LifeStyle

    അമേരിക്കയിൽ മാവേലിയുടെ വരവ് വലിയ കൗതുകമായി.

    അമേരിക്കയിൽ മാവേലിയുടെ വരവ് വലിയ കൗതുകമായി.

    ജീമോൻ റാന്നി  ലീഗ് സിറ്റി, (ഹ്യൂസ്റ്റൺ) ടെക്സാസ് :  ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ഓണാഘോഷം വളരെ വ്യത്യസ്തവും കൗതുകവും ഉണർത്തി അമേരിക്കൻ മലയാളി സമൂഹത്തിൽ വേറിട്ട് നിന്നു. എന്നും വ്യത്യസ്തമായതും കൗതുകമുണർത്തുന്നതുമായ രീതിയിലാണ് ലീഗ് സിറ്റി മലയാളികൾ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഡിക്കിൻസൺ ബേയിൽ നിന്നും ജലമാർഗ്ഗം ചെണ്ടമേളവും, താലപ്പൊലിയുമേന്തിയ ബോട്ടുകളുടെയും, വള്ളങ്ങളുടെയും  അകമ്പടിയോടെ എത്തിയ മാവേലിയെ വൻജനാവലിയാണ്  വരവേറ്റത്. തുടർന്ന് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഘോഷയാത്രയിൽ പഞ്ചാരിമേളത്തിന്റെയും, പുലികളിയുടെയും അകമ്പടിയോടെ താലപ്പൊലിയേന്തിയ മലയാളി മങ്കകളുടെ മധ്യത്തിൽ  വിശിഷ്‌ടാതിഥികളെയും മഹാബലി തമ്പുരാനേയും ഓണ അരങ്ങിലേക്ക് എഴുന്നള്ളിക്കുകയുണ്ടായി. തുടർന്ന് മഹാബലിയും ലീഗ് സിറ്റി മലയാളി സമാജം ഭാരവാഹികളും ഒന്നിച്ചു ചേർന്ന് നിലവിളക്കു കൊളുത്തി. ആനകളും, കഥകളിയും, കേരളത്തിന്റെ മറ്റു കലാരൂപങ്ങളുമെല്ലാം ഒരുക്കികൊണ്ടുള്ള ഓഡിറ്റോറിയം തന്നെ വളരെ കൗതുകമുണർത്തുന്നതായിരുന്നു. 2024 സെപ്റ്റംബർ 7ന് വാൾട്ടർ ഹാൾ പാർക്കിലെ ഓഡിറ്റോറിയത്തിൽ നടന്ന ഈ ആഘോഷം, സമാജത്തിലെ അംഗങ്ങളും, ഗാൽവസ്റ്റൻ കൗണ്ടി ഒഫീഷ്യൽസും ഒരുപോലെ ആസ്വദിച്ചു. ആദ്യകാല അമേരിക്കൻ മലയാളികളിൽ പലർക്കും ഇത് അവരുടെ ജീവിതത്തിലെ മറക്കാനാവാത്തതും സന്തോഷം നൽകുന്നതുമായ ഒരു അനുഭവമായിരുന്നു എന്നവർ സാക്ഷ്യപ്പെടുത്തി. എമി ജെയ്‌സന്റെയും, എലേന ടെൽസന്റെയും നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ ഓണപ്പൂക്കളം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ഉച്ചയോടെ നാടൻ വാഴയിലയിൽ വിളമ്പിയ വളരെ രുചികരമായ ഓണസദ്യയും എല്ലാവരും ആസ്വദിച്ചു. ഈ ഓണാഘോഷം വഴി സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും സന്ദേശം പരത്തി സമാജത്തിലെ അംഗങ്ങളുടെ ഇടയില്‍ ബന്ധങ്ങള്‍ ശക്തപ്പെടുത്തുക എന്ന ലക്ഷ്യം സാധിച്ചെടുത്തു. സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകൾ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, വൈസ് പ്രസിഡന്റ് – ലിഷ ടെൽസൺ 973-477-7775, വൈസ് പ്രസിഡന്റ് – സോജൻ ജോർജ് 409-256-9840, സെക്രട്ടറി – ഡോ.രാജ്കുമാർ മേനോൻ 262-744-0452, ജോയിന്റ് സെക്രട്ടറി – സിഞ്ചു ജേക്കബ് 240-426-1845, ജോയിന്റ് സെക്രട്ടറി – ബിജോ സെബാസ്റ്റ്യൻ 409-256-6427,  ട്രെഷറർ-രാജൻകുഞ്ഞ് ഗീവർഗ്ഗീസ്‌ 507-822-0051, ജോയിന്റ് ട്രെഷറർ – മാത്യു പോൾ 409-454-3472.
    ഫിലിം റിസ്റ്റോറേഷൻ പഠിക്കാൻ സുവർണാവസരം, അന്താരാഷ്ട്ര ശില്പശാല തിരുവനന്തപുരത്ത്

