ജൂലൈ 26 മുതൽ ആഗസ്റ്റ് 1-വരെ നീളുന്ന സമ്മർ ഒളിമ്പിക്സിന് പാരീസിൽ വേദിയൊരുങ്ങി. ആകെ 329 കായികമത്സരങ്ങളിൽ അഞ്ചു വിഭാഗങ്ങൾ കൂടി ചേർത്ത്, പുതുമയാകർഷിക്കുന്ന, ഹൃദ്യമായ ഇപ്രാവശ്യത്തെ ഒളിമ്പിക്സിന് കൂടുതൽ ദൂരത്ത്, കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, ശക്തിയോടെ എന്ന ഒളിമ്പിക്സ് ലക്ഷ്യത്തോടൊപ്പം, താളക്രമം, ചടുലത എന്നിവ തീരുമാനിക്കുന്ന പുതിയ ഒരു വിഭാഗവും സത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അതാണ് ബ്രേക്കിംഗ് എന്ന് അമേരിക്കയിലെ പുതിയ തലമുറ തെരുവിൽ പോലും ആഘോഷത്തോടെ കൊണ്ടാടുന്ന ബ്രേക്ക് ഡാൻസ്.
പുതിയ തലമുറയെ അവരുടെ കഴിവിന്റെ ഉച്ചകോടിയിൽ എത്തിക്കാൻ ഇപ്രാവശ്യത്തെ ഒളിമ്പിക്സിന് പുതിയ മാനങ്ങൾ നൽകി ഒരു പുത്തൻ കാഴ്ചയാണ് ലോക സ്പോർട് പ്രേമികൾക്ക് വേണ്ടി ഫ്രാൻസ് ഒരുക്കിയിരിക്കുന്നത്. അവ ഈ വരുന്ന ഒളിമ്പിക് മത്സരത്തിനു ചാരുതയേകും. ബ്രേക്ക് ബ്രേക്ക് ഡാൻസിനോടൊപ്പം സ്കേറ്റ് ബോർഡിങ്, ക്ലൈമ്പിങ്, സർഫിംഗ്, എന്നിവയും മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആതിഥ്യം വഹിക്കുന്ന രാജ്യത്തെ സ്പോർട് കൗൺസിലിന്റെ താല്പര്യങ്ങളും അതാതു രാജ്യത്തെ സ്വന്തം സ്പോർട് ഇനങ്ങളും ഏർപ്പെടുത്താൻ പുതിയ മത്സര ഐറ്റംസ് ഉൾപ്പെടുത്തുക എന്നത് ആദ്യമായിട്ടല്ല.
ഇന്ത്യയുടെ സ്പോർട് ഇനങ്ങളായ ക്രിക്കറ്റ്, പോളോ എന്നിവ മത്സരങ്ങളിൽ നിന്നും തുടച്ചു നീക്കിയെങ്കിലും അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ വെച്ചുനടക്കുന്ന 2028-ലെ ഒളിംപിക്സിൽ ക്രിക്കെറ്റ് ഒരു മത്സര ഇനമായിട്ടുണ്ടാകും എന്നത് നമ്മൾ ഇന്ത്യൻ സ്പോർട്സ് പ്രേമികൾക്ക്. ഒരു ആശ്വാസമാണ്. ഭാവിയിൽ ഒളിമ്പിക്സ് ഇന്ത്യയിൽ വെച്ച് നടത്തുകയാണ് എങ്കിൽ നമ്മുടെ ഗുസ്തി, വടംവലി, കക്കകളി, കസേരകളി എന്നിവയും ഒളിമ്പിക്സിൽ വരുന്ന കാലം വിദൂരമല്ല.
പതിനാറ് പുരുഷന്മാരും പതിനാറ് സ്ത്രീകളും അടങ്ങുന്ന ബ്രേക്ക് ഡാൻസ് മത്സരത്തിൽ ജപ്പാൻ, അമേരിക്ക, കസാക്കിസ്ഥാൻ, കാനഡ, നെതെര്ലാന്ഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ‘ബ്രേകേർസ്’ പരസ്പരം മത്സരിക്കും. ആഗസ്റ്റ് 10/11എന്നീ തീയതികളിൽ ആണ് ഈ മത്സരം. ‘ബ്രേക്ക് ഡാൻസ്’ മൈക്കൽ ജാക്സണിൽ നിന്നും വേർപെട്ട് അതൊരു സ്പോർട് ഇനമായി മാറിയതിൽ വളരെ സന്തോഷത്തിലാണ് ലോകമെമ്പാടുമുള്ള ‘ബ്രേക്കിങ്’ ആരാധകർ. ആത്മവിശ്വാസം, ബാലൻസിംഗ്, പ്രമേയം, സഹനർത്തകനോടും താളത്തോടും ഉള്ള ഐക്യം എന്നിവ മുൻനിറുത്തിയായിരിക്കും മാർക്ക് നൽകുക.