BusinessClassifieds

സഞ്ജീവ് മന്ത്രിയുടെ സന്ദേശം, ഇന്‍ഷുറന്‍സ് അവബോധ ദിനത്തോടനുബന്ധിച്ച് 

ഇന്‍ഷുറന്‍സ് അവബോധ ദിനത്തോടനുബന്ധിച്ച് ഐസിഐസിഐ ലൊംബാര്‍ഡിന്റെ എംഡിയും സിഇഒയുമായ സഞ്ജീവ് മന്ത്രിയുടെ സന്ദേശം

മനസ്സമാധാനവും സാമ്പത്തിക ക്ഷേമവും ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സ് വഹിക്കുന്ന ഒഴിച്ചുകൂടാനാകാത്ത പങ്കിനെക്കുറിച്ച് ദേശീയ ഇന്‍ഷുറന്‍സ് അവബോധ ദിനത്തില്‍ ഞങ്ങള്‍ എടുത്തുപറയുന്നു. ഏറെ മുന്നേറ്റം ഞങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് വ്യാപനം കൂട്ടാനുള്ള വിപുലമായ സാധ്യതകള്‍ ഇനിയുമുണ്ട്. 

സൂതാര്യതയും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കാന്‍ ഐആര്‍ഡിഎയുടെ നടത്തിയ പരിഷ്‌കാരങ്ങള്‍ പുതുയുഗംതന്നെ  സൃഷ്ടിച്ചു. 2047 ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് എന്നകാഴ്ചപ്പാടുമായി മുന്നോട്ടുപാകാന്‍ ഐസിഐസി ലൊംബാര്‍ഡ് പ്രതിജ്ഞാബദ്ധരാണ്. അതിനായി ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളെക്കുറിച്ച് ലളിതമായി മനസിലാക്കാനുള്ള അവസരം അത്യന്താപേക്ഷിതമാണ്. സാമ്പത്തിക സാക്ഷരത ഞങ്ങള്‍ മൂലക്കല്ലായി കാണുന്നു.

 സ്വന്തം ഇന്‍ഷുറന്‍സ് ആവശ്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനുള്ള അറിവ് ഉപഭോക്താക്കളെ ശാക്തീകരിക്കും. കൂടുതല്‍ മനസിലാക്കുന്നതും ആക്‌സസ് ചെയ്യാവുന്നതുമാക്കാന്‍ സാങ്കേതിക വിദ്യകൂടി പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. 

മുന്‍കൂട്ടി അറിയാത്ത അപകടസാധ്യതകളില്‍നിന്ന് ഓരോ വ്യക്തിക്കും അവരുടെ ഭാവി സംരക്ഷിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നു. ഇന്‍ഷുറന്‍സ് ഒരു ഉത്പന്നം മാത്രമല്ല, സമഗ്രമായ സാമ്പത്തിക ആസൂത്രണത്തിന്റെ അവിഭാജ്യഘടകമായ സമൂഹത്തെ വളര്‍ത്തിയെടുക്കുകയെന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. ‘ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ എംഡിയും സിഇഒയുമായ സഞ്ജീവ് മന്ത്രി പറഞ്ഞു

Show More

Related Articles

Back to top button