-
News
എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി ഓ ഐ സി സി (യു കെ) നേതാക്കൾ കൂടിക്കാഴ്ച നടത്തി; സംഘടനയുടെ മൂന്ന് മാസത്തെ പ്രവർത്തന റിപ്പോർട്ട് സമർപ്പിച്ചു.
തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി യു കെയിലെ ഓ ഐ സി സി നേതാക്കൾ കൂടിക്കാഴ്ച നടത്തി.…
Read More » -
News
ചരിത്ര നേട്ടം കുറിച്ചു ലീഗ് സിറ്റി മലയാളി സമാജം.
ലീഗ് സിറ്റി (ടെക്സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം വിന്റർ ബെൽസ് 2024നോട് അനുബന്ധിച്ചു നടത്തിയ കേരള ഭക്ഷ്യ മേള കേരളത്തിന് വെളിയിൽ നടത്തപ്പെട്ട ഏറ്റവും വലിയ കേരള ഭക്ഷ്യ മേളയായി കണക്കാക്കപ്പെടുന്നു. ഏകദേശം നൂറോളം വിഭവങ്ങളാണ് തത്സമയം പാചകം ചെയ്ത് നൽകി വിളമ്പിയത്. ഇരുന്നൂറോളം ലീഗ് സിറ്റി മലയാളി സമാജത്തിന്റെ സന്നദ്ധ പ്രവർത്തകരാണ് ഭക്ഷ്യ മേളക്കു പിന്നിൽ പ്രവർത്തിച്ചത്. കേരള തനിമയിൽ കുറെയേറെ തട്ടുകടകൾ നിർമ്മിച്ചു തട്ടുകട തെരുവൊരുക്കിയാണ് ഭക്ഷണങ്ങൾ തയ്യാറാക്കി വിധരണം ചെയ്തത്. ഡിസംബർ 27 ന് വെബ്സ്റ്റർ ഹെറിറ്റേജ് പാർക്ക് ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട വിന്റർ ബെൽസ് 2024-ൽ ഡോ.മനു ചാക്കോ സംവിധാനം ചെയ്തു നൂറിലധികം കലാകാരൻമാരെ കോർത്തിണക്കി നടത്തിയ നാടകം കാണികളെ അമ്പരിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. അതോടൊപ്പം രശ്മി നായരുടേയും റീവാ വർഗ്ഗീസിന്റെയും നേതൃത്വത്തിൽ വിവിധ പ്രമുഖ സംഗീതജ്ഞരെ അണിയിച്ചൊരുക്കി നടത്തിയ ഗാനമേളയും ഏറെ കയ്യടി നേടി. അതുകൂടാതെ ലീഗ് സിറ്റിയിലെ കൊച്ചുകലാകാരന്മാരും കലാകാരികളും അണിനിരന്ന മറ്റു കലാ പരിപാടികളും വിന്റർബെൽസിനു മാറ്റുകൂട്ടി. പതിവുപോലെ സ്ളേയിൽ എത്തിയ സാന്തക്ളോസ് കൗതുകവും ക്രിസ്മസ് പ്രതീതിയും ഉണർത്തി. ഇതിനെല്ലാം പുറമെ അമേരിക്കൻ സ്വദേശികൾക്കടക്കം കൗതുകമുണർത്തിക്കൊണ്ടു ഒരുക്കിയ ആയിരത്തിൽപരം ചെറു നക്ഷത്രങ്ങൾ, പുൽക്കൂട്, വിവിധ വലുപ്പത്തിലുള്ള ക്രിസ്തുമസ് ട്രീകൾ, വൈവിധ്യമാർന്ന തരത്തിലുള്ള ലൈറ്റുകൾ, അലങ്കാരങ്ങൾ എന്നിവയെല്ലാം ശ്രദ്ധേയമായിരുന്നു. മലയാള മണ്ണിന്റെ ഓർമയും ഗൃഹാത്വവും ഉണർത്തുന്നതായിരുന്നു ഈ ആഘോഷമെന്ന് പങ്കെടുത്തവർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. കുടുംമ്പങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെയും ഐക്കത്തിന്റെയും ഉത്തമ മാതൃകയാണ് ലീഗ് സിറ്റി മലയാളി സമാജം എന്ന് ആശംസകളർപ്പിച്ച റെവ. ഫാദർ ഡായ് കുന്നത്ത് പറഞ്ഞു. പ്രോഗ്രാം ഇത്രയേറെ വിജയകരമാക്കാൻ സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു. പ്രസിഡന്റ്-ബിനീഷ് ജോസഫ്, വൈസ് പ്രസിഡന്റ് – ലിഷ ടെൽസൺ, വൈസ് പ്രസിഡന്റ്- സോജൻ ജോർജ്, സെക്രട്ടറി – ഡോ.രാജ്കുമാർ മേനോൻ, ജോയിന്റ് സെക്രട്ടറി – സിഞ്ചു ജേക്കബ്, ജോയിന്റ് സെക്രട്ടറി – ബിജോ സെബാസ്റ്റ്യൻ, ട്രെഷറർ-രാജൻകുഞ്ഞ് ഗീവർഗ്ഗീസ്, ജോയിന്റ് ട്രെഷറർ – മാത്യു പോൾ. എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. റിപ്പോർട്ട്: ജീമോൻ റാന്നി
Read More » -
News
രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡന്റ് വിടവാങ്ങൽ പ്രസംഗം ജനുവരി 15ന്.
