AmericaFeaturedLatest NewsNews

ലീല മാരേട്ട്, ഡോ. സജിമോൻ ആന്റണി, ഡോ. കല ഷഹി; അടുത്ത ഫൊക്കാന പ്രസിഡൻ്റ് ആരാവും?

വാഷിംഗ്ടൺ ഡിസി: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കൺവൻഷൻ തുടങ്ങുവാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ കൺവൻഷൻ നഗറിൽ എല്ലാവരേയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ചോദ്യം അടുത്ത ഫൊക്കാന പ്രസിഡൻറ് ആരാണ് എന്നതാണ്.ആരായിരിക്കാം അടുത്ത ഫൊക്കാന പ്രസിഡൻറ്? ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയും പ്രസിഡൻറ് സ്ഥാനാർത്ഥിയുമായ ഡോ. കല ഷഹിയോ? കഴിഞ്ഞ ജനറൽ സെക്രട്ടറിയും സ്ഥാനാർത്ഥിയുമായ ഡോ. സജിമോൻ ആൻ്റണിയോ? അതോ ഫൊക്കാനയുടെ തലമുതിർന്ന നേതാവും പ്രസിഡൻറ് സ്ഥാനാർത്ഥിയുമായ ലീലാ മാരേട്ടോ?മൂന്ന് സ്ഥാനാർത്ഥികളും ഫൊക്കാനയ്ക്ക് വേണ്ടപ്പെട്ടവർ. ഏറ്റെടുത്ത ജോലികൾ കൃത്യമായും ഭംഗിയായും നിർവ്വഹിക്കുന്ന നേതാക്കൾ. മൂന്ന് പേരെയും ഫൊക്കാനയ്ക്ക് വേണ്ടവർ. പക്ഷെ അടുത്ത രണ്ട് വർഷം ഫൊക്കാനയെ നയിക്കാൻ ഒരാൾക്ക് മാത്രമേ സാധിക്കു. ഈ പിരിമുറുക്കം മാറണമെങ്കിൽ ഒരു ദിവസം കൂടി ഫൊക്കാന പ്രവർത്തകർ കാത്തിരിക്കണം.

ലീല മാരേട്ട്

അമേരിക്കൻ മലയാളികളുടെ സംഘടനാ ചരിത്രത്തിൽ എഴുതപ്പെടേണ്ട ഒരു പേരാണ് ലീലാ മാരേട്ടിന്റേത്. ഫൊക്കാനയുടെ നാല്പത് വർഷങ്ങളുടെ സംഘടനാ പ്രവർത്തന ചരിത്രമുള്ള പാരമ്പര്യമുള്ള വ്യക്തിത്വം. 1976 ൽ ആലപ്പുഴ സെൻറ് ജോസഫ് വനിതാ കോളജിൽ അദ്ധ്യാപികയായി ജോലി ചെയ്ത ശേഷം അമേരിക്കയിലെത്തി. അമേരിക്കയിൽ എത്തിയ ആദ്യകാലങ്ങളിൽ തന്നെ തുടങ്ങിയ സാമൂഹ്യ പ്രവർത്തനം സജീവമാകുന്നത് 1987 ലാണ്. കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂ യോർക്കിന്റെ ഓഡിറ്ററായി തുടക്കം. പിന്നീട് ജോ.സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡൻറ്, ട്രസ്റ്റി ബോർഡ് ചെയർമാൻ തുടങ്ങി നിരവധി പദവികൾ വഹിച്ചു. ഇന്ത്യാ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ബോർഡ് ചെയർമാൻ, ഡി-37 യൂണിയന്റെ റിക്കാർഡിംഗ് സെക്രട്ടറിയായി 18 വർഷം പ്രവർത്തിച്ചു. ഈ കാലത്ത് അമേരിക്കൻ രാഷ്ട്രീയ രംഗത്തുള്ളവരുമായി നല്ല ബന്ധം സ്ഥാപിച്ചു. അസംബ്ലി മെമ്പർ, കൗണ്ടി എക്സിക്യുട്ടീവ്, സെനറ്റർമാർ എന്നിവരുമായി നല്ല ബന്ധം സ്ഥാപിക്കുവാനും പലരെയും സഹായിക്കുവാനും സാധിച്ചു. ഇന്ത്യൻ കോൺസുലേറ്റുമായി നല്ല ബന്ധം സ്ഥാപിക്കുകയും, നിരവധി വ്യക്തികൾക്ക് കോൺസുലേറ്റു മുഖേന സഹായങ്ങൾ നൽകുകയും, പാസ്പോർട്ട്, വിസ, ഓ.സി.ഐ കാർഡ് എന്നിവയിൽ സജീവ ഇടപെടലുകൾ നടത്തുകയും ചെയ്തു. ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ സഹകരിച്ചിരുന്ന ലീല മാരേട്ട്, 2004 ൽ ഔദ്യോഗികമായി കമ്മറ്റി മെമ്പർ, റീജിയണൽ പ്രസിഡന്റ്, ട്രഷറർ, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ്, ട്രസ്റ്റി ബോർഡ് മെമ്പർ, ഇലക്ഷൻ കമ്മിറ്റി മെമ്പർ, വിമൻസ് ഫോറം ചെയർപേഴ്സൺ, നാഷണൽ കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഫൊക്കാനയുടെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടങ്ങളിൽ അണിനിരക്കുകയും സംഘടനയെ ശക്തമാക്കുന്നതിൽ ശ്രദ്ധിച്ചു. 18 വർഷമായി ഫൊക്കാനയുടെ നിറസാന്നിദ്ധ്യമായ ലീല മാരേട്ട്, ഫൊക്കാനയെ നയിക്കുന്നതിന് ആത്മവിശ്വാസം ലഭിക്കുന്നു.

