ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
19 °c
New York

Tag: Gulf News

News from Guld Countries

പലസ്തീൻ രാഷ്ട്രം സൗദിയിൽ? നെതന്യാഹുവിന്റെ പ്രസ്താവന തള്ളി അറബ് രാഷ്ട്രങ്ങൾ

പലസ്തീൻ രാഷ്ട്രം സൗദിയിൽ? നെതന്യാഹുവിന്റെ പ്രസ്താവന തള്ളി അറബ് രാഷ്ട്രങ്ങൾ

റിയാദ്: ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു നടത്തിയ "സൗദി അറേബ്യയിൽ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം" എന്ന പ്രസ്താവന അറബ് രാജ്യങ്ങൾ തള്ളിക്കളഞ്ഞു."എത്ര കാലമെടുത്താലും ഒരാൾക്കും പലസ്തീനികളെ അവരുടെ ...

കൊല്ലം പ്രവാസി അസോസിയേഷൻ  ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ  ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.

 കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 76 മത് റിപ്പബ്ലിക്ദിനം ആഘോഷിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്തു പ്രസിഡന്റ് അനോജ് മാസ്റ്റർ ദേശീയ പതാക ഉയർത്തി ,  റിപ്പബ്ലിക് ദിന ...

പ്രവാസി വെല്‍ഫെയര്‍ – വിന്റര്‍ കിറ്റ് വിതരണം

പ്രവാസി വെല്‍ഫെയര്‍ – വിന്റര്‍ കിറ്റ് വിതരണം

പ്രവാസി വെല്‍ഫെയര്‍, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ സഹകരണത്തോടെ  വിന്റര്‍ കിറ്റുകള്‍ വിതരണം ചെയ്തു. മസറകളിലും ശൈത്യകാലത്ത് രാത്രികളില്‍ ഒറ്റപ്പെട്ട തൊഴിലിടങ്ങളില്‍ കഴിയുന്നവരെയും  കണ്ടെത്തിയാണ്‌ തണുപ്പിനെ പ്രതിരോധിക്കാനുള്ള ...

കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2024 അവാർഡുകൾ സമ്മാനിച്ചു

കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2024 അവാർഡുകൾ സമ്മാനിച്ചു

10, 12 ക്‌ളാസ്സുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി എല്ലാ വര്‍ഷവും നല്‍കിവരുന്ന കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു.  ബഹ്‌റൈനിലും, ...

കൊല്ലം പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഐഎംസി ഇന്റർനാഷണൽ ഹോസ്പിറ്റലുമായി സഹകരിച്ചു  ബഹ്‌റൈൻ ദേശീയ ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നൂറിൽ പരം ...

ബഹ്‌റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു.

ബഹ്‌റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു.

കൊല്ലം പ്രവാസി അസ്സോസിയേഷൻ   അമ്പത്തി മൂന്നാം ബഹ്‌റൈൻ  ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു .  റിഫ മെഡിക്കൽ സെന്ററിൽ വച്ച് നടന്ന ആഘോഷ പരിപാടികളുടെ ഉത്‌ഘാടനം ...

കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 15-മതു രക്തദാന ക്യാമ്പ്  ശ്രദ്ധേയമായി

കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 15-മതു രക്തദാന ക്യാമ്പ്  ശ്രദ്ധേയമായി

കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളോട്  അനുബന്ധിച്ചു കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച സ്നേഹസ്പർശം 15 ...

കൊല്ലം പ്രവാസി അസ്സോസിയേഷൻ  ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി  

കൊല്ലം പ്രവാസി അസ്സോസിയേഷൻ  ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി  

കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.എ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കെ.പി.എ അംഗങ്ങൾ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി.   സ്നിഗ്ധ പ്രമോദ് ...

പ്രവാസികള്‍ക്ക് നിയമ നിര്‍മ്മാണ സഭകളില്‍ പ്രതിനിധികള്‍ വേണം – ഹമീദ് വാണിയമ്പലം

പ്രവാസികള്‍ക്ക് നിയമ നിര്‍മ്മാണ സഭകളില്‍ പ്രതിനിധികള്‍ വേണം – ഹമീദ് വാണിയമ്പലം

ദോഹ : പ്രവാസികളുടെ  പ്രശ്‍നങ്ങളും  വികാരങ്ങളും  രാജ്യത്തിന്റെ  നിയമ നിർമ്മാണ സഭകളിൽ പ്രതിഫലിക്കണെമെന്നും  അതിനായി അവരുടെ പ്രതിനിധികൾ ഇത്തരം സഭകളിൽ ഉണ്ടാവണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ വൈസ് ...

