ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
19 °c
New York

മെലീഹ – ‌ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ’ പുസ്തകം പുറത്തിറങ്ങി, ആദ്യ കോപ്പിയിൽ ഒപ്പുവച്ച് ഷാർജ ഭരണാധികാരി

അപൂർവചരിത്രശേഷിപ്പുകൾക്കും പുരാവസ്തു കണ്ടെത്തലുകൾക്കും പേരുകേട്ട ഷാർജ മെലീഹ പ്രദേശത്തിന്റെ ചരിത്രവും പ്രാധാന്യവും വിവരിക്കുന്ന പുതിയ പുസ്തകം പുറത്തിറങ്ങി. 43ാം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വച്ച്, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുസ്തകം പ്രകാശനം ചെയ്തത്.  പുസ്തകത്തിന്റെ ആദ്യകോപ്പിയിൽ ഷാർജ ഭരണാധികാരി ഒപ്പുവയ്ക്കുകയും ചെയ്തു. ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ചടങ്ങിൽ സന്നിഹിതയായിരുന്നു. ഷാർജ നിക്ഷേപ വികസന വകുപ്പിന്റെ (ഷുറൂഖ്) നേതൃത്വത്തിൽ, ലോകപ്രശസ്തമായ 'അസൗലിൻ' പബ്ലിഷേഴ്സാണ്  "മെലീഹ - ‌ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ" എന്ന പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ലക്ഷം വർഷം പിന്നിലേക്കുള്ള ചരിത്രവും ആഫ്രിക്കയിൽ നിന്നുള്ള മനുഷ്യകുടിയേറ്റത്തിന്റെയും കച്ചവടപാതകളുടെയുമെല്ലാം കഥകളുറങ്ങുന്ന മെലീഹയെക്കുറിച്ച് കൂടുതൽ പഠിക്കാനും അറിയാനും പുതിയ പുസ്തകത്തിലൂടെ സാധിക്കും. “ഇന്നത്തെ ഷാർജയും യുഎഇയുമെല്ലാം എങ്ങനെ രൂപപ്പെട്ടുവെന്നതിലേക്കും നമ്മുടെ പൈതൃകത്തിലേക്കും വാതിൽ തുറക്കുന്ന പുസ്തകമാണിത്. ഷാർജ ആർക്കിയോളജി വകുപ്പിലെ വിദഗ്ധർ, ​ഗവേഷകർ, വിഷയത്തിൽ അവ​ഗാഹമുള്ള പണ്ഡിതർ എന്നിവരുമെല്ലാമായി സഹകരിച്ച്, മെലീഹയുടെ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഇത് നമ്മുടെ ചരിത്രത്തിലേക്കുള്ള പ്രധാന റഫറൻസായി മാറും, അതോടൊപ്പം നമ്മുടെ സമ്പന്നമായ പൈതൃകം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാനും വരും തലമുറകൾക്ക് പ്രചോദനമായി മാറാനും ഈ പുസ്തകത്തിലൂടെ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.“ ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ അൽ ഖാസിമി പറഞ്ഞു. ഏകദേശം 200,000 വർഷങ്ങൾക്ക് മുമ്പുള്ള ആദ്യകാല മനുഷ്യവാസം മുതൽ വ്യാപാരത്തിലൂടെ അഭിവൃദ്ധി പ്രാപിച്ച കാലത്തിലേക്ക് വരെ നീളുന്ന മെലീഹയുടെ ചരിത്രം പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. വെങ്കലയുഗത്തിലെ ശവകുടീരങ്ങൾ, ഇസ്ലാമിന് മുമ്പുള്ള കോട്ടകൾ, സങ്കീർണ്ണമായ പുരാവസ്തുക്കൾ എന്നിങ്ങനെ മെലീഹയിൽ കണ്ടെത്തിയിട്ടുള്ള ചരിത്രശേഷിപ്പുകളെക്കുറിച്ചെല്ലാം പുസ്തകം വിശദമായി സംസാരിക്കുന്നു. ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഹിസ് എക്‌സലൻസി ഈസ യൂസഫ് ഉൾപ്പെടെയുള്ള ആദരണീയരായ ചരിത്രകാരന്മാരിൽ നിന്നും പുരാവസ്തു ഗവേഷകരിൽ നിന്നുമുള്ള സംഭാവനകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോ. സബാഹ് അബൗദ് ജാസിം, റോയൽ മ്യൂസിയം ഓഫ് ആർട്ട് ആൻ്റ് ഹിസ്റ്ററിയിൽ നിന്നുള്ള ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ ഉപദേശകനായ ഡോ. ബ്രൂണോ ഓവർലെറ്റ്, അമേരിക്കൻ ഫോട്ടോഗ്രാഫർ എറിക് വാൻ നൈനാറ്റൻ, ഫ്രഞ്ച് ആർട്ടിസ്റ്റ് ആമി എലീന നാഷ് എന്നിവരിൽ നിന്നുള്ള സംഭാവനകൾ പുസ്തകത്തിന് കലാപരമായതും അക്കാദമിക്കുമായ മാനം നൽകുന്നുണ്ട്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മെലീഹയുടെ ചരിത്രപുസ്തകത്തിനായി പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. അസൗലിൻ പബ്ലിഷേഴ്സിന്റെ പുസ്തകങ്ങൾ ഇനി ഷാർജ ഹൗസ് ഓഫ് വിസ്ഡത്തിൽ വായിക്കാം. "മെലീഹ - ‌ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ" എന്ന പുസ്തകത്തിന്റെ പ്രകാശനത്തോട് അനുബന്ധിച്ച് അസൗലിൻ പ്രസിദ്ധീകരണങ്ങൾക്ക് മാത്രമായി പ്രത്യേക പവലിയൻ ഒരുക്കി ഷാർജ ഹൗസ് ഓഫ് വിസ്ഡം. ഷാർജ നിക്ഷേപ വികസനവകുപ്പ് (ഷുറൂഖ്) ചെയർപേഴ്സൺ ഷെയ്ഖ ബൂദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയാണ് പ്രത്യേക ചടങ്ങിൽ അസൗലിൻ പവിലിയൻ അനാവരണം ചെയ്തത്. ​ഗവേഷകർക്കു വിദ്യാർത്ഥികൾക്കും പുതിയ അറിവുകൾ തേടുന്ന സന്ദർശകർക്കുമെല്ലാം ഒരുപോലെ ഉപകാരപ്പെടുന്ന പ്രസിദ്ധീകരണങ്ങളുടെ വൈവിധ്യമാർന്ന ശ്രേണി ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ആഗോള കല, ചരിത്രം, സംസ്കാരം എന്നിവയിലേക്കുള്ള ജാലകം തുറക്കുന്നതോടൊപ്പം യുഎഇയുടെ പൈതൃകത്തോടുള്ള ജിജ്ഞാസ ഉണർത്താനും സന്ദർശകർക്ക് അതേക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുകയുമാണ് പ്രത്യേകം തയാറാക്കിയ ഈ പുസ്തക ശേഖരത്തിന്റെ ഉദ്ദേശം. "വിദ്യാർത്ഥികൾക്കും ​ഗവേഷകർക്കുമെല്ലാം പ്രിയപ്പെട്ട ഹൗസ് ഓഫ് വിസ്ഡം ലൈബ്രറിയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ഈ പുതിയ ശേഖരം. പല നാടുകളുടെയും സംസ്കാരവും ചരിത്രവും അടുത്തു പരിചയപ്പെടാനും അത് വഴി സ്വന്തം ദേശത്തിന്റെ മഹത്തായ ചരിത്രത്തിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാനും ഈ പുസ്തകങ്ങൾ പ്രേരകമാവുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്"...

