Home / ഫീച്ചേർഡ് ന്യൂസ് (page 402)

ഫീച്ചേർഡ് ന്യൂസ്

ചർച്ചയിൽ നിന്നുള്ള പിൻമാറ്റത്തെ ന്യായീകരിച്ച് ഷെരീഫ്; ഹുറീയത് മൂന്നാംകക്ഷിക്കാരല്ല

  ഇസ്‍ലാമാബാദ്∙ കശ്മീരിലെ വിഘടനവാദി നേതാക്കൾ മൂന്നാം കക്ഷിക്കാരല്ലെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്മീർ വിഷയത്തിൽ അവർ പ്രധാനികളാണ്. അവരുടെ ഭാവി നിർണയിക്കുന്ന എന്തു തീരുമാനം എടുക്കുമ്പോഴും അവരുമായും കൂടിയാലോചന നടത്തണം. അവരുടെ അഭിപ്രായവും പരിഗണിക്കണമെന്നും ഷെരീഫ് പറഞ്ഞു. കശ്മീർ വിഷയം ഉൾപ്പെടുത്താത്ത ഇന്ത്യ-പാക്കിസ്ഥാൻ ചർച്ച വ്യർഥമാണെന്നും ക്യാബിനറ്റ് യോഗത്തിൽ ഷെരീഫ് പറഞ്ഞതായി ഡോൺ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യ-പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ചയിൽ നിന്നും പാക്കിസ്ഥാൻ …

Read More »

മെഡിക്കല്‍ പ്രവേശന പ്രതിസന്ധി; സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്

  കൊച്ചി∙ മെഡിക്കല്‍ പ്രവേശന പ്രതിസന്ധിയിൽ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്. സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി കരാറിലേര്‍പ്പെടാത്തതിന് കാരണമറിയിക്കണമെന്നും അടുത്തമാസം മൂന്നിനകം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. കരാറിലേര്‍പ്പെടാത്തതുമൂലം കോളജുകളിലെ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനവും മുടങ്ങിയിരിക്കുകയാണ്. ഇതു ചോദ്യം ചെയ്ത് പ്രവേശനപ്പട്ടികയിൽ ഉൾപ്പെട്ട തിരുവനന്തപുരം സ്വദേശിനിയായ വിദ്യാർഥിനിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സർക്കാർ നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കൽ കോളജിലും പ്രവേശന നടപടികൾ നീളുകയാണ്. ഇക്കാര്യത്തിലും സർക്കാർ വിശദീകരണം നൽകണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശം …

Read More »

ഓഹരിവിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ∙ ഇന്ത്യൻ ഓഹരിവിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 351 പോയിന്റ് ഉയർന്ന് 26,092 ലും നിഫ്റ്റി 98 പോയിന്റ് ഉയർന്ന് 7,907 ലുമാണ് വ്യാപാരം അവസാനിച്ചത്. രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും അധികം വൈകാതെ വീണ്ടും താഴേക്ക് പോയി. വ്യാപാരം തുടങ്ങിയപ്പോൾ സെൻസെക്സ് 350 പോയിന്റ് ഉയർന്നു നിഫ്റ്റി 100 പോയിന്റും ഉയർന്നിരുന്നു. ചൈനീസ് ഓഹരി വിപണികൾ ഒഴിച്ച് മറ്റ് ഏഷ്യൻ വിപണികളിൽ നേട്ടത്തോടെയാണ് വ്യപാരം ആരംഭിച്ചത്. സ്വർണവിലയിൽ …

Read More »

