി വേൾഡ് ഇൻ 80 ഡേയ്സി’ന്റെ പ്രദർശനം ഒക്ടോബർ 11 തൊട്ട് 16 വരെയാണ്. ഡിസംബർ 5 മുതൽ 7 വരെയുള്ള ‘സ്നോ വൈറ്റ് & ദി സെവൻ ഡ്വാർഫ്‌സ്’ പ്രദർശനത്തോടെ നാടകമേള സമാപിക്കും. അതതു തീയതികളിൽ വൈകുന്നേരം 3 നും 6നുമായി രണ്ട് പ്രദർശനങ്ങളാണുണ്ടാവുക. ടിക്കറ്റ് നിരക്ക് 45 ദിർഹം. “സാംസ്കാരികവും വിനോദപരവുമായ പ്രദർശനങ്ങൾക്ക് പ്രശസ്തമാണ് അൽ ഖസ്ബ. കുടുംബസന്ദർശകർക്ക് എന്നും പ്രിയപ്പെട്ട ഈ കേന്ദ്രത്തിലെ 2025 സീസൺ കൂടുതൽ സജീവമാക്കാനാണ് നാടകമേളയൊരുക്കുന്നത്. സാഹിത്യത്തിനും സാംസ്കാരികപ്രവർത്തനങ്ങൾക്കും കൂടുതൽ ഇടം നൽകുകയെന്ന ഷാർജയുടെ കാഴ്ചപ്പാടിനോട് ചേർന്ന് നിന്ന്, ലോകോത്തരനിലവാരത്തിലുള്ള വിനോദമൊരുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.  സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനും വിനോദത്തിലൂടെയും കഥപറച്ചിലിലൂടെയും കുടുംബസന്ദർശകർക്ക് മികച്ച അനുഭവങ്ങളൊരുക്കാനാകുമെന്ന് വിശ്വസിക്കുന്നു”- അൽഖസ്ബ, അൽ മജാസ് വാട്ടർഫ്രണ്ട് എന്നീ വിനോദകേന്ദ്രങ്ങളുടെ മാനേജർ ഖാലിദ് അൽ അലി പറഞ്ഞു. എൽഈഡി ബാക്​ഗ്രൗണ്ട്, കഥാസാഹചര്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കപ്പെടുന്ന ഡൈനാമിക് ലൈറ്റിങ്, സൗണ്ട് സിസ്റ്റം എന്നിങ്ങനെ മികച്ച സാങ്കേതിക സൗകര്യങ്ങളുടെ പശ്ചാത്തലത്തിലാണ് മസ്ര അൽ ഖസ്ബയിലെ പ്രദർശനങ്ങളൊരുങ്ങുന്നത്. വേറിട്ട വാസ്തുശൈലിയും കനാലിലെ ബോട്ട് യാത്രകളും നടപ്പാതകളും കുട്ടികൾക്കായുള്ള കളിയിടങ്ങളും സജീവമാക്കുന്ന അൽ ഖസ്ബയിലെത്തുന്ന സന്ദർശകർക്ക് വൈവിധ്യമാർന്ന രുചികേന്ദ്രങ്ങളും അനുഭവിച്ചറിയാം.  കൂടുതൽ വിവരങ്ങൾക്ക് 0569929778 എന്നീ നമ്പറിൽ ബന്ധപ്പെടാം. നാടകപ്രദർശനങ്ങളെക്കുറിച്ചും ഈദുൽ ഫിത്തർ വേളയിലടക്കമുള്ള അൽ ഖസ്ബയിലെ സാംസ്കാരിക പ്രദർശനങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ അൽ ഖസ്ബയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സന്ദർശിക്കാം.

    Read More »
  • Blog

    റംസാൻ പുണ്യങ്ങളുടെപൂക്കാലം

    സനാതന ചിന്തകൾ മാനവ സമൂഹത്തെ എങ്ങനെ സന്മാർഗ പാതയിലേക്ക് കൊണ്ടെത്തിക്കുവാൻ കഴിയുമെന്നതിന്റെ ദൃഷ്ടാന്തങ്ങൾ പ്രജ്ജ്വലമാക്കി തരുന്ന പരിശുദ്ധ മാസമാണ് റംസാൻ. ഹിജ്റ വർഷത്തിലെ പത്താം മാസമായ റംസാന്…

    Read More »
  • News

    ‘എ സി ഡീല്‍സ് സോ ഗുഡ്, ഇന്ത്യ രഹേഗാ കൂള്‍’ കാംപയിനുമായി ഫ്‌ളിപ്കാര്‍ട്ട്

    കൊച്ചി: കടുത്ത വേനല്‍ക്കാല ചൂടിനെ നേരിടാന്‍ നര്‍മ്മവും മികച്ച ഓഫറുകളും സംയോജിപ്പിച്ച് ‘എസി ഡീല്‍സ് സോ ഗുഡ്, ഇന്ത്യ രഹേഗാ കൂള്‍’ എന്ന പുതിയ കാംപയിന്‍ ഫ്‌ളിപ്കാര്‍ട്ട്…

    Read More »
  • News

    മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് അനുഗ്രഹ നിറവിൽ സമാപിച്ചു.ജീമോൻ റാന്നി

    ഹൂസ്റ്റൺ :  മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൻറെ സൗത്ത്‌വെസ്റ്റ് റീജിയൻ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 12-…

    Read More »
Back to top button