അമേരിക്കന്‍ അതിഭദ്രാസന കുടുംബമേളക്ക് നാളെ ആരംഭം.
അമേരിക്കന്‍ മലങ്കര അതിഭദ്രാസന 35-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് 2024 ജൂലായ് 17(ബുധന്‍) മുതല്‍ 20(ശനി) വരെ അമേരിക്കന്‍ കോണ്‍ഫറന്‍സ് റിസോര്‍ട്ട്, സ്പാ & വാട്ടര്‍പാര്‍ക്ക്, നയാഗ്ര ഫോള്‍സ്, ഒണ്ഡാനോ, കാനഡയില്‍ വെച്ച് നടത്തുന്നതിനുള്ള മുഴുവന്‍ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ റവ.ഫാ.ഡോ.ജെറി ജേക്കബ് ജോയിന്റ് കണ്‍വീനര്‍ ശ്രീ. ജോജി കാവനാല്‍ എന്നിവര്‍ അറിയിച്ചു.
കോണ്‍ഫറന്‍സിന്റെ ആദ്യദിനമായ 17-ാം തീയതി(ബുധന്‍) ഉച്ചക്കുശേഷം, വിവിധ ദേവാലങ്ങളെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട പള്ളി പ്രതിനിധി യോഗം ഭദ്രാസനാധിപന്‍, അഭിവന്ദ്യ യല്‍ദൊ മോര് തീത്തോസ് മെത്രാപോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടും. അന്നേദിവസം വൈകീട്ട് 7.30ന് ഇന്ത്യയിലെ തന്നെ മികച്ച മീഡിയാ ചാനലായ ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ച് നടത്തുന്ന ‘അവാര്‍ഡ് നൈറ്റ്’ ഈ വര്‍ഷത്തെ പ്രോഗ്രാമിലെ ഒരു സുപ്രധാന ഇനമായിരിക്കും. അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യ സംരംഭം എന്ന നിലയില്‍ പ്രത്യേകത നിറഞ്ഞ ഈ പ്രോഗ്രാമില്‍ ആതുര സേവന രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചവരില്‍ നിന്നും ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തന മേഖലകളില്‍ സ്തുത്യര്‍ഹമാംവിധം സേവനമനുഷ്ഠിച്ചവരില്‍ നിന്നും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിക്കുന്നു.
തുടര്‍ന്ന് നടത്തപ്പെടുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മലങ്കര സുറിയാനി സഭയുടെ നിരണം ഭദ്രാസന മുന്‍ മെത്രാപോലീത്തായും, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച് പ്രസിഡന്റ് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് മോഡറേറ്റര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ഏറെ പ്രസിദ്ധി നേടിയിട്ടുള്ള അഭിവന്ദ്യ ഗീവര്‍ഗീസ് മോര് കുറിലോസ് മെത്രാപോലീത്താക്ക് പുറമെ,
1.ജിം ഡിയോഡേറ്റ്(മേജര്‍ ഓഫ് നയാഗ്ര ഫോള്‍സ് സിറ്റി).
2. ടോണി ബാള്ഡിനേലി(മെംബര്‍ ഓഫ് പാര്‍ലിമെന്റ് നയാഗ്രഫോള്‍സ്)
3. മോന പട്ടേല്‍, വിക്ടര്‍ പിറ്റേറന്ജിലോ(നയാഗ്ര ഫോള്‍സ് സിറ്റി കൗണ്‍സിലര്‍) എന്നിങ്ങനെയുള്ള പല പ്രമുഖരും പങ്കെടുക്കും.
‘ആകയാല്‍ അവരുടെ ഫലത്താല്‍ നിങ്ങള്‍ അവരെ തിരിച്ചറിയും. വി.മത്തായി 7-20’ എന്നതാണ് ഈ വര്‍ഷത്തെ സെമിനാറിന്റെ പ്രധാന ചിന്താവിഷയം.
മുതിര്‍ന്നവര്‍ക്കും, യുവജനങ്ങള്‍ക്കും, സ്ത്രീകള്‍ക്കുമായി പ്രത്യേകം സെമിനാറുകള്‍, ക്ലാസുകള്‍, ധ്യാനയോഗങ്ങള്‍, വിബിഎസ് ആകര്‍ഷണീയമായ കള്‍ച്ചറല്‍ പ്രോഗ്രാം തുടങ്ങി വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന ഈ ചതുര്‍ദിന കുടുംബമേളയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന ഏവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും, ഏവരുടേയും, ആത്മാര്‍ത്ഥമായ സഹകരണവും പ്രാര്‍ത്ഥനയും ഇക്കാര്യത്തില്‍ ഉണ്ടായിരിക്കണമെന്നും അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്താ സഭാംഗങ്ങളെ ഉദ്ബോധിപ്പിച്ചു.