കടൽക്കൊല കേസിൽ തിരിച്ചടി ഇറ്റലിക്കെന്ന് ഇന്ത്യ; ട്രൈബ്യൂണൽ വിധി മാനിക്കുന്നു

  ഹാംബുർഗ്∙ കേരള തീരത്ത് രണ്ടു മൽസ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ രാജ്യാന്തര ട്രൈബ്യൂണൽ വിധിയിൽ തിരിച്ചടി ഇറ്റലിക്കെന്ന് ഇന്ത്യ. കോടതി നടപടികൾ നിർത്തിവയ്ക്കാനാണ് ട്രൈബ്യൂണൽ പറഞ്ഞിരിക്കുന്നത്. ഇത് അംഗീകരിക്കുന്നു. ഇന്ത്യയിലുള്ള സാൽവത്തോറെ ജിറോണിനെ ഇറ്റലിയിലേക്ക് വിടണമെന്നായിരുന്നു ഇറ്റലിയുെട വാദം. അതിന് ട്രൈബ്യൂണൽ അനുമതി നൽകിയിട്ടില്ല. അന്തിമ വിധിവരുന്നത് വരെ അദ്ദേഹം ഇന്ത്യയിൽ തുടരും. ഇക്കാര്യം പരിശോധിച്ചാൽ മനസിലാകും വിധി ഇറ്റലിക്കാണ് തിരിച്ചടിയെന്ന്. രണ്ടാമത്തെ നാവികൻ ലസ്തോറെ മാസി മിലിയാനോ …

Read More »

ആന്ധ്രയിൽ ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് കർണാടക എംഎൽഎ അടക്കം ആറുമരണം

ന്യൂഡൽഹി∙ ആന്ധ്ര പ്രദേശിൽ പുലർച്ചെ ലെവൽക്രോസിൽ ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് കർണാടക എംഎൽഎ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. കോൺഗ്രസ് എംഎൽഎ വെങ്കടേഷ് നായക്ക് ആണ് മരിച്ചത്. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.ഗ്രാനൈറ്റ് കൊണ്ടുപോയ ലോറി നിയന്ത്രണം വിട്ട് ബെംഗളൂരു – നാന്ദെഡ് ട്രെയിനിൽ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ട്രെയിനിന്റെ രണ്ടു ബോഗികൾ പാളം തെറ്റി. ട്രക്ക് ഡ്രൈവറും ട്രെയിനിലെ എച്ച് 1 കോച്ചിലുള്ള അഞ്ച് യാത്രികരുമാണ് കൊല്ലപ്പെട്ടത്. അനന്ത്പൂർ ജില്ലയിലെ പെനുകോണ്ട മണ്ടലിലുള്ള …

Read More »

ചര്‍ച്ചയില്‍ നിന്ന്‌ പിന്‍മാറുന്നതായി പാക്കിസ്‌താന്‍

  ഇസ്ലാമാബാദ്‌: ഇന്ത്യ-പാക്ക്‌ ചര്‍ച്ചയില്‍ നിന്ന്‌ പാക്കിസ്‌താന്‍ പിന്‍മാറി. കശ്‌മീര്‍ വിഷയം ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ ചര്‍ച്ചയില്‍ നിന്ന്‌ പിന്‍മാറുന്നതായി പാക്കിസ്‌താന്‍ വ്യക്‌തമാക്കി.നാളെയാണ്‌ ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കളുടെ കൂടിക്കാഴ്‌ച നടക്കേണ്ടിയിരുന്നത്‌. ഭീകരവാദം മാത്രം ചര്‍ച്ച ചെയ്‌താല്‍ മതിയെന്ന ഇന്ത്യയുടെ നിലപാട്‌ അംഗീകരിക്കാനാകില്ല.ഇതില്‍ പ്രതിഷേധിച്ചാണ്‌ പാക്കിസ്‌താന്റെ പ്രതിഷേധം.

Read More »

സിഇടി കോളജിലെ വിദ്യാർഥിനിയുടെ മരണം; ഒന്നാം പ്രതി പിടിയിൽ

തിരുവനന്തപുരം ∙ ഒാണാഘോഷത്തിനിടെ മെൻസ് ഹോസ്റ്റലിലെ ആഘോഷ ലഹരി സംഘത്തിന്റെ വാഹനമിടിച്ചു തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) വിദ്യാർഥിനി തസ്നി ബഷീർ മരിച്ച സംഭവത്തിൽ ഒന്നാം പ്രതി ബൈജു കെ. ബാലകൃഷ്ണൻ പിടിയിൽ. ഇയാൾ മെഡിക്കൽ കോളജ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലെ കൊടേക്കനാലിൽ ആണ് ബൈജു ഒളിവിൽ താമസിച്ചത്. കോളജിലുണ്ടായ സംഭവത്തിനു ശേഷം ബൈക്കിലാണ് കൊടേക്കനാലിലേക്ക് കടന്നത്. വിദ്യാർഥിനിയെ ഇടിച്ച ജീപ്പ് ഒാടിച്ചിരുന്നത് ബൈജുവായിരുന്നു. മാതാപിതാക്കളെ …

Read More »

ഇന്ത്യ അന്ത്യശാസനം നൽകി, പാക്കിസ്ഥാൻ പിന്മാറി; ചർച്ച ഉപേക്ഷിച്ചു

    ന്യൂഡൽഹി ∙ ഇന്ത്യാ – പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ (എൻഎസ്എ) തമ്മിലുള്ള ചർച്ചയിൽ നിന്നു പാക്കിസ്ഥാൻ പിന്മാറി. കശ്മീർ വിഘടനവാദികളായ ഹുറീയത് നേതാക്കളുമായി പാക്ക് സുരക്ഷാ ഉപദേഷ്ടാവ് ചർച്ച നടത്താൻ പാടില്ലെന്നും ഇന്ത്യാ – പാക്ക് ചർച്ചയിൽ കശ്മീർ വിഷയം ഉന്നയിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് പിന്മാറ്റം. ചർച്ചയ്ക്കായി ഇന്ത്യ ഉപാധികൾ വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നു പറഞ്ഞാണ് പാക്കിസ്‌ഥാന്റെ നടപടി. ചർച്ച സംബന്ധിച്ച് ഇന്ത്യയുടെ …

Read More »

ദാവൂദ് പാക്കിസ്ഥാനിൽ ഉണ്ടെന്നതിന് കൂടുതൽ തെളിവ്; പാക് പാസ്പോർട്ടിലെ ചിത്രം പുറത്ത്

  ന്യൂ‍ഡൽഹി∙ ഇന്ത്യ തിരയുന്ന കുപ്രസിദ്ധ കുറ്റവാളിയും മുംബൈ ഭീകരാക്രമണക്കേസ് പ്രതിയുമായ ദാവൂദ് ഇബ്രാഹിം തങ്ങളുടെ രാജ്യത്തില്ലെന്ന വാദത്തിൽ പാക്കിസ്ഥാൻ ഉറച്ചുനിൽക്കവെ ദാവൂദ് പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടെന്നതിന് ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് കൃത്യമായ തെളിവ് ലഭിച്ചതായി വെളിപ്പെടുത്തൽ. വർഷങ്ങളായി മുഖ്യധാരയിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന ദാവൂദിന്റെ ഏറ്റവും പുതിയ ചിത്രവും ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടെന്ന് ഹിന്ദുസ്ഥാ ടൈംസാണ് റിപ്പോർട്ട് ചെയ്തത്. 20 വർഷത്തിന് ശേഷമാണ് ദാവൂദിന്റെ ചിത്രം പുറത്തുവരുന്നത്. ചിത്രം ഹിന്ദുസ്ഥാൻ ടൈംസ് …

Read More »

ഇന്ത്യ–പാക്ക് ചർച്ച അനിശ്ചിതത്വത്തിൽ

ന്യൂഡൽഹി ∙ ഇന്ത്യയുടെയും പാക്കിസ്​ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ നാളെ ഡൽഹിയിൽ നടത്താനിരിക്കുന്ന ചർച്ച അനിശ്ചിതത്വത്തിലായി. കശ്മീരിലെ വിഘടനവാദികളായ ഹുറിയത് നേതാക്കളുമായി പാക്കിസ്ഥാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസ് ചർച്ച നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. മുൻകാലങ്ങളിൽ എന്നപോലെ വിഘടനവാദികളുമായി ചർച്ച നടത്തുകതന്നെ ചെയ്യുമെന്നും ഇന്ത്യ മുൻകൂർ നിബന്ധനകൾ വയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പാക്കിസ്ഥാനും വ്യക്തമാക്കി. ചർച്ച റദ്ദാക്കിയതായി ഒൗദ്യോഗികമായ അറിയിപ്പ് ഉണ്ടായിട്ടില്ല. ഇന്ത്യയുടെ തീരുമാനം അറിഞ്ഞശേഷം പ്രതികരിക്കുമെന്നു പാക്കിസ്ഥാൻ …

Read More »