ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
20 °c
New York

Associations

ന്യൂയോർക്ക്മലയാളീഹെറിറ്റേജ്ഓണാഘോഷവുംവള്ളംകളിമത്സരവുംതിരുവോണനാളിൽലോങ്ങ്ഐലൻഡിൽ

ന്യൂയോർക്ക്:  ന്യൂയോർക്ക് സംസ്ഥാന സെനറ്റിലെ മലയാളീ സെനറ്റർ ആയ കെവിൻ തോമസിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ മലയാളീ പൈതൃകം നിലനിർത്താനായി രൂപീകരിക്കപ്പെട്ട ന്യൂയോർക്ക് മലയാളീ ഹെറിറ്റേജ് ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ തിരുവോണ നാളായ സെപ്റ്റംബർ 15 ഞായറാഴ്ച വമ്പിച്ച ഓണാഘോഷവും വള്ളംകളി മത്സരവും ലോങ്ങ് ഐലൻഡ് കേന്ദ്രീകരിച്ച് നടത്തുവാൻ തയ്യാറെടുക്കുന്നു. ലോങ്ങ് ഐലൻഡ് ഫ്രീപോർട്ടിലെ അതി മനോഹരവും വിശാലവുമായ കൗമെഡോ പാർക്കിനോട് (Cow Meadow Park, 701 South Main Street, Freeport, NY 11520) ചേർന്നുള്ള തടാകത്തിൽ കേരള തനിമയെ വിളിച്ചോതുന്ന വള്ളംകളി ജലോത്സവം നടത്തുന്നതിനോടൊപ്പം പാർക്കിലെ പച്ചപരവതാനിയായ പുൽത്തകിടിയിൽ ഓണാഘോഷവും നടത്തുന്നതിനാണ് ആലോചിക്കുന്നത്. ഇതിനായുള്ള പ്രാഥമിക ചർച്ചകൾ സെനറ്റർ കെവിൻറെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്നതായി സെനറ്ററിന്റെ കമ്മ്യൂണിറ്റി കോർഡിനേറ്റർമാരായ  അജിത് കൊച്ചൂസും ബിജു ചാക്കോയും സംയുക്തമായി പ്രസ്താവിച്ചു. വള്ളംകളി മത്സരങ്ങളുടെ ക്രമീകരണങ്ങൾക്കും നടത്തിപ്പിനുമായി ന്യൂയോർക്ക് മലയാളീ ബോട്ട് ക്ലബ്ബ് സ്ഥാപക ചെയർമാനും കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KCANA) പ്രസിഡൻറുമായ  ഫിലിപ്പ് മഠത്തിലിനെ ചീഫ് കോർഡിനേറ്ററായി ചുമതലപ്പെടുത്തി. ന്യൂയോർക്കിലും ചുറ്റുവട്ടത്തുമുള്ള എല്ലാ മലയാളികളെയും ആകർഷിക്കത്തക്കവിധം ഓണാഘോഷം നടത്തുവാനുള്ള ക്രമീകരണങ്ങളാണ്  നടത്തുന്നത്. "മദ്ധ്യകേരളത്തിൽ, പ്രത്യേകിച്ച് കുട്ടനാടൻ പ്രദേശങ്ങളിൽ വിവിധ ഇടങ്ങളിലാണ് ഓണത്തിനോടനുബന്ധിച്ച് ജലോത്സവം നടത്താറുള്ളത്. ആറന്മുള ഉത്രട്ടാതി വള്ളം കളി, ആലപ്പുഴ പുന്നമടക്കായൽ നെഹ്‌റു ട്രോഫി വള്ളം കളി, ചമ്പക്കുളം മൂലം വള്ളം കളി, നീരേറ്റുപുറം വള്ളം കളി  തുടങ്ങി ചെറുതും വലുതുമായ പ്രശസ്തമായ  ഇരുപതോളം ജലോത്സവങ്ങൾ ചിങ്ങമാസത്തിലെ വിളവെടുപ്പ് കാലഘട്ടത്തിൽ പതിറ്റാണ്ടുകളായി നടന്നു വരുന്നതാണ്. മദ്ധ്യ കേരളത്തിലെയും കുട്ടനാട് പ്രദേശങ്ങളിലെയും ധാരാളം വള്ളം കളി പ്രേമികൾ അമേരിക്കയിലേക്കും കാനഡയിലേക്കും കുടിയേറിയതുമൂലം നോർത്ത് അമേരിക്കയിൽ മലയാളികൾ കൂടുതലായി പാർക്കുന്ന പല സ്ഥലങ്ങളിലും ഇപ്പോൾ ബോട്ട് ക്ലബ്ബുകൾ രൂപപ്പെട്ടിട്ടുണ്ട്. പ്രസ്തുത ബോട്ട് ക്ലബ്ബ്കളെ എല്ലാം ഏകോപിപ്പിച്ച് കേരളാ തനിമയുള്ള ഒരു ജല മാമാങ്കം നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്....