വാഷിങ്ടൻ : ഡോണാൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തുന്നതിന് അഞ്ച് ദിവസം മുൻപ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് വിടവാങ്ങൽ പ്രസംഗം നടത്തും. ജനുവരി…
Read More » -
News
കാട്ടുതീ,ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ഇന്ത്യൻ അമേരിക്കൻ സംഘടനകൾ.
ലോസ് ഏഞ്ചൽസ്: തീപിടുത്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ഇന്ത്യൻ അമേരിക്കൻ സംഘടനകൾ.ലോസ് ഏഞ്ചൽസ്, കാലിഫോർണിയ – തെക്കൻ കാലിഫോർണിയയിൽ നിരവധി കാട്ടുതീകൾ തുടരുകയും അവ വലിയ നാശനഷ്ടങ്ങൾ വരുത്തുകയും…
Read More » -
News
ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പ്രസിഡന്റ് ബൈഡൻ സമ്മാനിച്ചു.
വാഷിംഗ്‌ടൺ : ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ബൈഡൻ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ചു.അദ്ദേഹം ഇതുവരെ നൽകിയിട്ടുള്ള ഒരേയൊരു പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ആണിത്. ശനിയാഴ്ച…
Read More » -
News
ഫൊക്കാന മെഡിക്കല്‍ ,പ്രിവിലേജ് കാര്‍ഡ് പദ്ധതി മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു
കൊച്ചി: നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ പദ്ധതിയായ മെഡിക്കല്‍ കാര്‍ഡ്,പ്രിവിലേജ് കാർഡ് പദ്ധതി കൊച്ചി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ റവന്യു മന്ത്രി കെ. രാജൻ…
Read More » -
News
ട്രംപിനെതിരായ ക്രിമിനൽ അന്വേഷണങ്ങളിൽ പ്രത്യേക അഭിഭാഷകനായിരുന്ന ജാക്ക് സ്മിത്ത് രാജിവച്ചു.
ന്യൂയോർക് :നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ രണ്ട് ക്രിമിനൽ അന്വേഷണങ്ങളിൽ പ്രത്യേക അഭിഭാഷകനായിരുന്ന ജാക്ക് സ്മിത്ത് തന്റെ ജോലി പൂർത്തിയാക്കി വെള്ളിയാഴ്ച ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് രാജിവച്ചു.…
Read More » -
News
മാലിനി നായർ നാമം -( NAMAM) വുമൺസ് ഫോറം ചെയർപേഴ്സൺ.
ന്യൂജേഴ്സി: അമേരിക്കൻ പ്രവാസി സമൂഹത്തിൽ 2009 മുതൽ പ്രവർത്തിക്കുന്ന പ്രമുഖ സാമൂഹിക സാംസ്കാരിക സന്നദ്ധ ജീവകാരുണ്യ ക്ഷേമ സംഘടനയായ നോർത്ത് അമേരിക്കൻ മലയാളി അസോസിയേഷൻ ആൻ്റ് മെരിറ്റ്…
Read More » -
News
ടെക്സാസിൽ ആറ് മാസിയുടെ സ്റ്റോറുകൾ അടച്ചുപൂട്ടുന്നു
റീട്ടെയിൽ ഭീമന്മാരുടെ പോരാട്ടങ്ങൾക്കിടയിൽ പുതിയ തന്ത്രത്തിന്റെ ഭാഗമായി അടച്ചുപൂട്ടാൻ നിശ്ചയിച്ചിരിക്കുന്ന 66 സ്ഥലങ്ങളുടെ പട്ടിക ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ പുറത്തിറക്കി.ടെക്സസിൽ അടച്ചു പൂട്ടുന്ന സ്റ്റോറുകളിൽ അതിന്റെ ഫെയർവ്യൂ ലൊക്കേഷൻ,…
Read More » -
News
ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള വിശിഷ്ടാതിഥികളുടെ പട്ടികയിൽ നരേന്ദ്രമോദിയില്ല.
വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്കുള്ള വിശിഷ്ടാതിഥികളുടെ പട്ടിക പുറത്തു വിട്ടു. ജനുവരി 20 നാണ് ചടങ്ങ് നടക്കുന്നത്. യു എസ് സമയം…
Read More »