Latest NewsNews

സംസ്ഥാനത്തെ ആദ്യ ലൈഫ്‌സ്റ്റൈല്‍ പാര്‍പ്പിട പദ്ധതിക്ക് തറക്കല്ലിട്ടു

തിരുവനന്തപുരം: പ്ലോട്ടിന്റെ 75%വും ഓപ്പണ്‍ സ്‌പേസായിവിട്ട് ഓക്‌സിജന്‍ പാര്‍ക്ക്, മിയാവാകി വനം തുടങ്ങിയ ലീഫ്‌സ്റ്റൈല്‍ സംവിധാനങ്ങളോടെ നിര്‍മിക്കുന്ന സംസ്ഥാനത്തെ ആദ്യ പാര്‍പ്പിട പദ്ധതിയായ അസറ്റ് ദി ലീഫിന് തിരുവനന്തപുരം കാര്യവട്ടത്ത് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍ കുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം ബിനു, ലൂര്‍ദ് മാതാ ചര്‍ച്ച് വികാരി ഫാദര്‍ ജെറാര്‍ഡ് ദാസന്‍ എന്നിവര്‍ ചേര്‍ന്ന് തറക്കല്ലിട്ടു. 2, 3 ബെഡ്‌റൂം ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് പദ്ധതിയായ അസറ്റ് ദി ലീഫില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ ബുക്കു ചെയ്യുന്നവരെല്ലാം പ്ലോട്ടില്‍ ഒരു മരം വീതം നട്ടുകൊണ്ടായിരിക്കും ബുക്കിംഗ് പൂര്‍ത്തിയാക്കുകയെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു.

ഇവയുടെ പരിപാലനം അസറ്റ് ഹോംസ് ഏറ്റെടുക്കും. ചട്ടങ്ങള്‍ പാലിച്ചുള്ള ഗ്രീന്‍ സര്‍ട്ടിഫിക്കേഷനുപരി എല്ലാ അര്‍ത്ഥത്തിലും പ്രകൃതിയുമായി ഇണങ്ങിയുള്ള ജീവിതരീതിയാണ് അസറ്റ് ദി ലീഫില്‍ വിഭാവനം ചെയ്യുന്നതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ ആദ്യ ഓക്‌സിജന്‍ പാര്‍ക്കിനു പുറമെ മിയാവാകി വനം, ആംഫി തീയറ്റര്‍, ഓപ്പണ്‍ ജിം എന്നിവയും അസറ്റ് ദി ലീഫിന്റെ ഭാഗമാകും.വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപകല്‍പ്പന. ചൂട് പരമാവധി കുറവു മാത്രം ആഗിരണം ചെയ്യുന്ന പോറോതെര്‍മ് ബ്രിക്കുകളാണ് നിര്‍മാണത്തിലുപയോഗിക്കുക. സൂര്യപ്രകാശം കടത്തിവിടുന്ന രൂപകല്‍പ്പനയിലൂടെയും ഇന്ധനം ലാഭിക്കും. റെയിന്‍വാട്ടര്‍ ഹാര്‍വെസ്റ്റിംഗിനു പുറമെ ഉപയോഗിക്കുന്ന വെള്ളത്തിന്റെ 35% എങ്കിലും റീസൈക്ക്ള്‍ ചെയ്യുന്ന സംവിധാനവുമുണ്ടാകും.

Show More

Related Articles

Back to top button