BusinessKerala

ഐടിസി മംഗള്‍ദീപ് ‘ഉള്ളുതുറന്ന് സംസാരിക്കൂ, ഈശ്വര സാന്നിധ്യത്തില്‍’ കാംപെയ്ന് തുടക്കമായി

കൊച്ചി: രാജ്യത്തെ പ്രമുഖ അഗര്‍ബത്തി ബ്രാന്‍ഡായ ഐടിസി മംഗള്‍ദീപ് ‘ഉള്ളുതുറന്ന് സംസാരിക്കൂ, ഈശ്വര സാന്നിധ്യത്തില്‍’ എന്ന പുതിയ കാംപെയ്ന്‍ അവതരിപ്പിച്ചു. ദൈവത്തെ നിങ്ങള്‍ക്ക് എല്ലാം തുറന്നു പറയാനുള്ള സഹചാരിയായി സങ്കല്‍പ്പിക്കുന്നതാണ് കാംപെയ്ന്‍. അതുകൊണ്ടുതന്നെ ഹൃദയത്തില്‍ തൊടുന്ന സംഭാഷണങ്ങളാണ് ഈ കാംപെയ്‌നിലുള്ളത്. വൈവിധ്യമാര്‍ന്ന ജീവിതങ്ങള്‍, ആചാരങ്ങള്‍, ഭക്തി പ്രകടിപ്പിക്കുന്നതിനുള്ള വഴികള്‍, ആത്മീയത, വിശ്വാസങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ പൊസിഷനിംഗാണ് ഈ കാംപെയ്‌നിലൂടെ ബ്രാന്‍ഡ് ലക്ഷ്യമിടുന്നതെന്ന് ഐടിസിയുടെ മാച്ചസ് ആന്‍ഡ് അഗര്‍ബത്തി ബിസിനസ് ചീഫ് എക്സിക്യൂട്ടീവ് ഗൗരവ് തായല്‍ പറഞ്ഞു. ”ദൈവവുമായുള്ള വ്യക്തിപരമായ ബന്ധങ്ങള്‍ ചിത്രീകരിക്കാനാണ് മംഗള്‍ദീപിന്റെ ഈ ദില്‍ സേ കരോ ബാത്, ഭഗവാന്‍ കേ സാഥ് കാംപെയ്ന്‍ ലക്ഷ്യമിടുന്നത്. ദൈവവുമായള്ള ബന്ധം ആരാധനാ സ്ഥലങ്ങള്‍ക്കും അപ്പുറമാണെന്നും ദൈനംദിന ജീവിതത്തിലുടനീളം ആ ദിവ്യസാന്നിധ്യം അനുഭവിക്കുന്നതും അതില്‍ ഉള്‍പ്പെടുമെന്നും വ്യക്തമാക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

ഒഗില്‍വി ഇന്ത്യ നിര്‍മിച്ച കാംപെയ്ന്‍ ഇവിടെ കാണാം: https://www.youtube.com/watch?v=qWbNiqHHcUE. ‘ആരെയാണ് നമ്മള്‍ ഹൃദയത്തില്‍ ചേര്‍ത്തുവെക്കുന്നത്? സാധാരണയായി, നമുക്ക് വളരെ അടുപ്പം തോന്നുന്ന ഒരാള്‍. അങ്ങനെ ഒരാളുള്ളപ്പോള്‍ നമുക്ക് അനുഭവപ്പെടുന്ന ഒരു സുഖവും സമാധാനവും ഉണ്ട്. ഈ കാംപെയ്നില്‍, നമ്മുടെ എല്ലാവരുടെയും ഹൃദയത്തിലുള്ള വ്യക്തിയോട്, അതായത് ദൈവത്തോട്, സംസാരിക്കാനാണ് ഞങ്ങള്‍ ആളുകളോട് ആവശ്യപ്പെടുന്നത്,’ ഒഗില്‍വി ഇന്ത്യയുടെ ഗ്രൂപ്പ് ക്രിയേറ്റീവ് ഡയറക്ടര്‍ രാജേഷ് മണി പറഞ്ഞു.

തമിഴ്നാട്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, അരുണാചല്‍ പ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ജൂലൈ 10 മുതല്‍ സംപ്രേഷണം ചെയ്യുന്ന പരസ്യകാംപെയ്‌നു പുറമെ ഈ പുതിയ പൊസിഷനിംഗ് പ്രൊമോട്ട് ചെയ്യുന്നതിനനുസൃതമായ സമൂഹമാധ്യമ, ഇന്‍ഫ്‌ളുവന്‍സര്‍ ആക്ടിവിറ്റികളും കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ട്.

Show More

Related Articles

Back to top button