ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാര വേദിയാകാൻ കൊച്ചി ഒരുങ്ങുന്നു. 2024 January 10
ന്യൂ യോർക്ക്: രണ്ടു പതിറ്റാണ്ടിന്റെ നിറവിൽ പത്തു ചാപ്റ്ററുകളുമായി നൂറിലധികം അംഗങ്ങളുടെ പിന്തുണയോടെ മാധ്യമരംഗത്തു നിരവധി സംഭാവനകൾ നൽകി മുന്നേറുന്ന മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാര വേദിയാകാൻ കൊച്ചി ഒരുങ്ങുന്നു. മാധ്യമ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന ഈ പുരസ്‌കാര ചടങ്ങു് 2024 ജനുവരി പത്തു വെള്ളിയാഴ്ച ആറു മണിക്ക് കൊച്ചിയിൽ നടക്കുന്നതാണ്. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും.
കേരളത്തിൽ നിരവധി വര്ഷങ്ങളായി നടത്തി വരുന്ന ഈ മാധ്യമ അവാർഡ് ദാന ചടങ്ങ് മാധ്യമ രംഗത്തെ തന്നെ ഏറ്റവും വലിയ പുരസ്‌കാര രാവായിരിക്കും. മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശംസാഫലകവും, മാധ്യമരത്‌ന പുരസ്‌കാര ജേതാവിന് 50,000 രൂപയും പ്രശംസാ ഫലകവും ലഭിക്കും. കൂടാതെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 10 മാധ്യമ പ്രവര്‍ത്തകര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും. 25000 രൂപയും പ്രശംസാ ഫലകവുമാണ് ഇവര്‍ക്ക് ലഭിക്കുക. മികച്ച പത്രപ്രവര്‍ത്തകന്‍ (അച്ചടി- ദൃശ്യ മാധ്യമങ്ങള്‍- 2), മികച്ച വാര്‍ത്ത- 2), അച്ചടി/ ദൃശ്യമാധ്യമങ്ങള്‍, മികച്ച ക്യാമറാമാന്‍ (ദൃശ്യ മാധ്യമം), മികച്ച ഫോട്ടോഗ്രാഫര്‍ (അച്ചടി), മികച്ച വാര്‍ത്ത അവതാരകന്‍/ അവതാരക, മികച്ച അന്വേഷണാത്മക വാര്‍ത്ത (2) (അച്ചടി- ദൃശ്യ മാധ്യമങ്ങള്‍), മികച്ച യുവമാധ്യമ പ്രവര്‍ത്തകന്‍/ പ്രവര്‍ത്തക എന്നിവര്‍ക്കാണ് ഈ പുരസ്‌കാരങ്ങള്‍ നല്‍കുക.
ഇതിനു വേണ്ടിയുള്ള നോമിനേഷൻ ഉടൻ തന്നെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങൾ മാധ്യമങ്ങൾ വഴിയായി അറിയിക്കുന്നതായിരിക്കും. മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹത. മാധ്യമ പ്രവര്‍ത്തകര്‍ക്കു സ്വന്തമായും മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പൊതുജനങ്ങള്‍ക്കും നോമിനേഷനുകള്‍ സമര്‍പ്പിക്കാം. നോമിനേഷന്‍ ഫോമുകള്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് ആയ www.indiapressclub.org വഴി 2024 ജൂലൈ പതിനഞ്ചോട് കൂടി തയ്യാറാകുന്നതാണ്.
മാധ്യമ-സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുക. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും വിവിധ മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരെയും ചടങ്ങില്‍ ആദരിക്കും.
എന്‍ പി രാജേന്ദ്രന്‍, ഡി വിജയമോഹന്‍, ടി എന്‍ ഗോപകുമാര്‍, ജോണി ലൂക്കോസ്, എം ജി രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്, വീണാ ജോര്‍ജ്, ജോസി ജോസഫ്, ഉണ്ണി ബാലകൃഷ്ണന്‍, പ്രശാന്ത് രഘുവംശം, നിഷാ പുരുഷോത്തമന്‍ വി.ബി. പരമേശ്വരൻ, ആർ, രാജഗോപാൽ എന്നിവരാണ് മുന്‍പ് മാധ്യമശ്രീ- മാധ്യമര്തന പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ മാധ്യമ പ്രവര്‍ത്തകര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സുനിൽ ട്രൈസ്റ്റാർ 1-917-662-1122 ഷിജോ പൗലോസ് 1-201-238-9654, വിശാഖ് ചെറിയാൻ 1-757-756-7374, അനിൽ ആറൻമുള 1-713-882-7272, ആശ മാത്യു 1-612-986-2663, റോയ് മുളകുന്നം 1-647-363-0050 www.indiapressclub.org
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക.