BusinessKeralaLatest News
ചിട്ടി ഇടപാടിൽ നിയമലംഘനത്തിന് സംശയം: ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസിൽ ഇഡി റെയ്ഡ്

ചെന്നൈ: പ്രശസ്ത വ്യവസായി ഗോകുലം ഗോപാലന്റെ ധനകാര്യ സ്ഥാപനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. ചെന്നൈ കോടമ്പാക്കത്തുള്ള അദ്ദേഹത്തിന്റെ സ്ഥാപനത്തിലാണ് ഇഡി സംഘം എത്തി പരിശോധന നടത്തിയത്.
ചിട്ടി ഇടപാടുകളുടെ മറവിൽ വിദേശനാണ്യ നിയന്ത്രണ നിയമം (ഫെമ) ലംഘിച്ചെന്നാരോപിച്ച് മുമ്പ് നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഇഡി നടപടി ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ഗോകുലം ഗോപാലൻ നിർമ്മിച്ച മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എംപുരാൻ ഏറെ വിവാദമായ സാഹചര്യത്തിൽ ഇഡി എത്തുകയെന്നത് കൂടുതൽ ശ്രദ്ധേയമാകുന്നു. പരിശോധനയുടെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.