Home / കായികം (page 5)

കായികം

ഐ.പി.എല്ലില്‍ സഞ്ജുവിന് ആദ്യ സെഞ്ച്വറി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളി താരം സഞ്ജു സാംസണിന് ആദ്യ സെഞ്ച്വറി. പൂനെയ്‌ക്കെതിരായ മത്സരത്തിലാണ് സെഞ്ച്വറി. 62 പന്തിലാണ് സഞ്ജു സെഞ്ച്വറി നേടിയത്.

Read More »

ഹോക്കി വേള്‍ഡ് ലീഗ് റൗണ്ട് ടു കിരീടം ഇന്ത്യന്‍ വനിതാ ടീമിന്

ചിലിയെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ഇന്ത്യന്‍ വനിതാ ഹോക്കി ടീം വനിതാ ഹോക്കി വേള്‍ഡ് ലീഗ് റൗണ്ട് ടു കിരീടം സ്വന്തമാക്കി. വേള്‍ഡ് ലീഗ് സെമി ഫൈനല്‍ യോഗ്യത നേടാനും ഇന്ത്യന്‍ ടീമിനു സാധിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു ചിലിയെ തകര്‍ത്താണു ഇന്ത്യന്‍ വനിതകളുടെ കിരീട നേട്ടം. ഫൈനലിലടക്കം ചാംപ്യന്‍ഷിപ്പിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സവിത ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. കലാശപ്പോരാട്ടത്തിന്റെ …

Read More »

ഫിഫ വേള്‍ഡ് കപ്പ് സ്റ്റേഡിയത്തിനുള്ള സീറ്റുകള്‍ ഖത്തറില്‍ നിര്‍മിക്കും

ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ സീറ്റുകള്‍ മെയ്ഡ് ഇന്‍ ഖത്തര്‍ ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2022 ലോകകപ്പിന്റെ മൂന്ന് സ്റ്റേഡിയങ്ങള്‍ക്കു വേണ്ടുന്ന സീറ്റുകള്‍ നിര്‍മിക്കാനുള്ള കരാര്‍ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി(എസ്.സി) ഖത്തറിലെ മാനുഫാക്ചറിങ് ആന്റ് കണ്‍സ്ട്രക്്ഷന്‍ കമ്പനിയായ കോസ്റ്റല്‍ ഖത്തറിനു നല്‍കി. ദോഹയിലെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫാക്ടറിയില്‍ ദിവസവും 500 സീറ്റുകള്‍ എന്ന തോതില്‍ നിര്‍മിക്കും. അല്‍വക്‌റ, അല്‍ബെയ്ത്ത്(അല്‍ഖോര്‍ സിറ്റി), അല്‍റയ്യാന്‍ സ്‌റ്റേഡിയങ്ങളുടെ …

Read More »

ഐപിഎല്‍ ഒമ്പതാം സീസണിന് നാളെ തുടക്കം കുറിക്കും

ഐപിഎല്‍ ഒമ്പതാം സീസണിന് നാളെ തുടക്കം കുറിക്കും. പുതിയ സീസണില്‍ പരിക്ക് മൂലം നിരവധി പ്രമുഖ താരങ്ങളാണ് കളിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇതില്‍ ആറു പ്രധാന ഇന്ത്യന്‍ താരങ്ങളുമുണ്ട്. മാസങ്ങളോളം നീണ്ടുനിന്ന പരമ്പരകളാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. ഒമ്പത് മാസം നീണ്ട പരമ്പരകള്‍. പതിനേഴ് ടെസ്റ്റുള്‍പ്പെടെ ടീം ഇന്ത്യ കളിച്ചത് 32 മത്സരങ്ങള്‍. കഴിഞ്ഞ ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയോടെയാണ് ഇന്ത്യയുടെ മാരത്തണ്‍ മത്സരങ്ങളുടെ തുടക്കം. ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി, …

Read More »

തുടങ്ങുന്നു കുട്ടിക്രിക്കറ്റിന്റെ ആവേശം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പത്താം അധ്യായത്തിന് ഈ മാസം അഞ്ചിന് തുടക്കം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടി20 മത്സരങ്ങള്‍ക്കു അരങ്ങുണരുന്നു. ഈ മാസം അഞ്ചു മുതല്‍ മെയ് 21 വരെ കുട്ടി ക്രിക്കറ്റിന്റെ പൊടിപൂരവും വൈവിധ്യമാര്‍ന്ന നിറക്കൂട്ടുകള്‍ നിറഞ്ഞ പോരാട്ടവും കാണാം. ഐ.പി.എല്ലിന്റെ പത്താം അധ്യായമാണു ഇത്തവണ അരങ്ങേറുന്നത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, ഗുജറാത്ത് ലയണ്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തുടങ്ങി എട്ടു ടീമുകളാണു പോരാട്ട ഭൂമിയില്‍ …

Read More »

ഒളിംപിക്‌സ് പരാജയത്തിന് മറുപടി നല്‍കി സിന്ധു; കരോലിനെ വീഴ്ത്തി കിരീടം സ്വന്തമാക്കി