Read moreDetails

പ്രവാസി വെൽഫെയര്‍ സർവീസ് കാർണിവൽ നവംബര്‍ 29 ന്‌.

ഖത്തറിന്റെ പ്രവാസ ഭൂമിയകയിൽ ജനസേവനത്തിന്റെയും കലാ-സാംസ്കാരിക-കായിക  ഇടപെടലുകളുടെയും ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയ പ്രവാസി വെൽഫെയറിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി  വിവിധങ്ങളായ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ചുള്ള 'സർവീസ്...

Read moreDetails

എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നവമ്പര്‍ 6 മുതല്‍

എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിനു നവമ്പര്‍ 6 ന്‌ തുടക്കമാവും. പാദുക്കോണ്‍ സ്കൂള്‍ ഓഫ് ബാഡ്മിന്റണിന്റെയും ഖത്തര്‍ ബാഡ്മിന്റണ്‍ അപെക്സ് ബോഡിയുടെയും...

Read moreDetails

ചാര്‍ട്ടേഡ് സര്‍വീസിന് കേന്ദ്രാനുമതി ഇല്ല; ഗള്‍ഫിലേക്കുള്ള യാത്രക്കപ്പല്‍ പദ്ധതിയിലേക്ക് മുന്‍ഗണന നല്‍കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനം ആരംഭിക്കാനുള്ള കേരള സര്‍ക്കാര്‍ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കില്ലെന്നു ഉറപ്പായതോടെ ആ പദ്ധതിയെ പിന്‍വലിച്ച് ഗള്‍ഫിലേക്കുള്ള യാത്രക്കപ്പല്‍ സര്‍വീസിനാണ് സര്‍ക്കാര്‍ മുന്‍ഗണന...

Read moreDetails

പ്രവാസി വെൽഫെയർ സർവ്വീസ്‌ കാർണ്ണിവൽ – പോസ്റ്റർ പ്രകാശനം ചെയ്തു.

ഖത്തറിന്റെ പ്രവാസ ഭൂമിയകയിൽ ജനസേവനത്തിന്റെയും കലാ-സാംസ്കാരിക-കായിക  ഇടപെടലുകളുടെയും ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയ പ്രവാസി വെൽഫെയറിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി  സേവനത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിക്കാൻ, വിവിധങ്ങളായ സേവനങ്ങൾ...

Read moreDetails

മാനസികാരോഗ്യത്തിന്റെ പ്രാധാന്യം വിളിച്ചോതി പാനല്‍ ചര്‍ച്ച.

മാനസിക ആരോഗ്യ മേഖലയിലെ തെറ്റായ പ്രവണതകളെ കുറിച് ആളുകള്‍ക്ക് അവബോധം നല്‍കിയും മാനസികാരോഗ്യ മേഖലയിലെ വ്യത്യസ്ത വിഭാഗങ്ങളെ മനസ്സിലാക്കി കൊടുത്തും ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയറും...

Read moreDetails

മാനസികരോഗ്യത്തെ കൂടുതലറിയാന്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു.

ശാരീരിക ആരോഗ്യം പോലെ തന്നെ വളരെ പ്രധാനപ്പെട്ട വിഷയമായ മാനസികാരോഗ്യത്തെ കുറിച്ച് ബോധവത്കരിക്കാനും  കാലഹരണപെട്ടതും അശാസ്ത്രീയവുമായ  പ്രവണതകളെയും തെറ്റിദ്ധാരണകളെയും  അകറ്റാനുമായി “മാനസികരോഗ്യം - കൂടുതലറിയാം” എന്ന തലക്കെട്ടില്‍...

Read moreDetails

സൗഹാർദ്ദം കൊണ്ട് പ്രതിരോധം തീർക്കാൻ ആഹ്വാനം ചെയ്ത് പ്രവാസി വെൽഫെയർ ടേബിൾ ടോക്ക്.

ദോഹ: മലപ്പുറം  ജില്ലയെ ഉന്നം വെച്ചുള്ള  തെറ്റായ പ്രചാരണങ്ങളുടെയും  രാജ്യദ്രോഹ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ജില്ലയെ  ചിത്രീകരിക്കാനുള്ള  ബോധപൂർവമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിലും സൗഹാർദ്ദം കൊണ്ട് പ്രതിരോധം...

Read moreDetails

കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 14-മതു രക്തദാന ക്യാമ്പ്  ശ്രദ്ധേയമായി

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ചു കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച സ്നേഹസ്പർശം 14-മതു രക്തദാന ക്യാമ്പ്  ശ്രദ്ധേയമായി....

Read moreDetails

കൊല്ലം പ്രവാസി അസ്സോസിയേഷൻ അത്തപൂക്കളമത്സരം സംഘടിപ്പിച്ചു .

കൊല്ലം പ്രവാസി അസ്സോസിയേഷൻ പ്രവാസി ശ്രീ യുണിറ്റ് ഒന്നിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അത്തപൂക്കളമത്സരത്തിൽ സിമി സരുൺ നയിച്ച  ടീം ജമന്തി ഒന്നാം സ്ഥാനം നേടി . ആഷാ...

Read moreDetails
Page 23 of 25 1 22 23 24 25
Skip to toolbar