AmericaBlogLatest NewsLifeStyleSports

ന്യൂയോർക്കിൽ വടംവലി മാമാങ്കം; ഗ്ലാഡിയേറ്റേഴ്സ് കാനഡ ചാംപ്യന്മാർ

ന്യൂയോർക്ക്: റോക്ക്‌ലാൻഡ് കൗണ്ടിയിൽ ന്യൂയോർക്ക് സോഷ്യൽ ക്ലബ് സംഘടിപ്പിച്ച അന്താരാഷ്ട്ര വടംവലി മാമാങ്കം കാഴ്ചവിരുന്നാക്കി. ആവേശഭരിതമായ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഗ്ലാഡിയേറ്റേഴ്സ് കാനഡയാണ്.

റോബർട്ട് അരീച്ചിറ സ്പോൺസർ ചെയ്ത 5001 ഡോളറും ഉലഹന്നാൻ അരീച്ചിറ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും അവർ സ്വന്തമാക്കി.

രണ്ടാം സ്ഥാനത്ത് എത്തിയ കോട്ടയം ബ്രദേഴ്സ് കാനഡയ്ക്ക് റോയ് മറ്റപ്പിള്ളിൽ സ്പോൺസർ ചെയ്ത 3001 ഡോളറും ട്രോഫിയും ലഭിച്ചു.

മൂന്നാം സ്ഥാനം നേടിയ കെ.ബി.സി. ബ്ലാക്ക് കാനഡക്ക് മുപ്രാപ്പള്ളിൽ ബ്രദേഴ്‌സ് സ്‌പോൺസർ ചെയ്ത 2001 ഡോളറും ട്രോഫിയും ലഭിച്ചു.

അമേരിക്കയ്ക്ക് ആശ്വാസമായ വിജയം ഹ്യൂസ്റ്റൺ ബ്രദേഴ്‌സിന്റെ നാലാം സ്ഥാനമാണ്. തോമസ് നൈനാൻ സ്പോൺസർ ചെയ്ത 1001 ഡോളറും ട്രോഫിയും അവർക്ക് ലഭിച്ചു.

കാലിന്റെയും കയ്യുടെയും അപാരശക്തി പ്രകടമാക്കുന്ന മത്സരത്തിനെത്തിയ ആബാലവൃദ്ധം ജനങ്ങളുടെ ആവേശവും പങ്കാളിത്തവും ക്നാനായ സെന്റർ ഉത്സവപ്പറമ്പാക്കി. ഉച്ചക്ക് ആരംഭിച്ച മത്സരം രാത്രി പത്ത് മണിവരെ ആവേശപൂർവം തുടരുകയായിരുന്നു.

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, ജോ. ട്രഷറർ അനുപമ കൃഷ്ണൻ, അടുത്ത പ്രസിഡന്റ് സ്ഥാനാർഥികളായ ബിജു തോണിക്കടവിൽ, മാത്യു വർഗീസ്, സെക്രട്ടറി സ്ഥാനാർഥി അനു സ്കറിയ, വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റ് തോമസ് കോശി എന്നിവരുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.

കാനഡക്കൊപ്പം യുകെ, കുവൈറ്റ്, അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള ടീമുകളും മത്സരത്തിൽ പങ്കെടുത്തു.കേരള ടൈംസ് മാനേജിംഗ് ഡയറക്ടറും മുന്‍ ഫൊക്കാന പ്രസിഡന്റുമായ ശ്രീ. പോള്‍ കറുകപ്പിള്ളില്‍, കടുത്തുരുത്തി എം.എൽ.എ അഡ്വ. മോൻസ് ജോസഫ്, പാലാ എം.എൽ.എ മാണി സി. കാപ്പൻ, ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ബിൽ വെബർ, റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ തുടങ്ങിയ പ്രമുഖരും പരിപാടിയിൽ പങ്കാളികളായി.

വടംവലിയോടനുബന്ധിച്ച ഫുഡ് ഫെസ്റ്റിവൽ പുതുമയായി മാറി. വയലിൻ വിദ്വാൻ യെദു കൃഷ്ണന്റെ വയലിൻ ഫ്യൂഷൻ ഷോ, ട്രൈ–സ്റ്റേറ്റ് അക്കാദമിയുടെ ഡാൻസ്, ന്യൂയോർക്ക് സോഷ്യൽ ക്ലബ് അംഗങ്ങളുടെ ഡാൻസ്, ലോങ്ങ് ഐലൻഡ് താളലയം അവതരിപ്പിച്ച ചെണ്ട–ശിങ്കാരിമേളം എന്നിവയും കായികോത്സവത്തിനു നിറം പകർന്നു.

മത്സരത്തിന്റെ മെഗാ സ്പോൺസർ ജിതിൻ വർഗീസ് (സെഞ്ച്വറി 21 റോയൽ) ആയിരുന്നു. കെ.വി.ടിവിയും കേരള വോയിസും മത്സരം തത്സമയം സംപ്രേക്ഷണം ചെയ്തതിനാൽ ലോകമെങ്ങുമുള്ള മലയാളികൾക്ക് പരിപാടി കാണാൻ സാധിച്ചു.

ന്യൂയോർക്ക് സോഷ്യൽ ക്ലബ് പ്രസിഡന്റ് റോയ് മറ്റപ്പിള്ളിൽ, വൈസ് പ്രസിഡന്റ് സാജൻ കുഴിപറമ്പിൽ, സെക്രട്ടറി ജിമ്മി പൂഴിക്കുന്നേൽ, ജോയിന്റ് സെക്രട്ടറി ഷിബു എബ്രഹാം, ട്രഷറർ ജോസ്‌കുട്ടി പൊട്ടംകുഴി, പി.ആർ.ഒ. സിജു ചെരുവൻകാല എന്നിവരടക്കം ബോർഡ് മെംബേഴ്‌സായ നിബു ജേക്കബ്, ബിജു മുപ്രാപ്പള്ളിൽ, ജോയൽ വിശകന്തര, മനു അരയൻതാനത്തു എന്നിവർ നേതൃത്വത്തിൽ പരിപാടി നടന്നു.

അഞ്ചാം സമ്മാനം ബെർണീ മുല്ലപ്പള്ളി സ്പോൺസർ ചെയ്ത 501 ഡോളറും ട്രോഫിയും, ആറാം സമ്മാനം ഫ്രണ്ട്സ് മ്യൂസിക് കമ്പനി നൽകിയ 501 ഡോളറും ട്രോഫിയും, ഏഴാം സമ്മാനം ലക്സ് ഡിസൈൻസ് ആൻഡ് ഡെക്കർ സ്‌പോൺസർ ചെയ്ത 501 ഡോളറും ട്രോഫിയും, എട്ടാം സമ്മാനം ഗ്ലോബൽ കോല്ലിഷൻ ന്യൂയോർക്ക് സ്പോൺസർ ചെയ്ത 501 ഡോളറും ട്രോഫിയും ആയി വിതരണം ചെയ്തു.

Show More

Related Articles

Back to top button