AmericaAssociationsFeaturedFOKANALatest NewsNews
കണ്ണഞ്ചിപ്പിക്കുന്ന വാദ്യമേള അകമ്പടിയോടെ ഫൊക്കാനാ കൺവെൻഷൻ 2024 -ന് തുടക്കം കുറിച്ചു

വാഷിംഗ്ടൺ ഡിസി: അമേരിക്കൻ മലയാളികളുടെ ആവേശമായ ഫൊക്കാനയുടെ 21-ാമത് അന്തർദ്ദേശീയ കൺവൻഷന് വാഷിംഗ്ടൺ ഡി.സിയിൽ തുടക്കമായി. ബെത്ത്ലഹെം മോണ്ട് ഗോമറി കൗണ്ടിയിൽ നടന്ന ആഘോഷയാത്ര ഉജ്വലമായിരുന്നു. താലപ്പൊലിയേന്തിയ വനിതകൾ, ചെണ്ടമേളം, പരമ്പരാഗത കേരളീയ കലാരൂപങ്ങൾ എന്നിവയെക്കൊണ്ട് ഈ മലയാളി മാമാങ്കത്തിന് തുടക്കമായിരുന്നു. ഫ്രാൻസിസ് ജോർജ് എം.പി, മുകേഷ് എം എൽ എ, മുൻ അംബാസിഡർ ടി.പി ശ്രീനിവാസൻ, ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഡോ. കല ഷഹി, വൈസ് പ്രസിഡൻ്റ് ഷാജി വർഗീസ്, ട്രഷറർ ബിജു കൊട്ടാരക്കര, മുൻ പ്രസിഡന്റ് പോൾ കറുകപ്പിള്ളിൽ, ന്യൂന പക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ .എ എ റഷീദ്, വിമൻസ് ഫോറം ചെയർമാൻ ഡോ . ബ്രിജിറ്റ് ജോർജ് കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.




