AmericaLatest NewsLifeStyleNews
കാലിഫോര്‍ണിയ: കോവിഡിന്റെ വ്യാപനം കുതിച്ചുയരുന്നു
കാലിഫോര്‍ണിയയില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ വേനല്‍ക്കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ കേസുകളില്‍ വളരെ വേഗത്തിലാണ് വര്‍ദ്ധനവ്. മിക്കവാറും എല്ലാവര്‍ക്കും കൊവിഡ് ഉള്ളതുപോലെ അനുഭവപ്പെടുന്നതായി പലരും പങ്കുവെക്കുന്നു.
ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുണ്ടെങ്കിലും, ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായ മാരകമായ രോഗബാധയില്ലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും കൊവിഡ് 19 പരിശോധന നടത്തണമെന്നും വിദഗ്ദ്ധര്‍ ആഹ്വാനം ചെയ്യുന്നു.
വരുന്ന ഏതാനും ആഴ്ചകളില്‍ കൂടി രോഗവ്യാപനം വര്‍ദ്ധിക്കാനിടയുണ്ടെന്ന് നിരീക്ഷണം. കൂടുതല്‍ കരുതലാണ് വേണ്ടതെന്ന് ആരോഗ്യ മേഖലയില്‍ നിന്ന് എവിടെയും നിന്ന് മുന്നറിയിപ്പ് ലഭിക്കുന്നു.