“ബൈഡൻ പിന്മാറിയതോടെ കമലാ ഹാരിസിന് വലിയ നേട്ടം; മണിക്കൂറുകൾക്കുള്ളിൽ 46 മില്യൺ ഡോളർ സംഭാവന”
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പിന്മാറി, വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ 2024 തിരഞ്ഞെടുപ്പില്‍ പിന്തുണച്ചതിന് പിന്നാലെ 46 മില്യണ്‍ ഡോളര്‍ സംഭാവന ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. ഡെമോക്രാറ്റിക് ഫണ്ട് റൈസിംഗ് ഗ്രൂപ്പായ ActBlue പ്രസ്തുത സംഭവത്തിലുള്ള അത്ഭുതം പ്രകടിപ്പിച്ചു.
ബൈഡന്റെ പിന്‍വാങ്ങല്‍ പരക്കെ പ്രതീക്ഷിച്ചിരുന്നെങ്കിലും, അപ്രതീക്ഷിതമായി വളരെ പെട്ടെന്ന് തീരുമാനമറിയിച്ചതാണ് അമേരിക്കന്‍ രാഷ്ട്രീയത്തെ ഞെട്ടിച്ചത്. കോവിഡ് ബാധിതനായി ഡെലവെയറിലെ ബീച്ച് ഹൗസില്‍ ഐസൊലേഷനില്‍ കഴിയവെയായിരുന്നു ബൈഡന്റെ പിന്മാറ്റ പ്രഖ്യാപനം.
“പ്രസിഡന്റായതില്‍ എനിക്ക് വലിയ ബഹുമാനമുണ്ട്,” ബൈഡന്‍ എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. ഈ ആഴ്ച അവസാനം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. “ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും, പാര്‍ട്ടിയുടെ തീരുമാനം മാനിച്ച് പിന്മാറുന്നു,” എന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, തന്റെ കാലാവധിയിലെ ശേഷിക്കുന്ന സമയത്ത് തന്റെ ചുമതലകള്‍ നിറവേറ്റുന്നതില്‍ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കുകയുള്ളു എന്നും ബൈഡന്‍ വ്യക്തമാക്കി.
കമലാ ഹാരിസിന് തന്റെ ‘പൂര്‍ണ്ണ പിന്തുണയും അംഗീകാരവും’ വാഗ്ദാനം ചെയ്യുന്നതായും ബൈഡന്‍ വ്യക്തമാക്കി.