AmericaNewsUpcoming Events

ഫിലാഡൽഫിയയിൽ ഇന്ത്യൻ ക്രിസ്ത്യൻ ഡേ ആഘോഷം ഈ മാസം 28ന് നടക്കും

ഫിലാഡൽഫിയ: ചരിത്രത്തിലാദ്യമായി ഫിലാഡൽഫിയയിലെ മുഴുവൻ ക്രൈസ്തവ സമൂഹത്തിന്റെയും സംഗമത്തിന് വേദിയൊരുക്കി ഇന്ത്യൻ ക്രിസ്ത്യൻ ഡേ ആഘോഷം ഈ മാസം 28ന് നടക്കും. സിറോ മലബാർ കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന പരിപാടിയിൽ വിവിധ ക്രൈസ്തവ സഭകളുടെ പുരോഹിതരും വിശ്വാസികളും പങ്കെടുക്കും.

ചർച് ക്വയർ‌, വേദപാരായണം, ഉപകരണ സംഗീതം, സ്കിറ്റ് എന്നിവ പരിപാടിയിൽ ഉണ്ടായിരിക്കും. മലയാളം ചർച്ചകൾക്കു പുറമെ ഗുജറാത്തി, തെലുങ്ക്, തമിഴ്, പഞ്ചാബി ചർച്ചകളും വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ‘ഇന്ത്യയിലെ ആരോഗ്യരംഗത്തെ ക്രൈസ്തവ സംഭാവനകൾ’ എന്ന വിഷയത്തിൽ ഡോ. ആൽവിൻ ജോസഫ് പ്രബന്ധം അവതരിപ്പിക്കും. വിവിധ സഭകളിലെ ബിഷപ്പുമാരും ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ഇന്ത്യന് സാംസ്കാരിക സംഘടനാ പ്രതിനിധികളും ആശംസകൾ അർപ്പിച്ച് സംസാരിക്കും.

ഭാരതീയ ഭക്ഷ്യ വൈവിധ്യം വിളിച്ചോതുന്ന ഫെലോഷിപ് ഡിന്നറും പരിപാടിയിൽ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.

റവ. ഫാ. എം.കെ. കുര്യാക്കോസ് (ചെയർമാൻ), പാസ്റ്റർ പി.സി. ചാണ്ടി (വൈസ് ചെയർമാൻ), ബിമൽ ജോൺ (പ്രസിഡന്റ്), പോൾ വർക്കി (സെക്രട്ടറി) എന്നിവരാണ് പരിപാടിയുടെ നേതൃത്വം. ഓർഗനൈസിങ് കമ്മിറ്റി Thomaskutty Varghese, Sam Thomas, Faith Eldho എന്നിവരെ പ്രോഗ്രാം കോഡിനേറ്റർമാരായി നിയോഗിച്ചിട്ടുണ്ട്. എക്ലീഷ്യ യുണൈറ്റഡ് ഇന്റർനാഷണൽ എന്ന രാജ്യാന്തര സംയുക്ത ക്രൈസ്തവ സംഘടനയാണ് പരിപാടിയുടെ ഏകോപന ചുമതല.

Show More

Related Articles

Back to top button