AmericaAssociationsLatest NewsLiteratureNews
ഫൊക്കാന സാഹിത്യ സമ്മേളനത്തില്‍ കവിതകള്‍ കേട്ട് പ്രശസ്ത കവി മുരുകന് കാട്ടാക്കട
വാഷിംഗ്ടണിൽ നടക്കുന്ന ഫൊക്കാന കൺവെൻഷന്റെ രണ്ടാം ദിവസത്തെ തിളക്കമാർന്ന ചടങ്ങായിരുന്നു പ്രശസ്ത കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി പങ്കെടുത്ത സാഹിത്യ സമ്മേളനം. സ്വതസിദ്ധമായ താളത്തിൽ കവിതകൾ ചൊല്ലി അദ്ദേഹം സദസ്സിനെ മുള്‍മുനയില്‍ ഇരുത്തി. കവിയുടെ സാന്നിധ്യത്തിൽ നിരവധി പേർ കവിത ചൊല്ലാനെത്തി.
ന്യൂയോർക്കിൽ നിന്നുള്ള രാജു ജോസഫിന്റെ കവിത ഏറെ ആകർഷിച്ചതായി മുരുകൻ കാട്ടാക്കട പറഞ്ഞു. കോരിത്തരിപ്പിക്കുന്ന വരികളാണ് പല കവിതകളിലും ഉണ്ടായിരുന്നത്. കവിതകളിലെ ചില ഭാഗങ്ങൾ ഹൃദയത്തിൽ തറച്ചുകയറുന്നവയായിരുന്നു. രാജു ജോസഫിന്റെ കവിത അതുപോലെയുള്ളതായിരുന്നു എന്നും കവി അഭിപ്രായപ്പെട്ടു. വേദിയിൽ അവതരിപ്പിച്ച ഭൂരിഭാഗം കവിതകളും വലിയ നിരവാരമുള്ളവയായിരുന്നു എന്നും അമേരിക്കയിൽ മലയാള കവിതയ്ക്ക് നല്ല ആരോഗ്യവുമാണെന്നും മുരുകൻ കാട്ടാക്കട പറഞ്ഞു.