ഒളിംപിക്‌സില്‍ ഒരു സ്വര്‍ണമെന്ന തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകരിഞ്ഞ കരോലിനെ സ്വന്തം മണ്ണില്‍ മുട്ടുകുത്തിച്ച് സിന്ധു. ഇന്ത്യന്‍ ഓപണ്‍ സീരിസ് ബാഡ്മിന്റണിന്റെ ഫൈനലില്‍ സ്‌പെയിനിന്റെ കരോലിനെ തോല്‍പിച്ച് ജേതാവായി. കരോലിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-19, 21-16. റിയോ ഒളിംപിക്‌സിന്റെ തനിയാവര്‍ത്തനമായ മത്സരത്തില്‍ കടുത്ത പോരാട്ടമാണ് കാണികള്‍ പ്രതീക്ഷിച്ചത്. അത് തന്നെ കോര്‍ട്ടില്‍ കാണാന്‍ സാധിച്ചു. വിജയത്തിനായി ഇരുവരും പരസ്പരം പോരാടി. മത്സരത്തിന്റെ മത്സരത്തിന്റെ ആദ്യ സെറ്റ് 21-19 …

Read More »

ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച്, ഇന്ത്യന്‍ ഓപ്പണ്‍ കിരീടം സിന്ധുവിന്

ദില്ലി: ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന് ഇന്ത്യന്‍ സൂപ്പര്‍ സീരീസ് കിരീടം.  സ്പാനിഷ് താരം കോരോലിന മാരിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. ഒളിപിക്‌സില്‍ ഫൈനലിലെ പരാജയത്തിനുള്ള മധുര പ്രതികാരം കുടെയായി ഈ വിജയം. ഒളിംപിക്‌സ് ഫൈനലിന്റെ ആവര്‍ത്തനമായിരുന്നു മത്സരം. ആദ്യ സെറ്റ് 21-19 സ്വന്തമാക്കിയ സിന്ധു രണ്ടാം സെറ്റ് 21-16ന് സ്വന്തമാക്കിയാണ് കിരീടം ചൂടിയത്. ഒളിംപിക്‌സ് ഫൈനലിലും ആദ്യ സെറ്റ് …

Read More »

ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണില്‍ സൈനയ്‌ക്കെതിരേ സിന്ധുവിന് വിജയം

ഡല്‍ഹിയിലെ സിരിഫോര്‍ട്ട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ബാഡ്മിന്റണ്‍ പ്രേമികള്‍ കാത്തിരുന്ന പോരാട്ടത്തില്‍ സിന്ധുവിന് വിജയം. ഇന്ത്യയുടെ അഭിമാന താരങ്ങളായ സൈന നെഹ്‌വാളും പി.വി സിന്ധുവുമാണ് ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടിയത്. മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒളിംപിക് വെങ്കല മെഡല്‍ ജേതാവായ സൈനയെ ഒളിംപിക് വെള്ളിമെഡല്‍ ജേതാവായ സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-16, 22-20. മത്സരം കാണികള്‍ക്ക് ശരിക്കും വിരുന്നായിരുന്നു. പൊരിഞ്ഞ പോരാട്ടമാണ് രണ്ടു പേരും വിജയത്തിനായി കാഴ്ച വച്ചത്. …

Read More »

പാകിസ്ഥാനുമായി മത്സരം വേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരം വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ദുബൈയില്‍ മത്സരം നടത്താമെന്ന ബി.സി.സി.ഐ യുടെ നിര്‍ദേശം ആഭ്യന്തര മന്ത്രാലയം തള്ളി. അതിര്‍ത്തിയില്‍ പാകിസ്താന്റെ നേതൃത്വത്തില്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് ഇന്ത്യ പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം ഉപേക്ഷിച്ചത്. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് മത്സരത്തിനില്ലെന്ന് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നതാണ്. സൈനികരുടെ ജീവനേക്കാള്‍ ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്നില്ലെന്നായിരുന്നു ബിസിസിഐയുടെ അഭിപ്രായം. ഈ വര്‍ഷം പാക്കിസ്താനുമായി ക്രിക്കറ്റ് മല്‍സരം ഷെഡ്യൂള്‍ ചെയ്തിട്ടില്ല. …

Read More »

മെസിയില്ലാത്ത മത്സരത്തില്‍ അര്‍ജന്റീനക്ക് തോല്‍വി; ബ്രസീലിന് ഉജ്വല ജയം

ലോകകപ്പ് യോഗ്യത മത്സരത്തില്‍ മെസിയില്ലാതെ രംഗത്തിറങ്ങിയ അര്‍ജന്റീനക്ക് ബൊളീവിയക്കെതിരെ തോല്‍വി. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് അര്‍ജന്റീനയുടെ തോല്‍വി. 32ാം മിനിറ്റില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് ബൊളീവിയയുടെ ആദ്യഗോള്‍ പിറന്നു. രണ്ടാംപകുതിയില്‍ 53ാം മിനിറ്റില്‍ ആയിരുന്നു ബൊളീവിയയുടെ രണ്ടാംഗോള്‍ പിറന്നത്. മത്സരത്തിലേക്ക് തിരിച്ചുവരാനായി അര്‍ജന്റീന കിണഞ്ഞു പരിശ്രമിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. അര്‍ജന്റീനയുടെ അടുത്ത മത്സരം ഓഗസ്റ്റില്‍ ഉറുഗ്വെയ്‌ക്കെതിരെയാണ്. വിലക്ക് ലഭിച്ച മെസിയില്ലാത്ത അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടുമോയെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ഇതുവരെ …

Read More »