    ഫിലിം റിസ്റ്റോറേഷൻ പഠിക്കാൻ സുവർണാവസരം, അന്താരാഷ്ട്ര ശില്പശാല തിരുവനന്തപുരത്ത്

    .ശിൽപശാല പ്രധാനമെന്ന് വിഖ്യാത സംവിധായകൻ മാർട്ടിൻ സ്‌കോർസസി, കമൽ ഹാസൻ, അമിതാഭ്‌ ബച്ചൻ തുടങ്ങിയവർ അപേക്ഷിക്കേണ്ട…
    ഹാരിസിനെ അംഗീകരിക്കാൻ വിസമ്മതിച്ചു പലസ്തീൻ അനുകൂല സംഘം

    ഹാരിസിനെ അംഗീകരിക്കാൻ വിസമ്മതിച്ചു പലസ്തീൻ അനുകൂല സംഘം

    ന്യൂയോർക്ക്:ഇസ്രായേൽ-ഹമാസ് യുദ്ധ ആശങ്കകളിൽ ഹാരിസിനെ അംഗീകരിക്കാൻ  പലസ്തീൻ അനുകൂല സംഘം വിസമ്മതിച്ചു  വൈസ് പ്രസിഡൻ്റ് കമലാ…
    പിതാവിനെ ആക്രമിച്ച കരടിയെ വെടിവെച്ചു കൊന്നു 12 വയസ്സുകാരൻ  അച്ഛൻ്റെ ജീവൻ രക്ഷിച്ചു

    പിതാവിനെ ആക്രമിച്ച കരടിയെ വെടിവെച്ചു കൊന്നു 12 വയസ്സുകാരൻ  അച്ഛൻ്റെ ജീവൻ രക്ഷിച്ചു

    വിസ്കോൺസിൻ :സെപ്തംബർ ആദ്യവാരം  വേട്ടയാടുന്നതിനിടയിൽ ഒരു കരടിയുടെ  ആക്രമണത്തിന് ശേഷം എനിക്ക് ജീവിച്ചിരിക്കാൻ ഭാഗ്യമുണ്ടായിയെന്നു ഒരു…
    പ്രസിഡന്റ് തിരെഞ്ഞെടുപ്പ് : ഇല്ലിനോയിസ് ഏർലി  വോട്ടിംഗ് അടുത്ത ആഴ്ച ആരംഭിക്കും

    പ്രസിഡന്റ് തിരെഞ്ഞെടുപ്പ് : ഇല്ലിനോയിസ് ഏർലി  വോട്ടിംഗ് അടുത്ത ആഴ്ച ആരംഭിക്കും

    ഇല്ലിനോയിസ്:2024-ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഏർലി  വോട്ടിംഗ് ഇല്ലിനോയിസിൽ അടുത്തയാഴ്ച സംസ്ഥാനത്തുടനീളം ആരംഭിക്കും. വാസ്തവത്തിൽ, കുക്ക് കൗണ്ടിയും ചിക്കാഗോ…
    കേരള സെൻെറർ പയനീർ ക്ലബ് സംയുക്ത ഓണം -24 വർണ്ണാഭമായി

    കേരള സെൻെറർ പയനീർ ക്ലബ് സംയുക്ത ഓണം -24 വർണ്ണാഭമായി

    കേരള  സെൻെറർ പയനീർ ക്ലബും സെപ്തംബർ 14 ന് കേരള സെന്റർ   ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കല…
    Back to top button