
മലങ്കര ആര്‍ച്ച്ഡയോസിസ് സുറിയാനി ഓർത്തഡോക്സ് ചർച്ച് നോർത്ത് അമേരിക്കയുടെ കമ്മ്യൂണിറ്റി ലീഡർ അവാർഡ് ടോമി കൊക്കാട്ടിന്
അമേരിക്കന്‍ മലങ്കര അതിഭദ്രാസന 35-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് 2024-ൽ കമ്മ്യൂണിറ്റി ലീഡർ അവാർഡ് ശ്രീ. ടോമി കൊക്കാട്ടിന് ലഭിച്ചു. ജൂലൈ 17, 2024-ന് കാനഡയിലെ നയാഗ്രയിൽ നടന്ന ചടങ്ങിലാണ് ഈ പുരസ്‌കാരം സമ്മാനിച്ചത്.

ശ്രീ. ടോമി കൊക്കാട്ട് സമുദായത്തിന് വേണ്ടിയുള്ള സേവനവും, ആകർഷകമായ നേതൃത്വവും, സമർപ്പിതമായ പ്രവർത്തനവും കൊണ്ട് പലരുടെയും ഹൃദയം കീഴടക്കി. അദ്ദേഹത്തിന്റെ സമൂഹ സേവനവും, നേതൃ പാടവവും ആദരിക്കപ്പെടുന്ന ഈ അവാർഡ്, മലയാളി സമൂഹത്തിന് അഭിമാനമാണെന്ന് ചർച്ച ഭാരവാഹികൾ പറഞ്ഞു.

ശ്രീ. ടോമി കൊക്കാട്ട്, തന്റെ സമുദായത്തിന്റെ ക്ഷേമത്തിനായി ചെയ്ത പ്രവർത്തനങ്ങൾക്കും, വിപുലമായ സേവനങ്ങൾക്കുമുള്ള ഈ അവാർഡ് മലങ്കര ആര്‍ച്ച്ഡയോസിസ് സുറിയാനി ഓർത്തഡോക്സ് ചർച്ച്, നോർത്ത് അമേരിക്കയുടെ, സമുദായത്തിലെ സമർപ്പിത പ്രവർത്തകരെ ആദരിക്കുന്നതിന് വേണ്ടി ഏർപ്പെടുത്തിയ ഒന്നാണ്. പ്രസ്തുത വേദി ഇന്ന് ആഗോള മലയാളി സമൂഹത്തിന് അഭിമാനമായി മാറിയിരിക്കുന്നു. ചടങ്ങിലും, പരിപാടിയിലും പങ്കെടുത്ത എല്ലാ അംഗങ്ങളും ശ്രീ. ടോമി കൊക്കാട്ടിന് അഭിനന്ദനങ്ങൾ അർപ്പിച്ചു.