സംഗീതവിരുന്നൊരുക്കാൻഷാർജയിൽജാസ്ഫെസ്റ്റിവൽ

സംഗീതവിരുന്നൊരുക്കാൻഷാർജയിൽജാസ്ഫെസ്റ്റിവൽ

സംഗീതവും സാംസ്കാരികവൈവിധ്യവുമെല്ലാം സമ്മേളിക്കുന്ന 'ജാസ് അറ്റ് ദി ഐലൻഡ്' ആദ്യ പതിപ്പിന് ഷാർജ ഒരുങ്ങുന്നു. അൽ നൂർ ഐലൻഡ്, ഫ്ലാ​ഗ് ഐലൻഡ് എന്നിവ വേദികൾ. ഡിസംബർ 6,7 തീയതികളിലായി അൽ നൂർ ഐലൻഡിൽ നടക്കുന്ന പരിപാടിയിൽ നസ്രീൻ, ടാനിയ കസിസ്, മെസോടോണോ, അലക്സാന്ദ്ര ക്രിസ്റ്റിക് തുടങ്ങിയ പ്രശസ്ത കലാകാർ പങ്കെടുക്കും. ഷാർജ ഫ്ലാഗ് ഐലൻഡിൽ ഡിസംബർ 14ന് നടക്കുന്ന സംഗീതനിശയിൽ പ്രശസ്ത ബാൻഡ് ലെ ട്രയോ ജുബ്രാൻ വേദിയിലെത്തും ഷാർജ: തണുപ്പുകാലത്തോടൊപ്പം ജാസ്സിന്റെ ഹൃദ്യമായ താളത്തിൽ സജീവമാകാനൊരുങ്ങുകയാണ് ഷാർജ. 'ജാസ് അറ്റ് ദി ഐലൻഡ്' ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് ഷാർജ അൽ നൂർ ഐലൻഡ്, ഫ്ലാ​ഗ് ഐലൻഡ് എന്നിവിടങ്ങളിൽ ഡിസംബർ 6,7, 14 എന്നീ തീയതികളിൽ അരങ്ങേറും.  ലോകപ്രശസ്തരായ സം​ഗീതജ്ഞരുടെ പ്രകടനങ്ങളോടൊപ്പം സാംസ്കാരിക വൈവിധ്യങ്ങളുടെ സമ്മേളനവും ആശയവിനിമയവും കൂടി ലക്ഷ്യം വച്ചാണ് സം​ഗീതമേളയൊരുക്കുന്നത്. ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്)യാണ് പരിപാടിയുടെ സംഘാടകർ. പ്രകൃതിമനോഹര കാഴ്ചകളാലും കലാസൃഷ്ടികളാലും പ്രശസ്തമായ അൽ നൂർ ദ്വീപിൽ ഡിസംബർ 6,7 തീയതികളിലായാണ് പരിപാടി. ശലഭവീടും പച്ചപ്പിനിടയിലൂടെയുള്ള നടപ്പാതകളും ആകർഷകമായ വാസ്തുശൈലിയുമെല്ലാമുള്ള ദ്വീപ്, സം​ഗീതമേളയുടെ അകമ്പടിയിൽ കൂടുതൽ മനോഹരമാവും. ലോകമെമ്പാടുമുള്ള ജാസ് സഗീതപ്രേമികൾക്കിടയിൽ ഏറെ പ്രശസ്തയായ ഫ്രഞ്ച് അൾജീരിയൻ സം​ഗീതജ്ഞ നസ്രീൻ, വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ ശബ്ദവിന്യാസം കൊണ്ടുമാത്രം കാണികളെ കയ്യിലെടുക്കുന്ന പ്രശസ്തരായ ഇറ്റാലിയൻ സംഘം മെസോടോണോ എന്നിവർ ഡിസംബർ 6 ന് വേദിയിലെത്തും. ഷാർജ പെർഫോമിങ് ആർട്സ് അക്കാദമിയിൽ നിന്നുള്ള ബാൻഡ് സം​ഘമായ സെൻസേഷന്റെ ജാസ് പ്രകടനവും അന്ന് അരങ്ങേറും.  ഡിസംബർ ഏഴിനാണ് ലോകോത്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രശസ്ത ലെബനീസ് ​ഗായിക ടാനിയ കസിസിന്റെ പ്രകടനം. സം​ഗീതവും ജാസും ഒത്തുചേരുന്ന അവരുടെ പ്രകടനത്തോടൊപ്പം, സെർബിയൻ ​ഗായികയും പിയാനിസ്റ്റുമായ അലക്സാന്ദ്ര ക്രിസ്റ്റികും അന്നേ ദിവസം വേദിയിലെത്തും. ഈജിപ്ഷ്യൻ കമ്പോസർ റാമി അത്തല്ലയുടെ നേതൃത്വത്തിലുള്ള പിയാനോ ശില്പശാലയും ഡിസംബർ 7ന് അൽ നൂർ ദ്വീപിൽ നടക്കും. പ്രശസ്ത സം​ഗീത ട്രൂപ്പായ ലെ ട്രയോ ജുബ്രാന്റെ നേതൃത്വത്തിൽ ഡിസംബർ 14ന് അരങ്ങേറുന്ന സം​ഗീത നിശയ്ക്ക് ഷാർജ ഫ്ലാ​ഗ് ഐലൻഡാണ് വേദിയാവുന്നത്. സാമിർ, വിസാം, അദ്നാൻ ജുബ്രാൻ എന്നീ മൂന്ന് പലസ്തീനിയിൻ സഹോദരർ സംസ്കാരവും പ്രതിരോധത്തിന്റെ സംഗീതവുമെല്ലാം ഉൾച്ചേർത്ത് ഒരുക്കുന്ന സം​ഗീതാനുഭവം ലോകശ്രദ്ധ നേടിയിട്ടുണ്ട്. പരമ്പരാ​ഗത അറബ് സംഗീതവും ഊദ് ഉപകരണവും എല്ലാം സമ്മേളിപ്പിക്കുന്ന ഇവരുടെ സം​ഗീതം പലസ്തീനിയൻ സംസ്കാരത്തിന്റെയും പ്രതിരോധത്തിന്റെയും ശക്തമായ പ്രതിനിധാനമായും കണക്കാക്കപ്പെടുന്നു. -സാംസ്കാരിക വിനോദസഞ്ചാരത്തിലൂടെയും ലോകോത്തര കലാപരിപാടികളിലൂടെയും ഷാർജയെ കൂടുതൽ മുന്നോട്ട് നയിക്കാനുള്ള ഷുറൂഖിന്റെ ശ്രമങ്ങളുടെ തുടർച്ചയാണ് ജാസ് അറ്റ് ദി ഐലൻഡ്. പ്രകൃതിചാരുതയും പാരമ്പര്യവും ആധുനിക സൗകര്യങ്ങളുമെല്ലാം സമ്മേളിക്കുന്ന, മൂല്യങ്ങളിൽ അധിഷ്ടിതമായ ഷാർജയുടെ വേറിട്ട കാഴ്ചകൾ ലോകത്തിന് പരിചയപ്പെടുത്താൻ ഇത്തരം പരിപാടികളിലൂടെ സാധിക്കും. ലോകത്തിന്റെ വിവിധഭാ​ഗങ്ങളിൽ നിന്നുള്ള പ്രശസ്തകലാകാരെത്തുന്ന ഈ ഫെസ്റ്റിവൽ തീർച്ചയായും കാണികൾക്ക് വേറിട്ട അനുഭവം തന്നെയായിരിക്കും. പാരമ്പര്യത്തെയും ആധുനികതയെയും കണ്ണിചേർക്കുന്ന, ഷാർജയുടെ സാംസ്കാരിക വൈവിധ്യം ആഘോഷിക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാ​ഗതം ചെയ്യുകയാണ്- ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്) ഇവന്റ്സ് വിഭാ​ഗം മേധാവി ഖുലൂദ് സാലിം അൽ ജുനൈബി പറഞ്ഞു. ഡിസംബർ 6, 7 തീയതികളിൽ അൽ നൂർ ദ്വീപിൽ നടക്കുന്ന പരിപാടിയുടെ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. 100 ദിർഹംസാണ് ഒരു ദിവസത്തെ നിരക്ക്, ഇതിൽ ദ്വീപ് കാഴ്ചകൾ ആസ്വദിക്കുന്നതോടൊപ്പം സം​ഗീതനിശയുടെ ഭാ​ഗമാവുകയും ചെയ്യാം. ഡിന്നറും ദ്വീപ് പ്രവേശനവുമടങ്ങുന്ന ഡേ പാസിന് 250 ദിർഹംസാണ് നിരക്ക്. രണ്ടു ദിവസത്തേക്കുള്ള പ്രവേശനവും ഭക്ഷണവുമടങ്ങുന്ന പാസിന് 450 ദിർഹംസാണ് നിരക്ക്. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ https://sharjah.platinumlist.net/event-tickets/95856/jazz-at-the-island. എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 065067000 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.  ഫ്ലാ​ഗ് ഐലൻഡിൽ ഡിസംബർ 14ന് നടക്കുന്ന ലെ ട്രയോ ജുബ്രാൻ സം​ഗീത നിശയുടെ ടിക്കറ്റുകൾ വരും ദിവസങ്ങളിൽ പ്ലാറ്റിനം ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാക്കും.

Page 8 of 9 1 7 8 9
Skip to toolbar