ഡോ. സജിമോൻ ആന്റണി

സദാ കർമ്മനിരതനായ സജിമോൻ ആന്റണി, കരിമ്പാനി പള്ളിയിൽ ചെറുപ്പം മുതൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അമേരിക്കയിലെത്തി ഫാ.മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൗണ്ടേഷനിലൂടെ സമൂഹസേവന പ്രവർത്തനങ്ങൾ ആരംഭിച്ചു. ഫൗണ്ടേഷന്റെ ജൂബിലി സൂവനീറിന്റെ എഡിറ്റോറിയൽ ബോർഡിൽ പ്രവർത്തിച്ച അദ്ദേഹം, അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ മുതൽ ഇന്ത്യൻ പ്രസിഡന്റ് പ്രതിഭാപാട്ടീലിനെ വരെ അണിനിരത്തിയാണ് സൂവനീർ പുറത്തിറക്കിയത്. തുടർന്ന് കുന്നത്ത് ഫൗണ്ടേഷൻ പ്രസിഡന്റ്, മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ സ്ഥാപക വൈസ് പ്രസിഡന്റ്, പിന്നീട് പ്രസിഡന്റ് ആയി. 2013 ൽ ഫൊക്കാനയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. 2016 ൽ നാഷണൽ കമ്മറ്റി മെമ്പർ ആയി. 2018-2020 ട്രഷറർ, 2020-2022 ജനറൽ സെക്രട്ടറി. ഫൊക്കാന ട്രഷററായിരിക്കുമ്പോൾ ഫൊക്കാന ഭവനം പ്രോജക്ടിൽ ഒരു വീടിനുള്ള തുക നൽകിക്കൊണ്ട് വലിയ പദ്ധതിക്ക് തുടക്കമിട്ടു. ഫൊക്കാന മെഡിക്കൽ കാർഡിന് തുടക്കം കുറിച്ചു. സെക്കന്റ് ജനറേഷനെ ആകർഷിക്കാൻ യൂത്ത് എംപവർമെന്റ് പ്രോഗ്രാം, മെൻ‌റ്റർഷിപ്പ് പ്രോഗ്രാം തുടങ്ങി. വോളണ്ടിയർ പ്രസിഡൻഷ്യൽ സർവീസ് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഫൊക്കാനയ്ക്ക് ലഭിച്ചു. COVID കാലത്ത് ഒരു ടാസ്ക് ഫോഴ്സിനെ ചുമതലപ്പെടുത്തി, ഓക്സിജൻ കോൺസൻട്രേറ്റർ ഉൾപ്പെടെ ഒന്നര കോടി വിലയുള്ള മെഡിക്കൽ ഉപകരണങ്ങൾ നാട്ടിലെത്തിച്ചു.

ഡോ. കല ഷഹി

ഫൊക്കാന ജനറൽ സെക്രട്ടറിയും 2024-2026 കാലയളവിൽ ഫൊക്കാന പ്രസിഡൻറ് സ്ഥാനാർത്ഥിയുമായ ഡോ. കല ഷഹി, ഫൊക്കാനയുടെ സാംസ്കാരിക മുഖമായിട്ടുണ്ട്. 1993 ൽ അമേരിക്കയിലെത്തി, ഡിസ്ട്രിക്ട് ഓഫ് കൊളമ്പിയ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സ് നേടി. ഇപ്പോൾ അമേരിക്കയിലെ പ്രശസ്ത ഡോക്ടർ, നർത്തകി, സംഘാടക. ആരോഗ്യരംഗത്തിൽ മികച്ച സേവനം. ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്ന് മെഡിസിൻ ബിരുദം നേടി. വാഷിംഗ്ടൺ ഡിസി, മെരിലാൻഡ് മേഖലകളിൽ ഇന്റേണൽ മെഡിസിനിൽ രണ്ടു ക്ലിനിക്കുകൾ നടത്തുന്നു. ജനകീയാരോഗ്യ രംഗത്തും മികച്ച സേവനം. ഡാൻസ് സ്കൂൾ ഡയറക്ടർ. സെക്കൻഡ് ചാൻസ് അഡിക്ഷൻ സെന്റർ മെഡിക്കൽ ഡയറക്ടർ, സെന്റർ ഫോർ ബിഹേവിയറൽ ഹെൽത്ത് റിസർച്ച് കോർഡിനേറ്റർ.ഡോ. ബാബു സ്റ്റീഫൻ നേതൃത്തിലുള്ള ഫൊക്കാനയ്ക്ക്, ജനറൽ സെക്രട്ടറിയായും, കല ഷഹി നിരവധി പ്രവർത്തനങ്ങൾ നിർവ്വഹിച്ചു. വിഘടിച്ചു നിന്ന ഫൊക്കാനയുടെ ഒരു വിഭാഗത്തെ ഒരുമിപ്പിച്ചു. വൈറ്റ് ഹൗസ് സ്കോളർഷിപ്പ്, സ്കൂൾ കുട്ടികൾക്കായുള്ള സ്കോളർഷിപ്പ് പദ്ധതി തുടങ്ങിയവ. മൂന്ന് സ്ഥാനാർത്ഥികളും ഫൊക്കാന വോട്ടർമാർക്ക് വേണ്ടപ്പെട്ടവർ. കൃത്യമായ കണക്കുകൂട്ടലുകളോടെ മൂവരും വിജയ പ്രതീക്ഷയോടെ. ഫൊക്കാന ഇലക്ഷൻ കമ്മീഷൻ ശക്തമായ സുരക്ഷയും സുതാര്യതയും ഉറപ്പുവരുത്തുന്ന ഒരു തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്നു.

Show More

Related Articles

Back to top button