Read moreDetails

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക -ഫൊക്കാന ഇലക്ഷൻ പ്രസ് മീറ്റ്: 81 സ്ഥാനാർത്ഥികൾ; ഡെലിഗേറ്റുകളുടെ എണ്ണത്തിൽ   വൻ വർദ്ധന.

ഫൊക്കാനയിൽ അത്യന്തം വാശിയേറിയ തെരെഞ്ഞെടുപ്പ് അരങ്ങേറുമ്പോൾ ആകെ 14 സ്ഥാനങ്ങളിലേക്ക് സ്ഥാനാർഥികളായി 81 പേർ . ഇതിൽ 8 ആർ.വി.പി. മാർക്ക് എതിരില്ല. രണ്ട് ഓഡിറ്റർമാർക്കും എതിരില്ല....

Read moreDetails

കൊല്ലം പ്രവാസി അസോസിയേഷന്‍ ജില്ലാ സമ്മേളനം നടന്നു.

ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ കൂട്ടായ്മയായ   കൊല്ലം പ്രവാസി അസോസിയേഷന്‍  2022-2024 കാലഘട്ടത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ പരിസമാപ്തികുറിച്ച് നടന്ന 10 ഏരിയ സമ്മേളനങ്ങള്‍ക്ക് ശേഷം വിപുലമായ ജില്ലാ...

Read moreDetails

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് സെന്റർ ഹൂസ്റ്റണിൽ പ്രവർത്തനം ആരംഭിച്ചു.

ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് സെന്റർ ഹൂസ്റ്റണിൽ പ്രവർത്തനം ആരംഭിച്ചു. ഹൂസ്റ്റൺ 2 നോർത്ത് പോയിൻ്റ് ഡ്രൈവിൽ ആരംഭിച്ച ബിസിനസ് സെന്റർ ഉദ്ഘാടനം പങ്കാളിത്വം...

Read moreDetails

ഫോമായുടെ പ്രവർത്തനങ്ങളെ സജീവവും ശക്തവുമാക്കും.

വാഷിങ്ടണ്‍ : ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി ഡോ. മധു നമ്പ്യാര്‍. അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യവും വേറിട്ട വ്യക്തിത്വവുമാണ്. സാമൂഹിക ജീവകാരുണ്യ മേഖലയില്‍...

Read moreDetails

ഇർവിങ് ഡി എഫ് ഡബ്ലിയു ഇന്ത്യൻ ലയൺസ് ക്ലബ് ഡോ:അഞ്ചു ബിജിലി പ്രസിഡണ്ട് മാത്യു ഇട്ടുപ്പ്‌ സെക്രട്ടറി

ഇർവിങ്(ഡാളസ് ):ഇർവിങ് ഡി എഫ് ഡബ്ലിയു ഇന്ത്യൻ ലയൺസ്‌ ക്ലബ്ബിൻറെ 2024 2025 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു മുൻ പ്രസിഡണ്ട് ഡോ:അഞ്ചു ബിജിലിയെ പുതിയ വർഷത്തേക്ക് പ്രസിഡണ്ടായി...

Read moreDetails

കെ പി എ അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷൻ   വനിതാ വിഭാഗമായ പ്രവാസിശ്രീ യുടെ നേതൃത്വത്തിൽ  സൽമാബാദിലെ  ഒരു ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു കൊണ്ട് അന്താരാഷ്ട്ര തൊഴിലാളി ദിനം...

Read moreDetails
Page 70 of 70 1 69 70
Skip to toolbar