



ന്യൂയോർക്ക്: റോക്ക്‌ലാൻഡ് കൗണ്ടിയിൽ ന്യൂയോർക്ക് സോഷ്യൽ ക്ലബ് സംഘടിപ്പിച്ച അന്താരാഷ്ട്ര വടംവലി മാമാങ്കം കാഴ്ചവിരുന്നാക്കി. ആവേശഭരിതമായ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഗ്ലാഡിയേറ്റേഴ്സ് കാനഡയാണ്. റോബർട്ട് അരീച്ചിറ...
Read moreDetailsവാഷിംഗ്ടൺ: 2026-ലെ ഫിഫ ലോകകപ്പിന്റെ ഫൈനൽ നറുക്കെടുപ്പ് വാഷിംഗ്ടണിൽ നടക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഓവൽ ഓഫീസിൽ വെച്ച് ഫിഫ പ്രസിഡന്റ് ജിയാനി...
Read moreDetailsഡാളസ് : 2025-ലെ മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയണൽ യൂത്ത് ഫെലോഷിപ്പ് പുരുഷന്മാരുടെ വോളിബോൾ ടൂർണമെന്റിൽ ഡാളസ്സിലെ സെന്റ് പോൾസ് മാർത്തോമ പള്ളിക്ക് വിജയം.ഈ വർഷം കളിച്ച...
Read moreDetailsന്യൂയോർക്ക്: ന്യൂയോർക്കിൽ 50-ലധികം യാത്രക്കാരുമായി പോയ ടൂർ ബസ് ഹൈവേയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർ മരിച്ചതായി പോലീസ് അറിയിച്ചു. നിയാഗറ വെള്ളച്ചാട്ടത്തിൽ നിന്ന് ന്യൂയോർക്ക് നഗരത്തിലേക്ക്...
Read moreDetailsപുതുമയാര്‍ന്ന ഓണാഘോഷ പരിപാടികളുമായി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ട്രൈസ്റ്റേറ്റ് കേരളാ ഫോറം. ഓഗസ്റ്റ് 23 ന് ഫിലഡല്‍ഫിയയില്‍ ഓണാഘോഷം പൊടിപൊടിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഉച്ചയ്ക്ക് 2 മണിയോടെ ആസ്വാദകരില്‍ ആവേശത്തിരയുണര്‍ത്തി പഞ്ചാരിമേളത്തിന്റെ താളമുയരും. പിന്നീടങ്ങോട്ട് ആര്‍പ്പോ ഇര്‍ര്‍റോ എന്ന പേര് അന്വര്‍ത്ഥമാക്കിക്കൊണ്ട് ആഘോഷങ്ങള്‍ അരങ്ങു തകര്‍ക്കും. ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവന്‍ മലയാളികളെയും ഒന്നിച്ചൊരു കുടക്കീഴില്‍ അണി നിരത്തികൊണ്ടാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണം കളറാക്കുന്നത്. ഫിലാഡല്‍ഫിയ സിറ്റി കമ്മീഷണര്‍ സേത്ത് ബ്ലൂസ്‌റ്റൈന്‍ പരിപാടിയില്‍ മുഖ്യാതിഥിയാകും. മുന്‍ വര്‍ഷങ്ങളിലേതു പോലെ മെഗാ തിരുവാതിര, ഓണസദ്യ, മാവേലി എഴുന്നള്ളത്ത്, ഗാനമേള, പഞ്ചാരിമേളം എന്നു തുടങ്ങി മലയാളത്തിന്റെ മണവും മാധുര്യവും വിളിച്ചോതുന്ന ഗംഭീര വിരുന്ന് തന്നെയാണ് ഇത്തവണയും ട്രൈസ്റ്റേറ്റ് കേരള ഫോറം ഒരുക്കിയിരിക്കുന്നത്. പാട്ടും നൃത്തവും മിമിക്രിയുമെല്ലാമായി ഓണാഘോഷം അതി ഗംഭീരമാക്കാന്‍ കഴിവുറ്റ കലാകാരന്മാരുടെ ഒരു വലിയ നിര തന്നെ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായകന്‍ അഫ്സലും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ ഓണാഘോഷത്തിന്റെ മാസ്റ്റര്‍പീസാകും. ഗാനമേളയില്‍ അതിഥി കലാകാരനായി ഗായകന്‍ പന്തളം ബാലനും പങ്കെടുക്കും. ഒരുകാലത്ത് ഉത്സവപ്പറമ്പുകളിലെ ഗാനമേളകളില്‍ ഹരമായിരുന്ന ഗായകനാണ് പന്തളം ബാലന്‍. ഇദ്ദേഹത്തിന്റെ ഗാനമേളകള്‍ അമ്പലപ്പറമ്പുകളില്‍ ജനസമുദ്രം തീര്‍ക്കുമായിരുന്നു. 1988ല്‍ ദേവരാജന്‍ മാസ്റ്റര്‍ ആണ് സിനിമയില്‍ പാടാനുള്ള അവസരം ബാലനു നല്‍കിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം പിന്നീട് പാടിയത് 2001ല്‍ രവീന്ദ്രന്‍ മാസ്റ്റര്‍ ഈണം നല്‍കിയ 'പകല്‍പൂരം' എന്ന സിനിമയിലെ 'നടവഴിയും ഇടവഴിയും' എന്നു തുടങ്ങുന്ന ടൈറ്റില്‍ ഗാനമാണ്. കാണികള്‍ക്ക് ആസ്വാദനത്തിന്റെ അരങ്ങൊരുക്കുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം, കലാപരിപാടികള്‍ക്ക് പുറമേ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ വ്യക്തികളെ ആദരിച്ചുകൊണ്ടും മാതൃകയാകുന്നു. ഉയര്‍ന്ന ബഹുമതിയായി മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ചടങ്ങില്‍ സമ്മാനിക്കും. ഏഷ്യാനെറ്റ് ന്യൂസ് യുഎസ്എ ഹെഡ് ഡോ. കൃഷ്ണ കിഷോര്‍ ആണ് ഈ വര്‍ഷത്തെ മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് അര്‍ഹനായിരിക്കുന്നത്. മെഗാ തിരുവാതിര, വിഭവ സമൃദ്ധമാര്‍ന്ന ഓണ സദ്യ, മാവേലി എഴുന്നള്ളത്ത് എന്നിങ്ങനെ ഓരോന്നിലും കൂട്ടായ്മയുടെ കയ്യൊപ്പ് പതിപ്പിച്ച് മുന്‍ വര്‍ഷങ്ങളില്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഇത്തവണയും ചരിത്രം ആവര്‍ത്തിക്കാനൊരുങ്ങുകയാണ്. ഒരുക്കളെല്ലാം പൂര്‍ത്തിയായി, ആഘോഷ വേദിയില്‍ ആരവമുണരാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പു മാത്രമെന്ന് സംഘാടകര്‍ പറയുന്നു. ഒരുമയുടെ ഓണം ആഘോഷിക്കാന്‍ മുഴുവന്‍ മലയാളികളേയും ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ക്ഷണിക്കുന്നു ഫിലാഡല്‍ഫിയയിലെ ഓണാഘോഷ വേദിയിലേക്ക്. ബിനു മാത്യു, സാജന്‍ വര്‍ഗ്ഗീസ്, ജോര്‍ജ് ഓലിക്കല്‍, അഭിലാഷ് ജോണ്‍, വിന്‍സെന്റ് ഇമ്മാനുവല്‍, സുമോദ് നെല്ലിക്കാല, അലക്സ് ബാബു, അരുണ്‍ കോവാട്ട്, രാജന്‍ സാമുവല്‍, അലക്‌സ് തോമസ്, ജോബി ജോര്‍ജ്, ഫിലിപ്പോസ് ചെറിയാന്‍, സുധാ കര്‍ത്താ, തോമസ് പോള്‍, ആഷാ അഗസ്റ്റിന്‍, ജോര്‍ജ് നടവയല്‍, റോണി വര്‍ഗ്ഗീസ്, ജീമോന്‍ ജോര്‍ജ്, സുരേഷ് നായര്‍, കുര്യന്‍ രാജന്‍ എന്നിവരാണ് ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ഓണാഘോഷത്തിന്റെ അരങ്ങിലും അണിയറയിലുമായി പ്രവര്‍ത്തിക്കുന്ന സംഘാടകര്‍. ബ്രിജിറ്റ് വിന്‍സെന്റ്്, ശോശാമ്മ ചെറിയാന്‍, സെലിന്‍ ഓലിക്കല്‍ എന്നിവര്‍ ബെസ്റ്റ് കപ്പിള്‍ കോഡിനേറ്റര്‍മാര്‍. ജോണ്‍ പണിക്കര്‍, ജോര്‍ജ്കുട്ടി ലൂക്കോസ് എന്നിവരാണ് കര്‍ഷകരത്‌ന കോഡിനേറ്റര്‍മാര്‍. സുമോദ് തോമസ് നെല്ലിക്കാല
Read moreDetailsവാഷിംഗ്ടൺ ഡിസി :വിദേശ ഡ്രൈവർമാർ യു.എസ് റോഡുകളിൽ വർധിക്കുന്നത് അമേരിക്കൻ പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുന്നുണ്ടെന്നും, ഇത് അമേരിക്കൻ ട്രക്ക് ഡ്രൈവർമാരുടെ ഉപജീവനത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അമേരിക്കൻ സ്റ്റേറ്റ്...
Read moreDetailsഹൂസ്റ്റൺ : അമേരിക്കയിലെ മലയാളി സമൂഹത്തിന് അത്ര പരിചയമില്ലാത്ത ഒരു ഗെയിം. ബാഡ്മിന്റന്റെയും ടെന്നിസിന്റെയും മറ്റൊരു വകഭേദമായ പിക്കിൾബോൾ ടൂർണമെന്റിനെ പ്രഥമ മത്സരത്തിൽ തന്നെ 25 ടീമുകളുടെ...
Read moreDetailsഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഓണാഘോഷം – 2025, സെപ്റ്റംബർ 6-ന് രാവിലെ 10 മണിക്ക് മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാളിൽ വെച്ച് (MGM...
Read moreDetailsമെസ്ക്വിറ്റ്(ഡാളസ്): മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ സൗജന്യ Lyft യാത്രാസൗകര്യം നൽകാനൊരുങ്ങി മെസ്ക്വിറ്റ് പോലീസ്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ വീട്ടിലെത്തിക്കാൻ സഹായിക്കുന്നതിനായി പുതിയൊരു പദ്ധതിക്ക് മെസ്ക്വിറ്റ് പോലീസും അസോസിയേഷനും ചേർന്ന്...
Read moreDetailsഷിക്കാഗോ സോഷ്യൽ ക്ലബ് നേതൃത്വം നല്കുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മൽസരം ആഗസ്റ്റ് 31-ന് മോർട്ടൻ ഗ്രോവ് പാർക്ക് ഡിസ്ട്രിക്‌ട് സ്റ്റേഡിയത്തിൽ രാവിലെ 9 മണി മുതൽ...
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.