കൊച്ചി: രാജ്യത്തെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ എല്‍ ആന്‍ഡ് ടി ഫിനാന്‍സ് 2024 ജൂണ് 30ന് അവസാനിച്ച ആദ്യ പാദത്തില്‍ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായം രേഖപ്പെടുത്തി. ഇക്കാലയളവില്‍ അറ്റാദായം 29% വര്‍ധിച്ച് 686 കോടി രൂപയായി. ത്രൈമാസ റീട്ടെയില്‍ വായ്പാ വിതരണം 30% വര്‍ധിച്ച് 14,839 കോടി രൂപയായും റീട്ടെയില്‍ ബുക്ക് 33% കൂടി 84,444 കോടി രൂപയായും വര്‍ധിച്ചു. 31% ആണ് വാര്‍ഷിക വളര്‍ച്ച. കമ്പനിയുടെ ഡിജിറ്റല്‍ ചാനലായ പ്ലാനറ്റ് ആപ്പ് ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെ 12 ലക്ഷം ഡൗണ്‍ലോഡ് നേടിയെന്നും തിരഞ്ഞെടുക്കപ്പെട്ട 200 ഡീലര്‍മാരുടെ ശൃംഖലയിലൂടെ നൂതന ഡിജിറ്റല്‍ സൊലൂഷന്‍ വഴി 25 സ്ഥലങ്ങളില്‍ ഇരുചക്ര വാഹന വായ്പകള്‍ നല്‍കിയെന്നും എല്‍ ആന്‍ഡ് ടി ഫിനാന്‍സ് എംഡിയും സിഇഒുയമായ സുദീപ്ത റോയ് പറഞ്ഞു. ഇതിനു പുറമെ സമ്പൂര്‍ണ ഭവനവായ്പാ കാംപെയ്‌നും കമ്പനി തുടക്കം കുറിച്ചു.
ഗ്രാമീണ ഫിനാന്‍സ് ഇക്കാലയളവില്‍ 28% വര്‍ധിച്ച് 4511 കോടി രൂപയില്‍നിന്ന് 5,773 കോടി രൂപയായി. കര്‍ഷകര്‍ക്കുള്ള വായ്പകള്‍ 1,757 കോടി രൂപയില്‍നിന്ന് 1,903 കോടിയിലേക്ക് ഉയര്‍ന്നു. 8% വര്‍ധന.