30 വര്‍ഷത്തെ ശുദ്ധി, ആരോഗ്യം – പുതിയ ക്യാമ്പെയ്‌നുമായി ഭക്ഷ്യഎണ്ണ ബ്രാന്‍ഡ് സണ്‍പ്യൂര്‍
കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ ഭക്ഷ്യഎണ്ണ ബ്രാന്‍ഡായ സണ്‍പ്യൂര്‍ അതിന്റെ പതാകവാഹക ബ്രാന്‍ഡായ സണ്‍പ്യൂര്‍ സണ്‍ഫ്‌ളവര്‍ ഓയിലിന് പുതിയ ക്യാമ്പെയ്‌നുമായെത്തി. ഉല്‍പ്പാദനഘട്ടത്തില്‍ത്തന്നെ റിഫൈന്‍ ചെയ്യുന്ന രാജ്യത്തെ ഏക സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നവകാശപ്പെടുന്ന ബ്രാന്‍ഡ് #30YearsOfPurityandHealth എന്ന പുതിയ ക്യാമ്പെയ്‌നില്‍ മാസ്റ്റര്‍ഷെഫ് ഇന്ത്യാ സീസണ്‍ 8ലെ വിജയി മുഹമ്മദ് ആഷിഖ്, കന്നഡ താരം മേഘ എന്നിവരെയാണ് അണിനിരത്തിയിരിക്കുന്നത്. മലയാളം ഉള്‍പ്പെടെ ആറ് ഭാഷയിലെത്തുന്ന ക്യാമ്പെയ്ന്‍ www.mysunpure.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. യാതൊരു തരത്തിലുമുള്ള രാസവസ്തുക്കളും കലരാത്തതിന്റെ ആനുകൂല്യം ഉയര്‍ത്തിക്കാട്ടുന്നതാണ് പുതിയ ക്യാമ്പെയ്‌നെന്ന് എം കെ അഗ്രോടെക് സിഒഒ ശ്രീധര്‍ വൈദ്യനാഥന്‍ പറഞ്ഞു. ഇതിനു പുറമെ വിറ്റാമിന്‍ എ, ഡി, ഇ എന്നിവ ചേര്‍ത്ത് സമ്പുഷ്ടമാക്കിയിട്ടുമുണ്ട്. കാറ്റാടി യന്ത്രങ്ങളിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി മാത്രമാണ് തങ്ങളുടെ ഉല്‍പ്പാദനത്തില്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫില്‍റ്റേഡ് വെളിച്ചെണ്ണ, തവിടെണ്ണ, സുഗന്ധദ്രവ്യങ്ങള്‍, പഞ്ചസാര, ആട്ട തുടങ്ങിയവയാണ് എംകെ അഗ്രോടെകിന്റെ ഭാഗമായ സണ്‍പ്യൂര്‍ ബ്രാന്‍ഡിലെ മറ്റുല്‍പ്പന്നങ്ങള്‍. 1970ല്‍ കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനിയിലിപ്പോള്‍ 1000-ലേറെപ്പേര്‍ ജോലി ചെയ്യുന്നുണ്ട്. വാര്‍ഷിക ടേണോവര്‍ 3500 കോടി രൂപയ്ക്കടുത്ത്. കര്‍ണാടക, കേരളം, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ, ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് വിപണനം.
—